Image

ഫസല്‍ വധക്കേസ്: കോടിയേരിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി

Published on 29 May, 2012
ഫസല്‍ വധക്കേസ്: കോടിയേരിക്കെതിരെ അന്വേഷണം ആവശ്യപ്പെട്ട് ഹര്‍ജി
കൊച്ചി: മുഹമ്മദ് ഫസല്‍ വധക്കേസില്‍ സിപിഎം പോളിറ്റ്ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്‍ എംഎല്‍എയ്‌ക്കെതിരെ അന്വേഷമം ആവശ്യപ്പെട്ട് ഹര്‍ജി. ഫസലിന്റെ ഭാര്യ മറിയുവാണ് ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയത്. കേസില്‍ കോടിയേരിയുടെ പങ്കിനെക്കുറിച്ച് വിശദമായ അന്വേഷണം ആവശ്യപ്പെട്ടാണ് ഹര്‍ജി.

2006 ഒക്‌ടോബര്‍ 22നാണ് എന്‍ഡിഎഫ് പ്രവര്‍ത്തകനായ തലശ്ശേരി കോടിയേരി മാടപ്പീടികയില്‍ ഫസല്‍ കൊല്ലപ്പെട്ടത്. സിപിഎം പ്രവര്‍ത്തകനായിരുന്ന ഫസല്‍ എന്‍ഡിഎഫിലേക്ക് മാറിയതിന്റെ വിരോധത്തെ തുടര്‍ന്നാണ് കൊലപാതകമെന്നായിരുന്നു ആരോപണം. എന്നാല്‍ ആര്‍എസ്എസ് പ്രവര്‍ത്തകരാണ് ഫസലിനെ വധിച്ചതെന്ന് അന്ന് ആഭ്യന്തരമന്ത്രിയായിരുന്ന കോടിയേരി പ്രസ്താവന നടത്തിയത് വിവാദമായിരുന്നു.

ഹൈക്കോടതി നിര്‍ദേശപ്രകാരം കേസ് എറ്റെടുത്ത സിബിഐ ഫസലിനെ കൊല്ലാന്‍ സിപിഎം പ്രാദേശിക ഘടകത്തിന്റെ നേതൃത്വത്തില്‍ ഗൂഢാലോചന നടന്നുവെ കണ്‌ടെത്തിയിരുന്നു. സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം കാരായി രാജന്‍, തിരുവങ്ങാട് ലോക്കല്‍ സെക്രട്ടറി കാരായി രാജന്‍, കാരായി ചന്ദ്രശേഖരന്‍ എന്നിവരെ സിബിഐ പ്രതി ചേര്‍ക്കുകയും ചെയ്തിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക