Image

ന്യൂ ഓസ്റ്റിൻ ഹൈസ്കൂൾ തുറക്കുന്നത് 2021 ജനുവരിയിൽ

പി.പി.ചെറിയാൻ Published on 08 June, 2020
ന്യൂ ഓസ്റ്റിൻ ഹൈസ്കൂൾ തുറക്കുന്നത് 2021 ജനുവരിയിൽ
ഹൂസ്റ്റൺ ∙ കൊവിഡ് 19 പാൻഡമിക്കിന്റെ പ്രത്യേക സാഹചര്യത്തിൽ ന്യൂ ഓസ്റ്റിൻ ഹൈസ്കൂൾ  2021 ജനുവരിയിൽ മാത്രമേ തുറന്നു പ്രവർത്തനമാരംഭിക്കുകയുള്ളൂവെന്ന് ഹൂസ്റ്റൺ ഇൻഡിപെന്റഡ് സ്കൂൾ ഡിസ്ട്രിക്റ്റ് പുറത്തിറക്കിയ പ്രസ്സ് റിലീസിൽ പറയുന്നു. 2020 ഓഗസ്റ്റിലായിരുന്നു സ്കൂൾ തുറന്നു പ്രവർത്തിക്കേണ്ടിയിരുന്നത്.
80.9 മില്യൻ ഡോളർ വിലമതിക്കുന്ന ന്യൂ ഓസ്റ്റിൻ ഹൈസ്കൂളിന്റെ താൽക്കാലിക ലേണിംഗ് സെന്റർ സൗത്ത് ലോക്ക് വുഡ് ഡ്രൈവിൽ പ്രവർത്തിക്കുന്നതായിരിക്കുമെന്നും പത്രകുറിപ്പിൽ പറയുന്നു. സോഷ്യൽ ഡിസ്റ്റൻസിങ് പോലുള്ള മാനദണ്ഡങ്ങൾ പാലിക്കണമെങ്കിൽ പുതിയ ഫെസിലിറ്റിയുടെ നിർമാണം പൂർത്തിയാക്കേണ്ടതുണ്ടെന്നും എച്ച്ഐഎസ്ഡി കൺസ്ട്രക്ഷൻ സർവീസസ് ഓഫിസർ ഡെറിക് സാന്റേഴ്സ് പറഞ്ഞു.
1937 ൽ തുറന്നു പ്രവർത്തനമാരംഭിച്ച സ്റ്റേറ്റ് ഓഫ് ദി ആർട്ട് സ്കൂൾ പുതുക്കി പണിയുന്നതിനുള്ള പ്രവർത്തനങ്ങൾ കോവിഡിനെ തുടർന്ന് താമസം നേരിട്ടതും 2021 ജനുവരിയിലേക്ക് മാറുന്നതിനുള്ള കാരണമായും ചൂണ്ടിക്കാണിക്കപ്പെടുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക