Image

തടിയന്റവിട നസീറിന്റെ കൂട്ടാളികളായ കവര്‍ച്ചാ സംഘം പിടിയില്‍

Published on 29 May, 2012
തടിയന്റവിട നസീറിന്റെ കൂട്ടാളികളായ കവര്‍ച്ചാ സംഘം പിടിയില്‍
കൊച്ചി: കോഴിക്കോട് ഇരട്ട സ്ഫോടനക്കേസില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിക്കുന്ന ലഷ്കര്‍ ഭീകരന്‍ തടിയന്റവിട നസീറിന്റെ കൂട്ടാളികളായ കവര്‍ച്ചാ സംഘത്തെ ക്രൈംബ്രാഞ്ച് അറസ്റു ചെയ്തു. കെ.പി.ഷബീര്‍, പൂക്കാട്ടുപടി സ്വദേശി ബോംബ് ഇസ്മയില്‍ എന്നിവരാണ് പിടിയിലായത്. തടിയന്റവിട നസീറുമായി ബന്ധമുള്ളവരാണ് ഇവരെന്ന് പോലീസ് പറഞ്ഞു. ഇവര്‍ക്ക് തീവ്രവാദബന്ധങ്ങളുമുണ്ട്. ഷബീര്‍ പിടികിട്ടാപ്പുള്ളിയാണ്. ഇവരെ ഇന്ന് കോടതിയില്‍ ഹാജരാക്കും. കെ.പി.ഷബീറിനെ കര്‍ണാടകയിലെ ഷിമോഗയില്‍ നിന്നും ഇസ്മായിലിനെ എറണാകുളത്തു നിന്നുമാണ് അറസ്റു ചെയ്തത്. 2002 ലാണ് കേസിനാസ്പദമായ സംഭവം. രാത്രി ജ്വല്ലറി അടച്ച് ഉടമയും രണ്ടു മക്കളും വീട്ടിലേക്ക് മടങ്ങുമ്പോള്‍ വാഹനം തടഞ്ഞ് നിര്‍ത്തി ഇവരെ മാരകമായി ആക്രമിച്ച് രണ്ടര കിലോ സ്വര്‍ണം കവരുകയായിരുന്നു. ജ്വല്ലറി ഉടമയ്ക്ക് ആക്രമണത്തില്‍ മാരകമായ പരിക്കേറ്റിരുന്നു. ബഹളം കേട്ട് ഓടിക്കൂടിയ ജനക്കൂട്ടതെത ബോംബെറിഞ്ഞ് ഓടിക്കുകയും ചെയ്തു. ജ്വല്ലറി കവര്‍ച്ചയില്‍ തടിയന്റവിട നസീറും പങ്കാളിയായിരുന്നു. കവര്‍ച്ച ആസൂത്രണം ചെയ്തത് തടിയന്റവിട നസീറാണെന്നും പോലീസ് പറഞ്ഞു. ഭീകരപ്രവര്‍ത്തനങ്ങള്‍ക്ക് പണം സമാഹരിക്കാനായിരുന്നു ഇതെന്നും പോലീസ് വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക