Image

പോലീസിന്റെ പ്രാധാന്യവും ഫണ്ടിംഗും കുറക്കണോ? ഫോമാ വെബിനറില്‍ സുപ്രധാന ചര്‍ച്ച

Published on 08 June, 2020
പോലീസിന്റെ പ്രാധാന്യവും ഫണ്ടിംഗും കുറക്കണോ? ഫോമാ വെബിനറില്‍ സുപ്രധാന ചര്‍ച്ച
പോലീസ് അതിക്രമത്തില്‍ ജോര്‍ജ് ഫ്‌ലോയ്ഡ് കൊല്ലപ്പെട്ട പശ്ചാത്തലത്തില്‍ ഫോമാ നടത്തിയ സൂം കോണ്‍ഫറന്‍സില്‍ പോലീസ് സേനക്കുള്ള ഫണ്ടിംഗ് ശ്രദ്ധേയമായ ചര്‍ച്ചക്കു വഴി തെളിച്ചു.

പൗരന്റെ ജീവിതത്തിലെ നാനാരംഗത്തും ഇടപെടാന്‍ പോലീസിനു അധികാരം ലഭിച്ചിരിക്കുന്ന സ്ഥിതിയാണു ഇപ്പോഴെന്നും അത് മാറ്റി ആ തുക സാമൂഹിക പരിപാടികള്‍ക്ക് നീക്കി വയ്ക്കണമെന്നും ന്യു യോര്‍ക്കില്‍ നിന്നുള്ള സ്‌റ്റേറ്റ് സെനറ്റര്‍ കെവിന്‍ തോമസ് (ഡമോക്രാറ്റ്) നിര്‍ദേശിച്ചു. എന്നാല്‍ ന്യു ജെഴ്‌സി സ്‌റ്റേറ്റ് സെനറ്റര്‍ വിന്‍ ഗോപാല്‍, ടെക്‌സസിലെ ഫോര്‍ട്ട് കൗണ്ടി ജഡ്ജി കെ.പി. ജോര്‍ജ് എന്നിവര്‍ അതിനോടു യോജിച്ചില്ല.

സെനറ്റര്‍ കെവിന്‍ തോമസ് അഭിപ്രായപ്പെട്ടതു പോലെ ന്യു യോര്‍ക്ക് സിറ്റി പോലീസിനുള്ള ബജറ്റില്‍ കുറവ് വരുത്തുമെന്നും പകരം യുവജനങ്ങള്‍ക്കും മറ്റുമുള്ള പ്രോഗ്രാമുകള്‍ക്ക് ആ തുക വകയിരുത്തുമെന്നും ഇതേ സമയം മേയര്‍ ബില്‍ ഡി ബ്ലാസിയോ പ്രഖ്യാപിക്കുകയും ചെയ്തിട്ടുണ്ട്.

എല്ലാ രംഗത്തും പോലീസിനു അധികാരം ലഭിച്ചതായി സെനറ്റര്‍ കെവിന്‍ തോമസ് ചൂണ്ടിക്കാട്ടി. സ്‌കൂളില്‍ വരെ പോലീസാണു ഡിസിപ്ലിന്‍ നടപ്പാക്കുന്നത്. മാനസിക കുഴപ്പമുള്ളവരെ പോലീസ് കൈകാര്യ ചെയ്യുന്ന സ്ഥിതിയുണ്ട്. വ്യാപകവും ആക്രമണാല്മകവുമായ നടപടികള്‍ പോലീസിന്റെ ഭാഗത്തു നിന്ന് ഉണ്ടാകുന്നു.

പോലീസിനെ ഇങ്ങനെ ശക്തിപ്പെടുത്തുന്നത് ഗുണകരമല്ല. പകരം സാമുഹിക സേവന പരിപാടികള്‍ ശക്തിപ്പെടണം. പോലീസ് കൂടുതലും നമ്മെ സരക്ഷിക്കുന്ന ക്രമസമാധാന പാലനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം-അദ്ദേഹംപറഞ്ഞു

പോലീസിന്റെ പ്രാധാന്യം കുറക്കുന്നതിനെ അനുകൂലിക്കുന്നില്ലെന്ന് സെനറ്റര്‍ വിന്‍ ഗോപാല്‍ പറഞ്ഞു. എന്നാല്‍ പോലീസ് ആക്രമണപരമായ കുറ്റക്രുത്യങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണം. ഒരല്പ്പം മാരിവാന കൈവശം വച്ചുവെന്നു പറഞ്ഞു നടപടി എടുക്കുകയല്ല അവരുടെ ചുമതല.

ഇന്ത്യാക്കാര്‍ ഇവിടെ വരുന്നതിനു മുന്‍പ് തന്നെ സിവില്‍ റൈറ്റ്‌സിനു വേണ്ടി ആഫ്രിക്കന്‍ അമേരിക്കന്‍ സമൂഹം പോരാടിയെന്നും അതു കൊണ്ടാണു നമുക്ക ഇവിടെ വരാനായതെന്നും മോഡറേറ്ററായിരുന്ന പ്രശസ്ത ടിവി ആങ്കര്‍ റീന നൈനാന്‍ ചൂണ്ടിക്കാട്ടി. അപ്പോള്‍ നാം അവരെ എങ്ങനെ പിന്തുണക്കണം? 9/11 കഴിഞ്ഞപ്പോള്‍ നമ്മൂടെ സമൂഹവും വിവേചനവും അക്രമവും നേരിട്ടു. അതേ സമയം കറുത്തവരെ കാണുമ്പോള്‍ വഴിമാറി പോകുകയാണു പലപ്പോഴും നാം.

കോണ്‍ഗ്രസ്മാന്‍ രാജാ ക്രുഷണമൂര്‍ത്തൊയോടായിരുന്നു ചോദ്യമെങ്കിലും ആദ്യത്തെ ചോദ്യോത്തരത്തിനു ശേഷം അദ്ദേഹം മടങ്ങിയതിനാല്‍ മറുപടി പറഞ്ഞ സെനറ്റര്‍ കെവിന്‍ തോമസ് ആഫ്രിക്കന്‍ അമേരിക്കന്‍ സമൂഹവുമായി ബന്ധപ്പെട്ടുള്ള കൂടുതല്‍ പ്രവര്‍ത്തനങ്ങള്‍ നമ്മുടെ ഭാഗത്തു നിന്നുണ്ടാവണമെന്നു പറഞ്ഞു. അതു പോലെ അധികാര സ്ഥാനങ്ങളില്‍ ശരിക്കും അരഹരായവര്‍ വരെണ്ടതുണ്ടെന്നും ചൂണ്ടിക്കാട്ടി.

ന്യു യോര്‍ക്കിലെ ക്വീന്‍സ് കഴിഞ്ഞാല്‍ ഏറ്റവും വൈവിധ്യമുള്ള കൗണ്ടി ഫോര്‍ട്ട് ബെന്‍ഡ് ആണെന്നു ജഡ്ജ് കെ.പി. ജോര്‍ജ് ചൂണ്ടിക്കാട്ടി. ശക്തമായ പോലീസ് സംവിധാനമില്ലെങ്കില്‍ അത് ദോഷം ചെയ്യും.

കൗണ്ടിയില്‍ പ്രശ്‌നങ്ങളില്ലെങ്കിലും വിവേചങ്ങളെപറ്റി ബോധ്യമുണ്ട്. ആഫ്രിക്കന്‍ അമേരിക്കക്കാര്‍ എപ്പോഴും ഒരു ഇരയാണ്. അറുപതുകളില്‍ ഇവിടെ സിവില്‍ റൈറ്റ്‌സ് പരിഷ്‌കരണം ഇല്ലായിരുന്നെങ്കില്‍ നമ്മള്‍ ഇവിടെ എത്തില്ലായിരുന്നു. അതിനാല്‍ അവരോടു നമുക്കൊരു കടപ്പാടുണ്ട്.

ഫോര്‍ട്ട് ബെന്‍ഡില്‍ വൈവിധ്യമുണ്ടെങ്കിലും അത് കോടതികളില്‍ പ്രതിഫലിച്ചില്ലെന്നു ജഡ്ജ് ജൂലി മാത്യു ചൂണ്ടിക്കാട്ടി. ആഫ്രിക്കന്‍ അമേരിക്കന്‍ ആണു പ്രതി എങ്കില്‍ ശിക്ഷ കൂടുതല്‍ ലഭിക്കുന്ന അവസ്ഥയുണ്ട്. ഇപ്പോള്‍ പുരോഗമനവാദികളായ ജഡ്ജിമാര്‍ അത് സംഭവിക്കാതിരിക്കാന്‍ ശ്രദ്ധിക്കുന്നു. താനും അതിന്റെ ഭാഗമാണ്.

സമൂഹത്തെ സേവിക്കാന്‍ രാഷ്ട്രീയ രംഗത്തു പ്രവര്‍ത്തികേണ്ടതിന്റെ ആവശ്യകതയും അവര്‍ ചൂണ്ടിക്കാട്ടി.

പോലീസ് അതിക്രമം കറൂത്തവര്‍ക്ക് മാത്രമല്ല ഇന്ത്യാക്കാര്‍ക്കും സംഭവിക്കാമെന്നു ജഡ്ജ്  ജോര്‍ജ് ചൂണ്ടിക്കാട്ടി. അലബാമയില്‍ സുരേഷ് ഭായി പട്ടേല്‍ വഴിയെ നടന്നു പോകുന്നതു കണ്ട് ഒരു കറുമ്പന്‍ സംശയകരമായി നടന്നു പോകുന്നു എന്നാണു അയല്‍ വാസി പോലീസിനെ വിളിച്ചു പറഞ്ഞത്. സ്ഥലത്ത് വന്ന പോലീസ്, ഭാഷ അറിയാത്ത ആ സാധുവിനെ ക്രൂരമായി ഉപദ്രവിച്ചു. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ ആ പോലീസ് ഒഫീസര്‍ തിരിച്ച് ജോലിക്കു കയറി

മിന്യാപോലീസില്‍ കൊല്ലപ്പെട്ട ജോര്‍ജ് ഫ്‌ലോയിഡിന്റെ സംസ്‌കാരം ചൊവ്വാഴ്ച ഫോര്‍ട്ട്‌ബെന്‍ഡിന്റെ ഭാഗമായ മിസൂറി സിറ്റിയില്‍ നടക്കുകയാണെന്നു ജഡ്ജ് ജോര്‍ജ് പറഞ്ഞു. അതിനു ആവശ്യമായ മുന്‍ കരുതലുകള്‍ എടുത്തിട്ടുണ്ട്. പ്രശ്‌നങ്ങളൊന്നും പ്രതീക്ഷിക്കുന്നില്ല.

ആഫ്രിക്കന്‍ അമേരിക്കന്‍ സമൂഹവുമായി നല്ല ബന്ധം സ്രുഷ്ടിക്കേണ്ടതിന്റെ ആവശ്യകത റോക്ക്‌ലാന്‍ഡ് ലെജിസ്ലേറ്റര്‍ ഡോ. ആനി പോള്‍ ചൂണ്ടിക്കാട്ടി. കൂടുതല്‍ ഉപകാരങ്ങള്‍ ചെയ്യുന്നവരാണ് അവര്‍ എന്നാണു അനുഭവങ്ങളില്‍ നിന്നു മനസിലാകുന്നത്.

ടി.വി ആങ്കര്‍ ഷീന സാമു ആയിരുന്നു ഈ സെഷന്റെ മോഡറേറ്റര്‍

മിസ് അമേരിക്ക ആയി തെരെഞ്ഞെടുക്കപ്പെട്ട നിന ദാവുലുരി ഇന്ത്യാക്കാരുടെ വെളുത്ത നിറത്തോടുള്ള അഭിനിവേശത്തെ വിമര്‍ശിച്ചു. താന്‍ മിസ് അമേരിക്കയായ ശേഷം ടൈംസ് ഓഫ് ഇന്ത്യയില്‍ വന്ന് തലക്കെട്ട് അത് വ്യക്തമാക്കി.  മിസ് അമേരിക്ക, മിസ് ഇന്ത്യയാകാന്‍ പറ്റാത്ത വിധം കറുത്തതാണോ?എന്നായിരുന്നു തലക്കെട്ട്.

ഇന്ത്യയില്‍ ദരിദ്രര്‍ പോലും നിറം മെച്ചപ്പെടുത്താന്‍ ക്രീം വാങ്ങുന്നത് താന്‍ കണ്ടിട്ടുണ്ട്. നിറത്തോടൂള്ള ഈ താല്പര്യം ഒരു തരം റേസിസം തന്നെയാണ്.

ഏഞ്ചല ഗൊരാഫി ആയിരുന്നു ഈ സെഷന്റെ മോഡറേറ്റര്‍. ആക്ടിവിസ്റ്റ് സിനി സ്റ്റീഫന്‍ മോഡറേറ്റ് ചെയ്ത പാനലില്‍ രാഷ്ട്രീയ രംഗത്തുള്ളവരും യുവജനതയും പങ്കെടുത്തു.

ഫോമാ പ്രസിഡന്റ് ഫിലിപ്പ് ചാമത്തില്‍ സ്വാഗതവും ട്രഷറര്‍ ഷിനു ജോസഫ് നന്ദിയും പറഞ്ഞു

യുവജനതക്കു വേണ്ടി ഇത് പോലെ കോണ്‍ഫറന്‍സ് വീണ്ടും സംഘടിപ്പിക്കുമെന്ന് ഫോമാ ജനറല്‍ സെക്രട്ടറി ജോസ് ഏബ്രഹാം അറിയിച്ചു.

Join WhatsApp News
Kridarthan 2020-06-08 08:57:11
Wow, who knows about FOMA at WH? What representation FOMA has in US ? What discussion ? like the USA going to listen to you guys? Good Luck !!! Even Joe Biden made fun of Indians owning 7 11 stores . Shame on you guys..........
Hello emalayalee 2020-06-08 14:37:44
Why are you publishing only the comments against FOMAA. Why other comments are not published?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക