Image

ന്യൂയോര്‍ക്ക് പൂരം ...മലയാളത്തിന്റ പൂരമായി

Published on 08 June, 2020
ന്യൂയോര്‍ക്ക് പൂരം ...മലയാളത്തിന്റ പൂരമായി
മലയാണ്മയുടെ പെരുമ്പറ മുഴക്കി മലയാളി ഹെറിറ്റേജ് മാസത്തിന്റെ ഒന്നാം വാര്‍ഷിക ആഘോഷം, കഴിഞ്ഞ ശനിയാഴ്ച അക്ഷരാര്‍ഥത്തില്‍ ന്യൂയോര്‍ക്കില്‍ മലയാണ്മയുടെ പൂരത്തിന്റെ കൊടിയേറ്റമായി .

കോവിഡ് കാലത്തിന്റെ പരാധീനതകളെ അതിജീവിച്ചുകൊണ്ട് മലയാളിയുടെ നിശ്ചയ ദാര്‍ഢ്യത്തിന്റെ ഉത്തമ ഉദാഹരണമായി ആ ആഘോഷം. കഴിഞ്ഞ വര്‍ഷം മെയ് മാസം ആണ് സെനറ്റര്‍ കെവിന്‍ തോമസിന്റെ അശ്രാന്ത പരിശ്രമത്തിന്റെ ഫലമായി ന്യൂയോര്‍ക് സെനറ്റ് മെയ് മാസം 'മലയാള പൈതൃക മാസം' ആയി പ്രഖ്യാപിച്ചത് . ആത്മാഭിമാനത്തിന്റെ ഉത്തുംഗ ശൃംഗങ്ങളിലേക്കു മലയാളിയെ എത്തിച്ച  ചരിത്ര പ്രഖ്യാപനം ആയിരുന്നു അത് . അമേരിക്കയിലുള്ള മലയാളികള്‍ക്ക് തികച്ചും സന്തോഷം പകര്‍ന്ന സുദിനം . 

അതിന്റെ ഒന്നാം വാര്‍ഷികം വിപുലമായ ചടങ്ങുകളോടെ 'ന്യൂയോര്‍ക് പൂരമായി' ലോങ്ങ് ഐലന്‍ഡിലെ ഐസനോവര്‍ പാര്‍ക്കില്‍ നടത്താന്‍ എല്ലാ സന്നാഹങ്ങളും ഒരുക്കി ന്യൂയോര്‍ക്കിലെ മലയാളികള്‍ കാത്തിരിക്കുമ്പോള്‍ ആണ് അശനിപാതം പോലെ കോവിഡ് പടര്‍ന്നു പിടിക്കുന്നത് . എന്നാല്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം കൊടുത്ത സെനറ്റര്‍ കെവിന്‍ തോമസ് , അജിത് കൊച്ചുകുടിയില്‍ എബ്രഹാം , കോശി ഉമ്മന്‍ , ബിജു ചാക്കോ , ഡോ. ഷെറിന്‍ എബ്രഹാം , സെനറ്റര്‍ ഓഫീസ് സ്റ്റാഫ് മാര്‍ക്ക് എന്നിവര്‍ വിധി വൈപര്യത്തിന് മുന്നില്‍ തലകുനിക്കാന്‍ തയാറായില്ല. ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തില്‍ , നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ തന്നെ വെര്‍ച്യുല്‍ പൂരം സംഘടിപ്പിക്കാന്‍ തീരുമാനിച്ചു . 

അങ്ങനെ പകിട്ടും പ്രൗഢിയും ഒട്ടും ചോരാതെ തന്നെ മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും പ്രശസ്ത ചലച്ചിത്ര നടി മിയാ ജോര്‍ജും പ്രശസ്ത മലയാള ചലച്ചിത്ര സംവിധായകന്‍ ഷാഫി അടക്കം ഒരുപറ്റം കലാകാരന്മാരെ അണിനിരത്തി മലയാളി ഹെറിറ്റേജ് മാസത്തിന്റെ ഒന്നാം വാര്‍ഷികം ഗംഭീരമായി ആഘോഷിച്ചു . അമേരിക്കന്‍ മലയാളീ സമൂഹത്തിലെ പ്രമുഖരെ കൊണ്ട് സമ്പന്നമായ സദസില്‍, ജീവിതത്തിന്റെ നാനാ തുറകളില്‍ ഉള്ളവര്‍ സജീവമായി പങ്കെടുത്തു . ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും വിശിഷ്യാ കേരളത്തില്‍ നിന്നും ഉള്ളവര്‍ ആഘോഷപരിപാടികള്‍ പങ്കാളികള്‍ ആയി .

റിയ അലക്‌സാണ്ടര്‍ അമേരിക്കന്‍ ദേശീയ ഗാനവും, ഇസബെല്‍ അന്ന അജിത് ഇന്ത്യന്‍ ദേശീയ ഗാനവും ആലപിച്ചതോടെ ആണ് ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചത് . മലയാളിയുടെ സ്ഥിരോത്സാഹത്തിന്റെയും കളങ്ക രഹിതമായ അധ്വാനത്തിന്റെയും ഫലമാണ് ഈ വിജയം എന്നും സെനറ്റര്‍ കെവിന്‍ തോമസിനെയും ടീമിനെയും ഇത്തരുണത്തില്‍ അഭിനന്ദിക്കുന്നതായും മെഗാസ്റ്റാര്‍ മമ്മൂട്ടി അഭിപ്രായപ്പെട്ടു . കോവിഡ് വന്നില്ലായിരുന്നു എങ്കില്‍ നേരിട്ട് വന്നു പങ്കെടുക്കേണ്ടിയിരുന്ന ചടങ്ങായിരുന്നു ഇതെന്ന് ചലച്ചിത്ര തരാം മിയ ജോര്‍ജ് തന്റെ ആശംസ പ്രസംഗത്തില്‍ അറിയിച്ചു . തൃശൂര്‍ പൂരത്തിന്റെ നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാരുടെ പശ്ചാത്തലത്തില്‍ ,സെനറ്റര്‍ കെവിന്‍ തോമസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ റോക്ലാന്‍ഡ് ലെജിസ്ലേച്ചര്‍ കൗണ്‍സിലര്‍ ഡൊ . ആനി പോള്‍ ആശംസകള്‍ അറിയിച്ചു . പ്രോഗ്രാം കോര്‍ഡിനേറ്റര്‍ അജിത് കൊച്ചുകുടിയില്‍ മലയാണ്മയുടെ ന്യൂയോര്‍ക് പൂരത്തിലേക്കു ഏവര്‍ക്കും സ്വാഗതം ഏകി . ബിജു ചാക്കോയും ഷെറിന്‍ അബ്രഹാമും ചടുതലയാര്‍ന്ന ആങ്കര്‍മാരായി . ആദ്യന്തം ഓടിനടന്നു ശ്രീ കോശി ഉമ്മന്‍ ഏവരുടെയും സാന്നിധ്യവും സഹകരണവും ഉറപ്പാക്കി .

ചടങ്ങില്‍ സര്‍വ്വശ്രീ പോള്‍ കറുകപ്പള്ളില്‍ (ഫൊക്കാന ഫൌണ്ടേഷന്‍ ചെയര്‍) ,ജോസ് എബ്രഹാം ( ഫോമാ സെക്രട്ടറി ) , രാംദാസ് കൊച്ചുപറമ്പില്‍ ( N B A പ്രസിഡണ്ട് ), അനിയന്‍ ജോര്‍ജ് (ഫോമാ ഫൗണ്ടര്‍ മെമ്പര്‍), ലീല മാരേട്ട് (INOC ചാപ്റ്റര്‍ പ്രസിഡന്റ്,) , സാബു ലൂക്കോസ് (ECHO), ഡെന്‍സില്‍ ജോര്‍ജ് (N.H.I.M.A.) , ദൈവദാസൻ നായർ (കോൺസൽ) ജോസ് കാടാപ്പുറം (കൈരളി T.V.) , ഡൊ .തോമസ് മാത്യു ,ഡൊ .ബിനു ചാക്കോ (A.K.M.G.) , യു. എ . നസിര്‍ (കെ.എം.സി.സി.), വിനോദ് കെയര്‍കെ (ഫൊക്കാന ട്രസ്റ്റീ ബോര്‍ഡ്) സിബി ഡേവിഡ് (കലാവേദി) സാക് മത്തായി (ന്യൂയോര്‍ക് സ്‌പോര്‍ട്‌സ് ക്ലബ്) റെജി കുരിയന്‍ (കെ സി എ എന്‍ എ - പ്രസിഡന്റ്) സ്റ്റാന്‍ലി കളത്തില്‍ (കെ സി എ എന്‍ എ -വൈസ് പ്രസിഡന്റ്) , അലന്‍ അജിത് (യൂത്ത് ഐക്കണ്‍), മാത്തുക്കുട്ടി ഈശോ (ഐഎപിസി) , തോമസ് ഉമ്മന്‍ (R & T പ്രൊഡക്ഷന്‍ ) എന്നിവര്‍ ആശംസകള്‍ അറിയിച്ചു .

ശബരിനാഥ് , ശാലിനി രാജേന്ദ്രന്‍ , അനുഷ്‌ക ബാഹുലേയന്‍ എന്നിവരുടെ ഗാനങ്ങളും ,നോയല്‍ അലക്‌സിന്റെ സാക്‌സോഫോണ്‍ വാദനവും ,മീനു ജയകൃഷ്ണന്റെ നൃത്തവും ആഘോഷങ്ങള്‍ക്ക് നിറപ്പകിട്ടേകി . വളരെ സമയ നിഷ്ഠയോഡും കൃത്യതയോടും സംഘടിപ്പിച്ച ഈ പൂരം പങ്കെടുത്ത സദസിനു ഒരു പുത്തന്‍ ഉണര്‍വ് നല്‍കി . അതിനായ് പ്രവര്‍ത്തിച്ച സെനറ്ററിന്റെ ഓഫീസ് സ്റ്റാഫ് Mr . മാര്‍ക്ക് പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു . ചടങ്ങില്‍ പങ്കെടുത്ത ഏവര്‍ക്കും ശ്രീ കോശി ഉമ്മന്‍ കൃതജ്ഞത പ്രകാശിപ്പിച്ചു . ഏതു ജീവിത സാഹചര്യത്തിലും സംസ്‌കൃതിയുടെയും പൈതൃകത്തിന്റെയും തായ് വേരുകള്‍ തേടിയിറങ്ങുന്ന മലയാളിയുടെ മനസിലേക്ക് മായാത്ത മധുരിക്കുന്ന ഓര്‍മ്മകള്‍ സമ്മാനിക്കുന്ന ഒന്നായി മാറി ഈ ന്യൂയോര്‍ക് പൂരം . അഭിമാനിക്കാം , സെനറ്റര്‍ കെവിന്‍ തോമസിനും അദ്ദേഹത്തിന്റെ ടീമിനും..... ഒപ്പം നമുക്കും . 'മെയ് മാസം '..നമ്മുടെ മലയാള പൈതൃക മാസം .

ന്യൂയോര്‍ക്ക് പൂരം ...മലയാളത്തിന്റ പൂരമായി  മലയാണ്മയുടെ പെരുമ്പറ മുഴക്കി മലയാളി ഹെറിറ്റേജ് മാസത്തിന്റെ ഒന്നാം വാര്‍ഷിക ആഘോഷം ,കഴിഞ്ഞ ശനിയാഴ്ച അക്ഷരാര്‍ഥത്തില്‍ ന്യൂയോര്‍ക്കില്‍ മലയാണ്മയുടെ പൂരത്തിന്റെ കൊടിയേറ്റമായി .

കോവിഡ് കാലത്തിന്റെ പരാധീനതകളെ അതിജീവിച്ചുകൊണ്ട് മലയാളിയുടെ നിശ്ചയ ദാര്‍ഢ്യത്തിന്റെ ഉത്തമ ഉദാഹരണമായി ആ ആഘോഷം മാറ്റപ്പെട്ടു .കഴിഞ്ഞ വര്‍ഷം മെയ് മാസം ആണ് സെനറ്റര്‍ കെവിന്‍ തോമസിന്റെ അശ്രാന്ത പരിശ്രമത്തിന്റെ ഫലമായി ന്യൂയോര്‍ക് സെനറ്റ് മെയ് മാസം 'മലയാള പൈതൃക മാസം' ആയി പ്രഖ്യാപിച്ചത് . ആത്മാഭിമാനത്തിന്റെ ഉത്തുംഗ ശൃംഗങ്ങളിലേക്കു മലയാളിയെ എത്തിച്ച ഒരു ചരിത്ര പ്രഖ്യാപനം ആയിരുന്നു അത് . അമേരിക്കയിലുള്ള മലയാളികള്‍ക്ക് തികച്ചും സന്തോഷം പകര്‍ന്ന സുദിനം . അതിന്റെ ഒന്നാം വാര്‍ഷികം വിപുലമായ ചടങ്ങുകളോടെ 'ന്യൂയോര്‍ക് പൂരമായി' ലോങ്ങ് ഐലന്‍ഡിലെ ഐസനോവര്‍ പാര്‍ക്കില്‍ നടത്താന്‍ എല്ലാ സന്നാഹങ്ങളും ഒരുക്കി ന്യൂയോര്‍ക്കിലെ മലയാളികള്‍ കാത്തിരിക്കുമ്പോള്‍ ആണ് അശനിപാതം പോലെ കോവിഡ് പടര്‍ന്നു പിടിക്കുന്നത് . എന്നാല്‍ ആഘോഷങ്ങള്‍ക്ക് നേതൃത്വം കൊടുത്ത സെനറ്റര്‍ കെവിന്‍ തോമസ് , അജിത് കൊച്ചുകുടിയില്‍ എബ്രഹാം , കോശി ഉമ്മന്‍ , ബിജു ചാക്കോ , ശ്രീമതി ഷെറിന്‍ എബ്രഹാം , സെനറ്റര്‍ ഓഫീസ് സ്റ്റാഫ് മാര്‍ക്ക് എന്നിവര്‍ വിധി വൈപര്യത്തിന് മുന്നില്‍ തലകുനിക്കാന്‍ തയാറായില്ല !. 

ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തില്‍ ,നിശ്ചയിച്ച മുഹൂര്‍ത്തത്തില്‍ തന്നെ വെര്‍ച്യുല്‍ പൂരം സംഘടിപ്പിക്കാന്‍ തീരുമാനിച്ചു . അങ്ങനെ പകിട്ടും പ്രൗഢിയും ഒട്ടും ചോരാതെ തന്നെ മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടിയും പ്രശസ്ത ചലച്ചിത്ര നടി മിയാ ജോര്‍ജും പ്രശസ്ത മലയാള ചലച്ചിത്ര സംവിധായകന്‍ ഷാഫി അടക്കം ഒരുപറ്റം കലാകാരന്മാരെ അണിനിരത്തി മലയാളി ഹെറിറ്റേജ് മാസത്തിന്റെ ഒന്നാം വാര്‍ഷികം ഗംഭീരമായി ആഘോഷിച്ചു . അമേരിക്കന്‍ മലയാളീ സമൂഹത്തിലെ പ്രമുഖരെ കൊണ്ട് സമ്പന്നമായ സദസില്‍ ,ജീവിതത്തിന്റെ നാനാ തുറകളില്‍ ഉള്ളവര്‍ സജീവമായി പങ്കെടുത്തു .ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും വിശിഷ്യാ കേരളത്തില്‍ നിന്നും ഉള്ളവര്‍ ആഘോഷപരിപാടികള്‍ പങ്കാളികള്‍ ആയി .

റിയ അലക്‌സാണ്ടര്‍ അമേരിക്കന്‍ ദേശീയ ഗാനവും , ഇസബെല്‍ അന്ന അജിത് ഇന്ത്യന്‍ ദേശീയ ഗാനവും ആലപിച്ചതോടെ ആണ് ചടങ്ങുകള്‍ക്ക് തുടക്കം കുറിച്ചത് . മലയാളിയുടെ സ്ഥിരോത്സാഹത്തിന്റെയും കളങ്ക രഹിതമായ അധ്വാനത്തിന്റെയും ഫലമാണ് ഈ വിജയം എന്നും സെനറ്റര്‍ കെവിന്‍ തോമസിനെയും ടീമിനെയും ഇത്തരുണത്തില്‍ അഭിനന്ദിക്കുന്നതായും മെഗാസ്റ്റാര്‍ മമ്മൂട്ടി അഭിപ്രായപ്പെട്ടു . കോവിഡ് വന്നില്ലായിരുന്നു എങ്കില്‍ നേരിട്ട് വന്നു പങ്കെടുക്കേണ്ടിയിരുന്ന ചടങ്ങായിരുന്നു ഇതെന്ന് ചലച്ചിത്ര തരാം മിയ ജോര്‍ജ് തന്റെ ആശംസ പ്രസംഗത്തില്‍ അറിയിച്ചു . തൃശൂര്‍ പൂരത്തിന്റെ നെറ്റിപ്പട്ടം കെട്ടിയ ഗജവീരന്മാരുടെ പശ്ചാത്തലത്തില്‍ ,സെനറ്റര്‍ കെവിന്‍ തോമസ് അധ്യക്ഷത വഹിച്ച ചടങ്ങില്‍ റോക്ലാന്‍ഡ് ലെജിസ്ലേച്ചര്‍ കൗണ്‍സിലര്‍ ഡൊ . ആനി പോള്‍ ആശംസകള്‍ അറിയിച്ചു . പ്രോഗ്രാം കോര്‍ഡിനേറ്റര്‍ അജിത് കൊച്ചുകുടിയില്‍ മലയാണ്മയുടെ ന്യൂയോര്‍ക് പൂരത്തിലേക്കു ഏവര്‍ക്കും സ്വാഗതം ഏകി . ബിജു ചാക്കോയും ഷെറിന്‍ അബ്രഹാമും ചടുതലയാര്‍ന്ന ആങ്കര്‍മാരായി . ആദ്യന്തം ഓടിനടന്നു ശ്രീ കോശി ഉമ്മന്‍ ഏവരുടെയും സാന്നിധ്യവും സഹകരണവും ഉറപ്പാക്കി .

ചടങ്ങില്‍ സര്‍വ്വശ്രീ പോള്‍ കറുകപ്പള്ളില്‍ (ഫൊക്കാന ഫൌണ്ടേഷന്‍ ചെയര്‍ ) ,ജോസ് എബ്രഹാം (ഫോമാ സെക്രട്ടറി) ,രാംദാസ് കൊച്ചുപറമ്പില്‍ (N B A പ്രസിഡണ്ട്), അനിയന്‍ ജോര്‍ജ് (ഫോമാ ഫൗണ്ടര്‍ മെമ്പര്‍), ലീല മാരേട്ട് (INOC ചാപ്റ്റര്‍ പ്രസിഡന്റ്,) , സാബു ലൂക്കോസ് (ECHO) ,ഡെന്‍സില്‍ ജോര്‍ജ് (N.H.I.M.A.) , ജോസ് കടപ്പുറം (കൈരളി T.V.) , ഡൊ .തോമസ് മാത്യു , ഡൊ .ബിനു ചാക്കോ (A.K.M.G.) ,യു. എ . നസിര്‍ (കെ.എം.സി.സി.), വിനോദ് കെയര്‍കെ (ഫൊക്കാന ട്രസ്റ്റീ ബോര്‍ഡ് ) സിബി ഡേവിഡ് (കലാവേദി) സാക് മത്തായി (ന്യൂയോര്‍ക് സ്‌പോര്‍ട്‌സ് ക്ലബ്) റെജി കുരിയന്‍ (കെ സി എ എന്‍ എ - പ്രസിഡന്റ്) സ്റ്റാന്‍ലി കളത്തില്‍ (കെ സി എ എന്‍ എ -വൈസ് പ്രസിഡന്റ്) , അലന്‍ അജിത് (യൂത്ത് ഐക്കണ്‍), മാത്തുക്കുട്ടി ഈശോ (ഐഎപിസി) , തോമസ് ഉമ്മന്‍ ( R & T പ്രൊഡക്ഷന്‍) എന്നിവര്‍ ആശംസകള്‍ അറിയിച്ചു .

ശബരിനാഥ് , ശാലിനി രാജേന്ദ്രന്‍ , അനുഷ്‌ക ബാഹുലേയന്‍ എന്നിവരുടെ ഗാനങ്ങളും ,നോയല്‍ അലക്‌സിന്റെ സാക്‌സോഫോണ്‍ വാദനവും ,മീനു ജയകൃഷ്ണന്റെ നൃത്തവും ആഘോഷങ്ങള്‍ക്ക് നിറപ്പകിട്ടേകി . വളരെ സമയ നിഷ്ഠയോഡും കൃത്യതയോടും സംഘടിപ്പിച്ച ഈ പൂരം പങ്കെടുത്ത സദസിനു ഒരു പുത്തന്‍ ഉണര്‍വ് നല്‍കി . അതിനായ് പ്രവര്‍ത്തിച്ച സെനറ്ററിന്റെ ഓഫീസ് സ്റ്റാഫ് Mr . മാര്‍ക്ക് പ്രത്യേക അഭിനന്ദനം അര്‍ഹിക്കുന്നു . ചടങ്ങില്‍ പങ്കെടുത്ത ഏവര്‍ക്കും ശ്രീ കോശി ഉമ്മന്‍ കൃതജ്ഞത പ്രകാശിപ്പിച്ചു . ഏതു ജീവിത സാഹചര്യത്തിലും സംസ്‌കൃതിയുടെയും പൈതൃകത്തിന്റെയും തായ് വേരുകള്‍ തേടിയിറങ്ങുന്ന മലയാളിയുടെ മനസിലേക്ക് മായാത്ത മധുരിക്കുന്ന ഓര്‍മ്മകള്‍ സമ്മാനിക്കുന്ന ഒന്നായി മാറി ഈ ന്യൂയോര്‍ക് പൂരം . അഭിമാനിക്കാം , സെനറ്റര്‍ കെവിന്‍ തോമസിനും അദ്ദേഹത്തിന്റെ ടീമിനും..... ഒപ്പം നമുക്കും . 'മെയ് മാസം '..നമ്മുടെ മലയാള പൈതൃക മാസം .
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക