Image

പെയര്‍ലണ്ടില്‍ പുതിയ മലയാളി സംരംഭം ഏബി വേള്‍ഡ് ഫുഡ് മാര്‍ക്കറ്റ് പ്രവര്‍ത്തനമാരംഭിച്ചു.

ജീമോന്‍ റാന്നി Published on 08 June, 2020
പെയര്‍ലണ്ടില്‍ പുതിയ മലയാളി സംരംഭം ഏബി വേള്‍ഡ് ഫുഡ് മാര്‍ക്കറ്റ് പ്രവര്‍ത്തനമാരംഭിച്ചു.
ഹൂസ്റ്റണ്‍: അതിവേഗം വളര്‍ന്നുകൊണ്ടിരിക്കുന്ന പെയര്‍ലാന്റിലേയും സമീപപ്രദേശങ്ങളിലെയും നൂറുകണക്കിന് പ്രവാസി മലയാളി കുടുംബങ്ങള്‍ക്കു ശുഭ വാര്‍ത്തയായി വിശാല സൗകര്യങ്ങളൊരുക്കി ഏബി വേള്‍ഡ് ഫുഡ് മാര്‍ക്കറ്റ് ( അആ ണീൃഹറ എീീറ ങമൃസല)േ തിരക്കേറിയ ഷാഡോ ക്രീക്ക് പാര്‍ക്കവേ (2234) ചേര്‍ന്ന് പ്രവര്‍ത്തനമാരംഭിച്ചു.

വ്യാഴാഴ്ച്ച വൈകുന്നേരം ആറു മണിക്ക് നടന്ന  ലഘു ചടങ്ങില്‍ ട്രിനിറ്റി മാര്‍ത്തോമ്മ ഇടവക വികാരി റവ. ജേക്കബ് പി. തോമസ് പ്രാത്ഥിച്ചു ആശിര്‍വദിച്ചു. മാധ്യമ പ്രവര്‍ത്തകന്‍ ജീമോന്‍ റാന്നി ആശംസകള്‍ നേര്‍ന്നു. സെന്റ് മേരീസ് സീറോ മലബാര്‍ ചര്‍ച്ച് വികാരി ഫാ. രൂബെന്‍. ജെ. താന്നിക്കല്‍, ഐപിസി ഹെബ്രോന്‍ ചര്‍ച്ച് പാസ്റ്റര്‍ റവ. ഡോ. സാബു വര്‍ഗീസ് എന്നിവരും സ്‌റ്റോര്‍ സന്ദര്‍ശിച്ചു പ്രാര്‍ത്ഥിച്ചു.    

ഭക്ഷണ സാധനങ്ങള്‍ക്കായി വിശാലമായ സൗകര്യങ്ങളൊരുക്കിയിരിക്കുന്ന സ്ഥാപനത്തില്‍ കേരളീയ ഭക്ഷണ വിഭവങ്ങള്‍ക്കൊപ്പം ഉത്തരേന്ത്യന്‍ ഭക്ഷണ സാധനങ്ങള്‍ക്കു പ്രത്യേക വിഭാഗവും ക്രമീകരിച്ചിട്ടുണ്ട്.മല്‍സ്യ മാംസ വില്‍ പനയ്ക്കായി വിശാലമായ സൗകര്യവും ക്രമീകരിച്ചിട്ടുണ്ട്.

ഹൂസ്റ്റണില്‍ നിരവധി വര്ഷങ്ങളായി ഗ്രോസറി ബിസിനസ് രംഗത്തുള്ള അപ്ന ബസാര്‍ ഗ്രൂപ്പിന്റെ പെയര്‍ലാന്‍ഡിലെ രണ്ടാമത്തെ സംരഭമാണിത്. 'സ്വദേശി' ഗ്രോസറി സ്‌റ്റോര്‍ ആണ് മറ്റൊരു സംരഭം. പെയര്‍ലാന്‍ഡിനൊപ്പം തന്നെ സമീപ പ്രദേശങ്ങളായ പാസഡീന, ക്ലീയര്‍ലേക്ക്, ഫ്രണ്ട്‌സ്വുഡ്, മിസ്സോറി സിറ്റി,ഷുഗര്‍ലാന്‍ഡ് നിവാസികള്‍ ക്കായി ഒരുക്കുന്ന ഒരു സ്‌നേഹോപഹാരമാണ്  ഈ സംരംഭമെന്ന് പാര്‍ട്ണര്‍മാരായ ജെയിംസ് ഈപ്പന്‍, റജി തോമസ്, വര്‍ഗീസ് ശാമുവേല്‍ (ബാബു) എന്നിവര്‍ അറിയിച്ചു.
പെയര്‍ലണ്ടില്‍ പുതിയ മലയാളി സംരംഭം ഏബി വേള്‍ഡ് ഫുഡ് മാര്‍ക്കറ്റ് പ്രവര്‍ത്തനമാരംഭിച്ചു.പെയര്‍ലണ്ടില്‍ പുതിയ മലയാളി സംരംഭം ഏബി വേള്‍ഡ് ഫുഡ് മാര്‍ക്കറ്റ് പ്രവര്‍ത്തനമാരംഭിച്ചു.പെയര്‍ലണ്ടില്‍ പുതിയ മലയാളി സംരംഭം ഏബി വേള്‍ഡ് ഫുഡ് മാര്‍ക്കറ്റ് പ്രവര്‍ത്തനമാരംഭിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക