Image

കൊവിഡ് 72 ലക്ഷത്തിലേക്ക്, മരണസംഖ്യ 4.08 ലക്ഷവും

Published on 09 June, 2020
കൊവിഡ്  72 ലക്ഷത്തിലേക്ക്, മരണസംഖ്യ 4.08 ലക്ഷവും

ന്യുയോര്‍ക്ക്: ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ധനവ്. കൊവിഡ് രോഗികളുടെ എണ്ണം 72 ലക്ഷത്തിന് അടുത്തെത്തി. 7,198,634 പേര്‍ വൈറസ് ബാധിതരായി. മരണസംഖ്യ 408,733 ആയി. 35 ലക്ഷത്തിലേറെ പേര്‍ മരാഗമുക്തരായപ്പോള്‍, 32.5 ലക്ഷത്തോളം പേര്‍ ഇപ്പോഴും ചികിത്സയിലാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 85,000ല്‍ ഏറെ പേര്‍ രോഗികളായി. 3,000ല്‍ ഏറെ പേര്‍ മരണമടയുകയും ചെയ്തു. 

അമേരിക്ക തന്നെയാണ് രോഗബാധിതരുടെ നിരക്കിലും മരണസംഖ്യയിലും മുന്നില്‍. 20.26 ലക്ഷമാണ് അമേരിക്കയില്‍ വൈറസ് ബാധിതര്‍. 113,055 പേര്‍ മരണമടഞ്ഞു. ബ്രസീലില്‍ ഏഴ് ലക്ഷത്തിലേറെ പേര്‍ രോഗികളായപ്പോള്‍ 37,300 ഓളം പേര്‍ മരിച്ചു. റഷ്യയില്‍ 4.76 ലക്ഷത്തിലേറെ രോഗികളുണ്ടായി. 6000 ഓളം പേര്‍ മരിച്ചു.

സ്‌പെയിനില്‍ കുറച്ചുദിവസങ്ങളായി രോഗബാധിതരുടെ എണ്ണവും മരണനിരക്കും തീരെ കുറഞ്ഞു. ഇവിടെ 288,797 പേര്‍ രോഗികളായി. 27,136 പേര്‍ മരണമടഞ്ഞു. ബ്രിട്ടണില്‍ 287,399 രോഗികളും 40,597 മരണവും റിപ്പോര്‍ട്ട് ചെയ്യുന്നു. ഇന്ത്യയില്‍ 265,928 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു. 7,473 പേര്‍ മരിച്ചുവെന്നാണ് റിപ്പോര്‍ട്ട്് 

ഇറ്റലിയില്‍ രോഗികള്‍ 235,278 എത്തിയപ്പോള്‍ 33,964 പേര്‍ മരിച്ചു. ഫ്രാന്‍സും മെക്‌സിക്കോയുമാണ് മരണനിരക്ക് ഉയര്‍ന്നുനില്‍ക്കുന്ന മറ്റ് രാജ്യങ്ങള്‍. ഫ്രാന്‍സില്‍ 154,188 പേര്‍ രോഗികളായപ്പോള്‍ 29,209 പേര്‍ മരിച്ചു. മെക്‌സിക്കോയില്‍ 120,102 പേര്‍ രോഗികളായി. 14,053 പേരാണ് മരിച്ചത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക