Image

സംഘര്‍ഷം: പെറുവില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു

Published on 29 May, 2012
സംഘര്‍ഷം: പെറുവില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
ലിമ: പെറുവിലെ മുഖ്യ പ്രവിശ്യകളിലൊന്നായ കുസ്കോയിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് സര്‍ക്കാര്‍ രാജ്യത്ത് ഒരുമാസത്തേക്ക് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. തിങ്കാളാഴ്്ചയുണ്ടായ കുസ്കോ പ്രവിശ്യയിലുണ്ടായ കലാപത്തില്‍ രണ്ട്പേര്‍ കൊല്ലപ്പെടുകയും മുപ്പതോളം പോലീസുകാര്‍ക്ക് പരിക്കേല്‍ക്കുയും ചെയ്തിരുന്നു. സ്വിറ്റ്സര്‍ലന്‍ഡ് ആസ്ഥാനമായിട്ടുള്ള ചെമ്പ് ഖനനക്കമ്പനിയുടെ പ്രവര്‍ത്തനം പ്രദേശത്തെ കുടിവെള്ള സ്രോതസ്സുകള്‍ മലിനമാകുന്നു എന്ന് ആരോപിച്ചാണ് പ്രദേശവാസികള്‍ പ്രക്ഷോഭം നടത്തുന്നത്. പ്രക്ഷോഭത്തിനെതിരായ പോലീസ് നടപടിയിലാണ് രണ്ടു പേര്‍മരിച്ചത്. എന്നാല്‍ ഇവര്‍ പോലീസ് വെടിവെയ്പ്പിലാണോ കൊല്ലപ്പെട്ടതെന്ന് സ്ഥിരീകരിക്കാന്‍ പെറു ആഭ്യന്തര മന്ത്രി വില്‍വര്‍ കാലെ തയാറായില്ല. ഡിസംബറില്‍ കോംഗ സ്വര്‍ണ ഖനന പദ്ധതിക്കെതിരെ ഉയര്‍ന്ന പ്രക്ഷോഭങ്ങളെത്തുടര്‍ന്ന് വടക്കന്‍ സംസ്ഥാനമായ കാജാമാര്‍ക്കയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു. പെറുവിന്റെ കയറ്റുമതി വരുമാനത്തിലെ അറുപത് ശതമാനവും ചെമ്പ്, സ്വര്‍ണം, വെള്ളി തുടങ്ങിയ ലോഹങ്ങളുടെ കയറ്റുമതിയിലൂടെയാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക