Image

ഫൊക്കാന കണ്‍വെന്‍ഷന്‍ അടുത്ത വര്‍ഷം നടത്താന്‍ എക്‌സിക്യൂട്ടിവ് തീരൂമാനം; നാഷണല്‍ കമ്മിറ്റിയുടെ അനുമതി തേടി

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 08 June, 2020
ഫൊക്കാന കണ്‍വെന്‍ഷന്‍ അടുത്ത വര്‍ഷം നടത്താന്‍ എക്‌സിക്യൂട്ടിവ് തീരൂമാനം; നാഷണല്‍ കമ്മിറ്റിയുടെ അനുമതി തേടി
അടുത്ത മാസം അറ്റ്‌ലാന്റിക് സിറ്റിയില്‍ നടത്താനിരുന്ന ഫൊക്കാന കണ വന്‍ഷന്‍ ഇപ്പോഴത്തെ പ്രത്യേക സഹ്യചര്യത്തില്‍ നീട്ടി വെക്കാന്‍ കഴിഞ്ഞ നാഷണല്‍ കമ്മിറ്റി തീരുമാനിച്ചിരുന്നു.

അത് അനുസരിച്ചു ഫൊക്കാന എക്‌സിക്യൂട്ടീവ് കമ്മിറ്റി ജൂണ്‍ 5 വെള്ളിയാഴ്ച കൂടുകയും കണ്‍വെന്‍ഷന്‍ അടുത്ത വര്‍ഷം ജൂലൈ 15 മുതല്‍ 18 വരെ നടത്തുവാന്‍ അഭ്യര്‍ത്ഥിക്കാനും അതിന് വേണ്ടി ഫൊക്കാന നാഷണല്‍ കമ്മിറ്റി ജൂണ്‍ 11 ന് വിളിച്ചുകൂട്ടുവാനും തീരുമാനിച്ചു.

പ്രസിഡന്റ് മാധവന്‍ ബി നായരും കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ ജോയി ചക്കപ്പനും കണ്‍വെന്‍ഷന് വേണ്ടി നിശ്ചയിച്ചിരുന്ന അറ്റ്‌ലാന്റിക് സിറ്റിയിലെ പ്രസിദ്ധമായ ബാലിസ് കാസിനോ റിസോര്‍ട്ടുമായി നടത്തിയ ചര്‍ച്ചയില്‍ 2021 ജൂലൈ 15 മുതല്‍ 18 വരെ കണ്‍വെന്‍ഷന്‍ സെന്റര്‍ ലഭ്യമാണെന്നറിയിച്ചു.

അത് അനുസരിച്ചാണ് എക്‌സിക്യൂട്ടീവ് കമ്മിറ്റി ഈ തീയതിയില്‍ കണ്‍വെന്‍ഷനും, ഇലക്ഷനും അതിനോട് അനുബന്ധിച്ചുള്ള കാര്യങ്ങളും നടത്തുവാനും അതിന് നാഷണല്‍ കമ്മിറ്റിയുടെ അംഗീകാരം നേടുവാനും തീരിൂമാനിച്ചത്.

കൊറോണ നമ്മുടെ സമൂഹത്തിലും സമ്പദ്വ്യവസ്ഥയിലും സാമൂഹ്യ വ്യവസ്ഥയിലും വളരെയധികം മാറ്റങ്ങള്‍ വരുത്തിയുട്ടുണ്ട്. ലോകം മുഴുവന്‍ കൊറോണ വൈറസ് മൂലം വിഷമത അനുഭവിക്കുന്ന ഈ അവസരത്തില്‍ എല്ലാ സാമൂഹ്യ ഒത്തുകൂടലുകളും അടുത്ത വര്‍ഷത്തേക്ക് മാറ്റിവെച്ചിട്ടുണ്ട് . അതാത് സ്ഥലത്തെ ഗവണ്‍മെന്റുകള്‍ എടുക്കുന്ന തീരുമാനങ്ങള്‍ക്കു അനുസരിച്ചും അതുമായി സഹകരിച്ചും മാത്രമേ നമുക്കും മുന്നോട്ടു പോകുവാന്‍ സാധിക്കുകയുള്ളു. ഈ വര്‍ഷം ഫൊക്കാന കണ്‍വെന്‍ഷന്‍ നടത്തുവാന്‍ സാധിക്കുമെന്നു തോന്നുന്നില്ല. അതുകൊണ്ടാണ് അടുത്ത വര്‍ഷത്തേക്ക് നീട്ടിവെക്കാന്‍ എക്‌സിക്യൂട്ടീവ് ആവിശ്യപ്പെടുന്നത്.

ഫൊക്കാന എക്‌സിക്യൂട്ടീവ് കമ്മിറ്റി മെംബേര്‍സ് ആയ ഫൊക്കാന പ്രസിഡന്റ് മാധവന്‍ ബി നായര്‍, സെക്രട്ടറി ടോമി കോക്കാട്ട് , ട്രഷറര്‍ സജിമോന്‍ ആന്റണി, എക്‌സി. വൈസ് പ്രസിഡന്റ് ശ്രീകുമാര്‍ ഉണ്ണിത്താന്‍, ജോയിന്റ് സെക്രട്ടറി സുജ ജോസ്, അഡിഷണല്‍ ജോയിന്റ് സെക്രട്ടറി വിജി നായര്‍, ജോയിന്റ് ട്രഷര്‍ പ്രവീണ്‍ തോമസ്, ജോയിന്റ് അഡീഷണല്‍ ട്രഷര്‍ ഷീല ജോസഫ്, വിമെന്‍സ് ഫോറം ചെയര്‍ ലൈസി അലക്‌സ്, ട്രസ്ടി ബോര്‍ഡ് ചെയര്‍മാന്‍ മാമ്മന്‍ സി ജേക്കബ്, കണ്‍വെന്‍ഷന്‍ ചെയര്‍ ജോയി ചാക്കപ്പന്‍, ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എബ്രഹാം ഈപ്പന്‍, അഡൈ്വസറി കമ്മിറ്റി ചെയര്‍ ടി.എസ്. ചാക്കോ എന്നിവര്‍ എക്‌സിക്യൂട്ടീവ് മീറ്റിങ്ങില്‍ പങ്കെടുത്തു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക