Image

ജര്‍മനിയില്‍ ലോക്ഡൗണില്‍ കുടുങ്ങിയ മലയാളികള്‍ നാട്ടിലേക്ക് തിരിച്ചു

Published on 07 June, 2020
ജര്‍മനിയില്‍ ലോക്ഡൗണില്‍ കുടുങ്ങിയ മലയാളികള്‍ നാട്ടിലേക്ക് തിരിച്ചു


ബര്‍ലിന്‍: ലോക്ഡൗണിനെ തുടര്‍ന്ന് ജര്‍മനിയില്‍ കുടുങ്ങിയ 22 മലയാളികള്‍ വന്ദേഭാരത് മിഷന്റെ ഭാഗമായി വെള്ളിയാഴ്ച രാത്രി ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തില്‍ നിന്നും എയര്‍ ഇന്‍ഡ്യ വിമാനത്തില്‍ ഡല്‍ഹിയിലേയ്ക്കു പറന്നു. ഇവര്‍ക്ക് യാത്ര ഒരുക്കിയത് ഫ്രാങ്ക്ഫര്‍ട്ട് സിജിഐ പ്രതിഭാ പാര്‍ക്കര്‍, ഫ്രാങ്ക്ഫര്‍ട്ട് കേരള സമാജം പ്രസിഡന്റ് കോശി മാത്യു, സെക്രട്ടറി ബോബി ജോസഫ്, ട്രഷറര്‍ ഡോ.അജാക്‌സ് മുഹമ്മദ്, പ്രവാസിഓണ്‍ലൈന്‍ എന്നിവരുടെ നിരന്തര ഇടപെടലുകളാണ് ലക്ഷ്യം കണ്ടത്.

ബര്‍ലിനിലെ ഇന്ത്യന്‍ എംബസി മുഖേനയാണ് യാത്ര ക്രമീകരിച്ചത്. ഡല്‍ഹിയില്‍ ചെന്നിറങ്ങിയവര്‍ നിയമപ്രകാരം ഏഴുദിവസത്തേയ്ക്ക് അവിടെതന്നെ ക്വാറന്ൈറനു വിധേയമായി. ഡല്‍ഹിയില്‍ എത്തിയ മലയാളികളുടെ വിഷയം കൈകാര്യം ചെയ്യാന്‍ ഐഫ്എസ് കേഡറിലുള്ള ഓഫീസര്‍ ആശയെ ചുമതലപ്പെടുത്തിയിരുന്നു. എയര്‍ പോര്‍ട്ടില്‍ ഇറങ്ങുന്‌പോള്‍ രോഗലക്ഷണങ്ങള്‍ ഇല്ലാത്തവര്‍ക്ക് വീട്ടില്‍ പോയി 14 ദിവസം ്ക്വാറന്ൈറന്‍ ചെയ്‌തോളാം എന്ന് സത്യവാങ്ങ്മൂലം എഴുതി കൊടുത്ത് പോകാവുന്നതാണ്.

സര്‍ക്കാര്‍ വ്യവസ്ഥചെയ്യുന്ന രീതിയില്‍ തന്നെ കാര്യങ്ങള്‍ ബന്ധപ്പെട്ട അധികാരസ്ഥാനങ്ങളില്‍ എത്തിക്കുകയും പിന്നീട് നീണ്ട കാത്തിരിപ്പിനു ശേഷവുമാണ് യാത്രയ്ക്ക് അനുമതി ലഭിച്ചത്. ഏതാണ്ട് നൂറോളം വരുന്ന മലയാളികളില്‍ ഇനിയും ബാക്കിയുളളവര്‍ ഈ മാസം 20 ന് ?മറ്റൊരു വിമാനം തരപ്പെടുത്തി നാട്ടിലേയ്ക്ക് അയയ്ക്കാനാണ് ശ്രമിക്കുന്നത്.

തിരികെപ്പോയവരില്‍ 70 മേല്‍ പ്രായമുള്ള അമ്മമാരും വീസാ തീര്‍ന്നവരും വിദ്യാര്‍ഥികളും ജോലി നഷ്ടപ്പെട്ടവരും ജോബ് സീക്കര്‍ വീസക്കാരും, ആരോഗ്യപരമായി ബുദ്ധിമുട്ടുള്ളവരും സന്ദര്‍ശകരുമാണ്. ബര്‍ലിന്‍, ഹാംബുര്‍ഗ്, കൊളോണ്‍, മ്യൂണിക്, സ്‌ററുട്ട്ഗാര്‍ട്ട്, ഫ്രാങ്ക്ഫര്‍ട്ട് തുടങ്ങിയ നഗരങ്ങളിലാണ് ഇവര്‍ പെട്ടുപോയിരുന്നത്. ഇത്രയും പേരുടെ ലിസ്റ്റ് ബര്‍ലിനിലെ ഇന്ത്യന്‍ എംബസിയില്‍ കൊടുക്കുകയും രജിസ്റ്റര്‍ ചെയ്യുകയും മുന്‍ഗണനാ ക്രമത്തിലുമാണ് യാത്ര തരപ്പെടുത്തിയത്. കേന്ദ്ര സര്‍ക്കാരിലും നോര്‍ക്കയിലും മുഖ്യമന്ത്രി പിണറായി വിജയന്റെ ശ്രദ്ധയിലും ഈ വിഷയം കൊണ്ടു വന്നിരുന്നു. കഴിഞ്ഞ മാസം 28നും 29നും ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്നും എയര്‍ഇന്ത്യയുടെ രണ്ടു ഫ്‌ളൈറ്റുകള്‍ ഡല്‍ഹി, ബംഗളുരു എന്നിവിടങ്ങളിലേയ്ക്ക് സര്‍വീസ് നടത്തിയിരുന്നു.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക