Image

മുപ്പതു വർഷത്തെ ഡെത്ത് റോയിൽ നിന്നും വാൾട്ടർ ഓർഗർക്ക് മോചനം

പി.പി.ചെറിയാൻ Published on 08 June, 2020
മുപ്പതു വർഷത്തെ ഡെത്ത് റോയിൽ നിന്നും വാൾട്ടർ ഓർഗർക്ക് മോചനം
ഫിലഡൽഫിയ ∙ 1988 ൽ നാലു വയസ്സുള്ള ബാർബര ജീൻ എന്ന പെൺകുട്ടിയെ പീഡിപ്പിച്ച് ഇരുമ്പു കമ്പനി കൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസ്സിൽ വധശിക്ഷക്ക് വിധിച്ച് ഡെത്ത് റോയിൽ കഴിഞ്ഞിരുന്ന വാൾട്ടർ ഓർഗറിന് (55) 30 വർഷത്തെ ജയിൽ ജീവിതത്തിനു ശേഷം മോചനം. 1996 ലാണ്  വാൾട്ടറെ വധശിക്ഷക്കു വിധിച്ചത്. 
1992 ൽ സ്വയം കുറ്റസമ്മതം നടത്തിയ 23 വയസ്സു പ്രായമുള്ള വാൾട്ടർ ഓർഗന്റെ ഡിഎൻഎ ടെസ്റ്റിൽ ടെസ്റ്റിൽ  നിരപരാധിയാണെന്ന് കണ്ടെത്തിയതിനെ തുടർന്നാണ് ജയിലിൽ നിന്നും മോചിപ്പിക്കുവാൻ ജഡ്ജി ഉത്തരവിട്ടതെന്ന് ഫിലഡൽഫിയ ഡിസ്ട്രിക്റ്റ് അറ്റോർണി ലാറി ക്രോസ്നർ അറിയിച്ചു. വാൾട്ടർ കുറ്റ സമ്മതം നടത്താൻ നിർബന്ധിതനായതാണെന്ന് അറ്റോർണിമാർ പറഞ്ഞു.
ജൂൺ 5 ന് വിധി പുറത്തു വന്നതിനു ശേഷം ഫോനിക്സ് സ്റ്റേറ്റ് കറക്ഷണൽ ഇൻസ്റ്റിറ്റ്യൂഷനിൽ നിന്നും 
പുറത്തുവന്ന വാൾട്ടറെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും ചേർന്നു സ്വീകരിച്ചു. വാൾട്ടറുടെ കേസ്സ്  മൂന്നു തവണയാണ് വിചാരണക്കെത്തിയത്. നിരപരാധിയായ വാൾട്ടർ 30 വർഷത്തോളം ജയിലിൽ കഴിയേണ്ടി വന്നതിൽ മാപ്പപേക്ഷിക്കുന്നു എന്നു പ്രോസിക്യൂട്ടർ അറിയിച്ചു.
ബാർബര ജീനെ ക്രൂരമായി കൊലപ്പെടുത്തിയ പ്രതി ഇപ്പോഴും പുറത്തു കഴിയുന്നു. തങ്ങളുടെ കക്ഷിയെ ഈ കേസിൽ നിരപരാധിയാണെന്ന് കണ്ടെത്തി വിട്ടയച്ചതിൽ വാൾട്ടറുടെ അറ്റോർണിമാർ നന്ദി അറിയിച്ചു. ജയിലിൽ കഴിയുന്നതിനിടെ കോവിഡ് പോസിറ്റീവാണെന്നു കണ്ടെത്തിയ വാൾട്ടർ ക്ഷീണിതനായിരുന്നു. മകളുടെ ഘാതകൻ വാൾട്ടർ അല്ലെന്നും ഇയാളെ വിട്ടയക്കണമെന്നും കൊല്ലപ്പെട്ട കുട്ടിയുടെ മാതാവും കോടതിയോടു അഭ്യർഥിച്ചിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക