Image

പ്രധാനമന്ത്രിക്കെതിരായ മോശം പരാമര്‍ശം അംഗീകരിക്കാനാവില്ലെന്ന് ബിജെപി

Published on 29 May, 2012
പ്രധാനമന്ത്രിക്കെതിരായ മോശം പരാമര്‍ശം അംഗീകരിക്കാനാവില്ലെന്ന് ബിജെപി
ന്യൂഡല്‍ഹി: പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെതിരായ ഹസാരെ സംഘത്തിന്റെ പരാമര്‍ശം അംഗീകരിക്കാനാകില്ലെന്ന് ബിജെപി. മോശം വാക്കുകള്‍ കൊണ്ടു പ്രധാനമന്ത്രിയെ വിശേഷിപ്പിച്ചതു ശരിയായില്ലെന്നും ഇക്കാര്യത്തില്‍ ഹസാരെ സംഘം സംയമനം പാലിച്ചേ മതിയാകൂവെന്നും ബിജെപി വക്താവ് രാജീവ് പ്രതാപ് റൂഡി പറഞ്ഞു. എന്നാല്‍ ഹസാരെ സംഘം മുന്നോട്ടു വച്ച വിഷയങ്ങള്‍ ഗൌരവതരമാണെന്നും ഇവ പരിഹരിക്കാന്‍ സര്‍ക്കാര്‍ നടപടികളെടുക്കണമെന്നും റൂഡി ആവശ്യപ്പെട്ടു. അഴിമതിക്കു പരിചയായി കോണ്‍ഗ്രസ് പ്രധാനമന്ത്രിയെ ശിഖണ്ഡിയെപ്പോലെ ഉപയോഗിക്കുകയാണെന്ന ഹസാരെ സംഘാംഗം പ്രശാന്ത് ഭൂഷന്റെ പ്രസ്താവനയോട് പ്രതികരിക്കുയായിരുന്നു റൂഡി. പ്രസ്താവനയ്ക്കെതിരേ ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് അടക്കമുള്ളവര്‍ രംഗത്തു വന്നിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക