Image

പത്തനംതിട്ടയില്‍ മദ്യലഹരിയിലായിരുന്ന എസ്ഐയെ സിഐ പൊക്കി

Published on 29 May, 2012
പത്തനംതിട്ടയില്‍ മദ്യലഹരിയിലായിരുന്ന എസ്ഐയെ സിഐ പൊക്കി
പത്തനംതിട്ട: പത്തനംതിട്ടയില്‍ മദ്യലഹരിയിലായിരുന്ന എസ്ഐയെ സിഐ പൊക്കി. ഡ്യൂട്ടിസമയത്തു മദ്യലഹരിയിലായിരുന്ന പെരുമ്പെട്ടി എസ്ഐയുടെ ചുമതലയുണ്ടായിരുന്ന ഗ്രേഡ് എസ്ഐ സെബുവിനെയാണ് ഇന്നലെ സിഐ നിഷാദ്മോന്‍ പിടികൂടിയത്. തുടര്‍ന്നു റാന്നി ഗവണ്‍മെന്റ് ആശുപത്രിയിലെത്തിച്ച് മെഡിക്കല്‍ പരിശോധന നടത്തുകയും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ക്കു റിപ്പോര്‍ട്ടു നല്‍കുകയും ചെയ്തു. ഇയാളെ ഉടന്‍തന്നെ സസ്പെന്‍ഡ് ചെയ്യുമെന്ന് അറിയുന്നു. മല്ലപ്പള്ളിയിലെ ബസ് സ്റ്റാന്‍ഡില്‍ യുവാവിനെ കല്ലെറിഞ്ഞു കൊന്ന കേസുമായി ബന്ധപ്പെട്ടു പെരുമ്പെട്ടിയിലെത്തിയതായിരുന്നു സിഐ.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക