Image

ഈജിപ്തില്‍ 4000 വര്‍ഷം പഴക്കമുള്ള ശവക്കല്ലറ കണ്ടെത്തി

Published on 29 May, 2012
ഈജിപ്തില്‍ 4000 വര്‍ഷം പഴക്കമുള്ള ശവക്കല്ലറ കണ്ടെത്തി
കയ്റോ: ഈജിപ്തില്‍ 4000 വര്‍ഷം പഴക്കമുള്ള ശവക്കല്ലറ പുരാവസ്തു ഗവേഷകര്‍ കണ്ടെത്തി. കയ്റോയില്‍ നിന്ന് 250 കിലോ മീറ്റര്‍ അകലെ അല്‍ മിന്യ പ്രവിശ്യയിലെ ദേര്‍ അല്‍ ബര്‍ഷ പ്രദേശത്താണ് ശവക്കലറ കണ്ടെത്തിയത്. പൌരാണിക ഭാഷയില്‍ അക്ഷരങ്ങള്‍ കൊത്തിവെച്ചിട്ടുള്ള ശവപ്പെട്ടിയും കല്ലറയിലുണ്ട്. കാലപ്പഴക്കം കേടുപാടുകള്‍ വരുത്താത്ത ഇത്തരമൊരു ശവക്കല്ലറ കണ്ടെത്തുന്നത് അപൂര്‍വമാണെന്ന് ഈജിപ്ത് പുരാവസ്തു ഗവേഷണ മന്ത്രി മുഹമ്മദ് ഇബ്രാഹിം പറഞ്ഞു. 2181-2055 ബിസി എന്ന്് കല്ലറയ്ക്കകത്തെ ശവപ്പെട്ടിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ബെല്‍ജിയത്തിലെ ലൌവെയിന്‍ കാത്തലിക് സര്‍വകലാശാലയുടെ നേതൃത്വത്തില്‍ നടത്തിയ ഗവേഷണത്തിലാണ് കല്ലറ കണ്ടെത്തിയത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക