Image

കോണ്‍ഗ്രസ്സിനെ മാറ്റി നിര്‍ത്തുവാന്‍ കഴിയില്ല: രമ്യ ഹരിദാസ് എം പി.

ജോസഫ് ഇടിക്കുള. Published on 09 June, 2020
 കോണ്‍ഗ്രസ്സിനെ മാറ്റി നിര്‍ത്തുവാന്‍ കഴിയില്ല: രമ്യ ഹരിദാസ് എം പി.
കോണ്‍ഗ്രസ് ഇല്ലാത്ത ഒരു ഇന്ത്യ മഹാരാജ്യത്തെ പറ്റി നമുക്ക് സങ്കല്‍പ്പിക്കുവാന്‍ തന്നെ പ്രയാസം ആണെന്ന് ആലത്തൂര്‍ എം പി  രമ്യ ഹരിദാസ്.

കോണ്‍ഗ്രസ്സിലേക്ക് കൂടുതല്‍ ജനങ്ങളെ ആകര്‍ഷിക്കുവാന്‍ ഓരോ കോണ്‍ഗ്രസ് പ്രവര്‍ത്തകരും അവര്‍ പ്രതിനിധാനം ചെയ്യുന്ന ജനങ്ങളുടെ ഭാഗത്ത് നിന്നുകൊണ്ടുള്ള പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയാണു വേണ്ടത് എന്ന് രമ്യ പറഞ്ഞു.
ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് കേരള ന്യൂ ജേഴ്സി  ചാപ്റ്ററിന്റെ പ്രവര്‍ത്തന ഉദ്ഘാടനം നിര്‍വ്വഹിച്ചു സംസാരിക്കുകയായിരുന്നു രമ്യ.  ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങളെ രമ്യ പ്രകീര്‍ത്തിച്ചു. ലോകത്തിന്റെ പല കോണുകളിലുമുള്ള മലയാളി സമൂഹത്തിനു ഓവര്‍സീസ് കോണ്‍ഗ്രസ് നീട്ടുന്ന സഹായ ഹസ്തങ്ങള്‍ വളരെ വിലപ്പെട്ടതാണെന്നും തുടര്‍ന്നും അത്തരം സഹായങ്ങള്‍ ഉണ്ടാവണമെന്നും രമ്യ അഭ്യര്‍ത്ഥിച്ചു.

മഹാത്മാ ഗാന്ധിയുടെ ആദര്‍ശങ്ങളിലും മൂല്യങ്ങളിലും ഉറച്ചു നിന്നുകൊണ്ട് രാജ്യത്തെ പാവപ്പെട്ടവരുടെ ഉന്നമനത്തിനായി പ്രവര്‍ത്തിക്കുന്ന രമ്യ ഹരിദാസ് എം പി  തന്റെ ജീവിതാനുഭവങ്ങളും പ്രവര്‍ത്തനരീതികളും ഒക്കെ പ്രവാസികളുടെ ചോദ്യങ്ങള്‍ക്കു മറുപടി പറയുന്നതിനിടെ വിവരിക്കുകയുണ്ടായി, ഇങ്ങനെയുള്ള യുവത്വങ്ങളിലാണ് ഇന്ത്യാമഹാരാജ്യത്തിലെ സാധാരണക്കാരുടെ പ്രതീക്ഷയെന്ന് സംഘാടകര്‍ അഭിപ്രായപ്പെട്ടു.

കേരള ചാപ്റ്റര്‍ പ്രസിഡന്റ് ലീല മാരേട്ട് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ഐ ഓ സി  ഗ്ലോബല്‍ ചെയര്‍മാന്‍ ഡോ. സാം പിട്രോഡ, ഐ ഓ സി യു എസ് എ  പ്രസിഡന്റ് മൊഹിന്ദര്‍ സിംഗ് ഗില്‍സിയാന്‍, വൈസ് ചെയര്‍മാന്‍ ജോര്‍ജ് എബ്രഹാം, വൈസ് പ്രസിഡന്റ് പോള്‍ കറുകപ്പള്ളി, സെക്രട്ടറി ജെനറല്‍ ഹര്‍ഭജന്‍ സിംഗ്, ട്രഷറര്‍ ജോസ് ചാരുമൂട്, കേരള ചാപ്റ്റര്‍ ചെയര്‍മാന്‍ തോമസ് മാത്യു, ജനറല്‍  സെക്രട്ടറി സജി കരിമ്പന്നൂര്‍ , മറ്റ് സീനിയര്‍ നേതാക്കള്‍, മുന്‍ പ്രസിഡന്റുമാര്‍, ചെയര്‍മാന്മാര്‍ എന്നിവര്‍  പങ്കെടുത്തു. സോഫിയ മാത്യുവും ജോഫി മാത്യുവും മോഡറേറ്റര്‍മാരായിരുന്ന യോഗത്തില്‍ കാനഡയില്‍ നിന്നും യൂറോപ്പില്‍ നിന്നും ഗള്‍ഫ് നാടുകളില്‍ നിന്നുമുള്ള കൊണ്‌ഗ്രെസ്സ് പ്രവര്‍ത്തകര്‍ സാന്നിദ്ധ്യമറിയിച്ചു.

ന്യൂജേഴ്സി ചാപ്റ്ററിന്റെ പ്രവര്‍ത്തനോദ്ഘാടനത്തില്‍ പങ്കെടുത്തഎല്ലാവര്‍ക്കും ചാപ്റ്റര്‍ ജനറല്‍ സെക്രട്ടറി ജോസഫ് ഇടിക്കുള കൃതജ്ഞത രേഖപ്പെടുത്തി.



 കോണ്‍ഗ്രസ്സിനെ മാറ്റി നിര്‍ത്തുവാന്‍ കഴിയില്ല: രമ്യ ഹരിദാസ് എം പി.  കോണ്‍ഗ്രസ്സിനെ മാറ്റി നിര്‍ത്തുവാന്‍ കഴിയില്ല: രമ്യ ഹരിദാസ് എം പി.
Join WhatsApp News
Tom Abraham 2020-06-15 09:55:37
Ramya can be Congress President. A very confidant lady, winning smile, dedicated party worker, can prove her caliber.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക