Image

അറ്റ്ലാന്റാ മലയാളി അസ്സോസിയേഷൻ പ്രതിക്ഷേധം രേഖപ്പെടുത്തി

Published on 07 June, 2020
അറ്റ്ലാന്റാ മലയാളി അസ്സോസിയേഷൻ പ്രതിക്ഷേധം രേഖപ്പെടുത്തി
അറ്റ്ലാന്റാ:  ഇക്കഴിഞ്ഞ മേയ് 25 ന് മിനിയാപൊലിസ് അതിക്രൂരമായ ബലാൽക്കാരത്തിനു ഇരയായി മരണം സംഭവിച്ച ജോർജ്  ഫ്ലോയിഡിന്റെ  മരണത്തിൽ അറ്റ്ലാന്റാ മെട്രോ മലയാളീ അസ്സോസിയേഷൻ  അതിശക്തമായ പ്രതിക്ഷേധം രേഖപ്പെടുത്തി.

കാലങ്ങളായി കറുത്ത വർഗ്ഗത്തോടുള്ള നിരന്തരമായിട്ടുള്ള  വിവേചനപരമായ  പെരുമാറ്റവും കടന്നുകയറ്റവും , ഒരുവിധത്തിലും അംഗീകരിക്കാനാവില്ല എന്നും , മറിച്ച് വർഗ്ഗ, വർണ്ണ വിവേചന രഹിതമായ തുല്യ നീതി എല്ലാവർക്കും ഉറപ്പാക്കണമെന്നും ആയതിനുള്ള എല്ലാവിധ സാഹചരൃങ്ങളും, സന്ദർഭങ്ങളും ജനതയ്ക്ക് ഉറപ്പു വരുത്തുന്നതിനുള്ള ഉത്തരവാദിത്വം അമേരിക്കൻ ഭരണകർത്താക്കൾക്കുള്ളതാണ് എന്നും, അറ്റ്ലാന്റായിലെ പ്രമുഖ മലയാളീ അസ്സോസിയേഷൻ നടത്തിയ പ്രത്യേക പത്ര സമ്മേളനത്തിൽ പ്രസിഡണ്ട് ഡൊമിനിക്ചാക്കോനാൽ പറയുകയുണ്ടായി.
                       
ന്യൂന പക്ഷത്തോടുള്ള പോലീസിന്റെയും, അധികൃതരുടെയും നിഷ്ഠൂരമായ കടന്നു കയറ്റം നീതിക്ക് നിരക്കാത്തതും അപലപനീയവുമാണ് എന്ന് അഡ്വൈസറി ബോർഡ്   ചെയർമാൻസണ്ണിതോമസ്സും  ,  സൈനൃത്തെയും പോലീസിനെയും  വിനൃസിച്ച്   പ്രതിക്ഷേധങ്ങളെ  അടിച്ചമർത്താനുള്ള  ഗവർമ്മെന്റിന്റെ ശ്രമം നീതിക്ക് നിരക്കാത്തതും, സാധാരണ ജനങ്ങളോടുള്ള  നീതി നിഷേധത്തിന്റെഉത്തമ  ഉദാഹരണവുമാണെന്നാണ്  അമ്മ യൂത്ത് വിങ്ങ്‌ കൺവീനർ സിജൂ ഫിലിപ്പും പറയുകയുണ്ടായി.
                           
ജോർജ് ഫ്ലോയിഡിന്റെ മരണവുമായി ബന്ധപ്പെട്ടു അമേരിക്ക മുഴുവനായി കത്തി പടർന്ന പ്രതിഷേധാഗ്നിക്ക് പൂർണ പിന്തുണ രേഖപ്പെടുത്തുന്നു എന്നും , എന്നാൽ ഇതിന്റെ മറവിൽ നടത്തിയ , ദേശദ്രോഹ പരമായതും, അനീതി  നിറഞ്ഞതും , അക്രമപരമായ രീതിയിലുള്ള  അഴിഞ്ഞാട്ടവും, ഒരു വിധത്തിലും  അംഗീകരിക്കാനാവില്ല  എന്നും ,അക്രമികൾ വരുത്തിവെച്ച
നാശ നഷ്ടങ്ങൾ മൂലം ചെറുകിട വ്യവസായ സംരഭകർക്കുണ്ടായ അതിഭീമമായ നഷ്ടങ്ങൾക്കുള്ള ,നഷ്ടങ്ങൾ വിലയിരുത്തി വേണ്ട നടപടികൾ സ്വീകരിക്കുകയും ചെയ്യണമെന്നും  ജോർജ് ഫ്ലോയിഡിന്റെ  കുടുംബത്തിന് അർഹമായ നീതി ഉറപ്പാക്കണമെന്നും  യോഗത്തിൽ നാട്ടുവിശേഷം ചീഫ് എഡിറ്ററും ,അമ്മ പി.ആർ.ഓ.യുമായ ജോയിച്ചൻ കരിക്കാടനും ആവശ്യപ്പെടുകയുണ്ടായി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക