Image

പ്രതിഷേധിക്കുന്നവരെ പിന്തുണക്കുന്നവര്‍ക്ക് ഒരു എതിര്‍ കുറിപ്പ് (മാലാഖന്‍)

Published on 07 June, 2020
പ്രതിഷേധിക്കുന്നവരെ പിന്തുണക്കുന്നവര്‍ക്ക് ഒരു എതിര്‍ കുറിപ്പ് (മാലാഖന്‍)

'അമേരിക്ക നശിപ്പിക്കപ്പെട്ടാല്‍ അത് പുറത്തുനിന്നുള്ളവരെ കൊണ്ടായിരിക്കില്ല, അമിത സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യുന്ന സ്വന്തം ജനതയെക്കൊണ്ടായിരിക്കും' എന്ന് ഏതോ മഹാന്‍ പണ്ട് പറഞ്ഞതായി കേട്ടിട്ടുണ്ട്

കാല്‍മുട്ടൂന്നല്‍ കണ്ടുപിടുത്തത്തിന്റെ മൊത്ത അവകാശി, നാഷണല്‍ ഫുട്ബോള്‍ ലീഗ് താരം കോളിന്‍ കോപ്പര്‍നിക്ക് തുടങ്ങി വെച്ച കാല്‍മുട്ടൂന്നല്‍ അമേരിക്കയെ അക്ഷരാര്‍ത്ഥത്തില്‍ രണ്ട് ചേരിയിലാക്കി! ഒരു സാധാരണക്കാരനെ സംബന്ധിച്ചിടത്തോളം അമേരിക്കന്‍ പതാകയുടെ ഹൃദയത്തിലാണ് കോപ്പര്‍നിക്ക് കാല്‍മുട്ട് ഊന്നിയത്; ശത്രുസേനയുടെ യുദ്ധവിമാനങ്ങള്‍ വര്‍ഷിച്ച ബോംബുകളിലും തകരാതെ തല ഉയര്‍ത്തിനിന്ന ദേശീയപതാകയുടെ കഴുത്തിലാണ് കാല്‍മുട്ട് ഊന്നിയത്; രാജ്യത്തിന് വേണ്ടി ജീവത്യാഗം ചെയ്ത, പട പൊരുതി മരിച്ചുവീണ ലക്ഷക്കണക്കിന് സൈനികരുടെ ജീവനറ്റ ശരീരത്തിലാണ് കാല്‍മുട്ട് താഴ്ത്തിയത്...

കടുത്ത വര്‍ണ്ണ വിവേചനത്തിനും പൊലീസ് അതിക്രമത്തിനുമെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമാണ് ദേശീയഗാനം മുഴങ്ങുമ്പോഴുള്ള മുട്ടുകുത്തലെന്ന് കോളിന്‍ കോപ്പര്‍നിക്കിനും അദ്ദേഹത്തെ പിന്തുണക്കുന്നവര്‍ക്കും തോന്നിയാലും, ഇരിക്കുന്ന കൊമ്പ് മുറിക്കുന്ന വിവേകശൂന്യതയാണ്, നന്ദികേടിന്റെ പുതു അദ്ധ്യായമാണ്, രാജ്യത്തെ ബഹുമാനിക്കുന്നവരുടെ കണ്ണുകള്‍ അതില്‍ കണ്ടത്!

അങ്ങനെ മനസും ശരീരവും രണ്ടായിരിക്കുന്ന നേരത്താണ് എരിതീയില്‍ എണ്ണ ഒഴിച്ചതുപോലെ, പോലീസുകാരന്റെ അമിത ബലപ്രയോഗത്തില്‍ ഒരു മനുഷ്യജീവിതം ഇല്ലാതെയാകുന്നത്. കിട്ടിയ അവസ്സരം നഷ്ടപ്പെടുത്താതെ പ്രതിഷേധത്തിന്റെ പേരില്‍, കലാപം പൊട്ടിപുറപ്പെടുന്നു, അക്രമികള്‍ നിയമം കൈയിലെടുക്കുന്നു, കൊള്ളയടിക്കാവുന്നതെല്ലാം കൊള്ളയടിക്കുന്നു, അല്ലാത്തത് വെണ്ണീറാക്കുന്നു. എത്ര മില്യനും ഒരു ജീവന്റെ മുന്നില്‍ ഒന്നുമല്ല, എന്നിരുന്നാലും 13 മില്യണില്‍ അധികം, അതും 125 രാജ്യങ്ങളില്‍നിന്ന്, മരിച്ചയാളുടെ കുടുംബത്തിനായി GoFundMe വഴി സമാഹരിച്ചു കഴിഞ്ഞു.

ആ അക്രമികളേക്കാള്‍ നികൃഷ്ടരാണ് അവരെ പിന്തുണച്ച് പ്രസ്താവനകളും സൂം മീറ്റിംഗുകളും നടത്തുന്ന മലയാളി സംഘടനാ നേതാക്കള്‍ 'വിദ്യാഭ്യാസമുണ്ടെങ്കിലും വിവരം അടുത്തുകൂടി പോയിട്ടില്ല' എന്നാണ് മലയാളികളെ പറ്റി പൊതുവെ പറയാറ്, അതിലെ വാസ്തവം പരതാന്‍ പാഴൂര്‍ പടിപ്പുരയില്‍ പോയി കവടി നിരത്തേണ്ട ആവശ്യമൊന്നുമില്ല. തൊട്ടടുത്തുള്ള ചില മലയാളി സംഘടനകളിലേക്ക് നോക്കിയാല്‍ മതി.

മഹാത്മാഗാന്ധിയുടെ പ്രതിമ തകര്‍ത്തവര്‍ക്ക് പൊന്നാടയിട്ടാലും പൊതുജനം അത്ഭുതപ്പെടേണ്ടതില്ല! മുട്ടുകുത്തല്‍ ഇപ്പോഴത്തെ ഒരു ഫാഷന്‍ ആയതുകൊണ്ട്, സംഘടനയുടെ നേതാക്കള്‍ വലിയ താമസമില്ലാതെ സ്റ്റേജിലും സൂം മീറ്റിംഗിലും മുട്ട് കുത്തുന്ന ദയനീയ കാഴ്ച വലിയ താമസമില്ലാതെ കാണാം. പ്രതികരിക്കേണ്ടത് എന്ത്, പ്രതികരിക്കേണ്ടാത്തത് എന്ത് എന്ന് പോലും അറിയാത്ത, ആവശ്യനേരത്ത് വായില്‍ പഴം തിരുകി, 'അപ്പോള്‍ കാണുന്നവനെ അപ്പാ'യെന്ന് വിളിക്കുന്ന മലയാളി നേതാക്കന്മാരാണ് അമേരിക്കന്‍ മലയാളികളുടെ ശാപം.

!ജീവിതം തുടങ്ങുന്നതിനു മുന്‍പേ കശ്മലര്‍ കശക്കിയെറിഞ്ഞ മലയാളികുട്ടികളുടെ കാര്യം നേതാക്കന്മാര്‍ അറിഞ്ഞില്ലെന്നുണ്ടോ?
!സ്വന്തം രക്തം ഒരിറ്റ് ശ്വാസം കിട്ടാതെ പിടഞ്ഞു മരിച്ചപ്പോള്‍, പ്രതികരിക്കാന്‍ പേടിയായിരുന്നോ?
!ഒരു കുറ്റം പോലും തലയില്‍ ചാര്‍ത്തിയിട്ടില്ലാത്ത കൗമാരക്കാരി ജയിലില്‍നിന്ന് പുറത്തിറങ്ങിയ അക്രമിയുടെ കൈകളാല്‍ ജീവന്‍ വെടിഞ്ഞപ്പോള്‍, എവിടെയായിരുന്നു ഈ അസ്സോസ്സിയേഷന്‍കാരുടെ ആത്മരോദനം?

അവസരങ്ങളുടെ നാടായ അമേരിക്കയില്‍ മലയാളികള്‍ പൊതുവെ നല്ല നിലവാരത്തില്‍ ജീവിക്കുന്നവരാണ്. കഷ്ടപ്പാടിന്റെ ഏടുകളിലെ കണക്കുകള്‍ വിശകലനം ചെയ്താല്‍ മലയാളികള്‍ വായില്‍ വെള്ളിക്കരണ്ടിയുമായി അമേരിക്കയിലേക്ക് വന്നവരാണോ? അമേരിക്കയിലേക്ക് കുടിയേറിയ മലയാളികള്‍ അധികവും കനമുള്ള പോക്കറ്റുമായി വന്നവരല്ല. അറിയാത്ത ദേശത്ത്, അറിയുന്ന മുറി ഇംഗ്ലീഷ് സംസാരിച്ച്, ദുഷ്‌ക്കരമായ പാതകളിലൂടെ സഞ്ചരിച്ച് ജീവിതം പച്ച പിടിപ്പിച്ച മലയാളികള്‍.

പോക്കറ്റില്‍ ഒരു ഡോളര്‍ പോലുമില്ലാതെ അമേരിക്കയില്‍ വന്നിറങ്ങിയ, സാധനങ്ങള്‍ കൊണ്ടുപോകാന്‍ എയര്‍പോര്‍ട്ടില്‍ കാര്‍ട്ട് എടുക്കാന്‍ പോലും അടുത്തുള്ള ആളില്‍നിന്നും നിന്നും കടം വാങ്ങേണ്ടി വന്ന മലയാളി കുടിയേറ്റക്കാര്‍, കുറച്ചു വര്‍ഷങ്ങള്‍ക്ക് ശേഷം കഠിനാദ്ധ്വാനത്തിലൂടെയും സ്വപ്രയത്നത്തിലൂടെയും, നിറമുള്ള ജീവിതം കരുപിടിപ്പിക്കുന്നു. ഗവണ്‍മെന്റിന്റെ സാമ്പത്തികസഹായം മാത്രം പ്രതീക്ഷിച്ച് ജീവിക്കുന്ന മലയാളികള്‍ വളരെ വിരളമായിരിക്കും.

വംശ വര്‍ണ്ണ വിദ്വെഷത്തിന്റെ മൂര്‍ധന്യമായ 'സാലെ മദ്രാസി' വിളി കേട്ട് ചെവി തഴമ്പിച്ച കേരളത്തിന് പുറത്തുള്ള മലയാളികള്‍, അമേരിക്കയിലെത്തിയാലും മുന്നില്‍ കാണുന്നതിലെന്തും മുന്‍വിധിയോടെ വിവേചനം കാണുന്നത് കുറ്റമല്ല. ചൂടുവെള്ളത്തില്‍ ചാടിയ പൂച്ച പച്ചവെള്ളം കണ്ടാലും പേടിക്കുമല്ലോ

അതേ സമയം അമേരിക്കയില്‍ ജനിച്ചു വളര്‍ന്നിട്ടും, തികച്ചും സൗജന്യമായ സ്‌കൂളുകളിലും കോളേജിലും പോകുന്നതിനു പകരം, കള്ളും കഞ്ചാവുമായി ചെറുപ്പം ആഘോഷിക്കുന്ന മറ്റൊരു വിഭാഗം. ചെറു പ്രായത്തില്‍ നല്ലതേത് ചീത്തയേത് എന്ന് പറഞ്ഞുകൊടുക്കാനും, മാതൃക പോലെ നോക്കി പിന്‍തുടരാന്‍ ഒരാള്‍ വീട്ടിലോ സമൂഹത്തിലോ ഇല്ലാത്തതും വലിയ ഒരു പ്രശ്‌നമാണ്! അവര്‍ വലുതാകുമ്പോള്‍ പലരും അക്രമത്തിലേക്ക് തിരിയുന്നു, ഒരിക്കല്‍ പോലീസ് കേസില്‍ പെട്ടാല്‍ പിന്നെ ഒരു തിരിച്ചു പോക്കില്ല


പ്രതിഷേധിക്കുന്നവരെ പിന്തുണക്കുന്നവര്‍ക്ക് ഒരു എതിര്‍ കുറിപ്പ് (മാലാഖന്‍)
Join WhatsApp News
രവി മേനോൻ 2020-06-07 09:14:11
മലയാളി സംഘടനാ നേതാക്കന്മാർ സൂമിൽ മുട്ടുകുത്തുന്ന ആ മനോഹര കാഴ്ചക്കായി നോക്കി പാർക്കുന്നു
ഷെയിം ഷെയിം 2020-06-07 09:28:20
പള്ളിയിലും അമ്പലങ്ങളിലും ദൈവം ഇല്ലെങ്കിലും, ആരാധനക്ക് തിങ്ങി നിറഞ്ഞു പാർക്കിംഗ് ലോട്ടിൽ പോലും ആളുകൾ നിൽക്കുമ്പോൾ, നൂറിൽ രണ്ടാളുപോലും സമാജങ്ങളിലും അസ്സോസിയേഷനുകളിലും വരാത്തതിന്റെ കാരണം ഇതൊക്കെയാണ്. പലകയും ഫോട്ടോ ഷൂട്ടും ഉണ്ടെന്നറിഞ്ഞാൽ അപ്പൊ എടുത്തുചാടും. മലയാളികൾക്ക് എന്തെങ്കിലും അപകടം പിണഞ്ഞാൽ മഷിയിട്ട് നോക്കിയാൽ പോലും ഒരെണ്ണത്തിനെയും കാണില്ല.
Radha Lakshmy Nambiyar, CT 2020-06-07 10:54:24
‘I’ll Be Voting For Biden’: Colin Powell Rebukes ‘Liar’ Trump Over Authoritarian Move Against Protesters In Violation Of The Constitution
മലയാളി ചാത്തൻ 2020-06-07 10:36:15
ഇതിലും നിന്ദ്യമായ പ്രതികരണം വാട്ട്സാപ്പ് ചർച്ചയിൽ മാത്രമേ കണ്ടിട്ടുള്ളു. മാലാഖൻ നാട്ടിൽ നിന്ന് നല്ല വിദ്യാഭ്യാസം നേടി ഇവിടെ വന്നു. നല്ല ജോലി കിട്ടി. നല്ല വീട് വാങ്ങി, നല്ല കാർ വാങ്ങി. പക്ഷെ ആഫ്രിക്കന് അമേരിക്കനുമായി താരതമ്യം ചെയ്യാമോ? അവരുടെ പ്രശനം അറിയാമോ? തലമുറകളായി അടിമത്തത്തിൽ കിടന്നവർ. പീഡനം സഹിച്ചവർ. അവർ നമ്മെപ്പോലെ ആകണമെന്ന് പറയുന്നതിൽ എന്തര്ഥം. കറുത്തവർ ഇന്ത്യാക്കാരെ കൊന്നു എന്ന് ചില ചർച്ചകളിൽ കണ്ടു . അത് കൊണ്ട് ജോർജ് ഫ്ലോയിഡ് കൊല്ലപ്പെട്ടതിന് കുഴപ്പമില്ല എന്ന് ധ്വനി . ഈ വാദം പണ്ട് ക്രിസ്ത്യാനിക്കും ഉണ്ടായിരുന്നു. യഹൂദൻ ക്രിസ്സ്തുവിനെ കൊന്നതിനാൽ എല്ലാ യഹൂദരെയും വെറുക്കണം. സഭ പോലും അത് തിരുത്തി.
ശാന്തം പാപം 2020-06-07 11:05:53
ഗാന്ധിജിക്ക് ജീവനുണ്ടായിരുന്നെങ്കിൽ ആ വടി ആദ്യം ഓങ്ങുക, അക്രമത്തിനെ വെള്ള പൂശുന്ന മലയാളികൾക്കിട്ടായേനെ
കുട കുട പോപ്പി കുട 2020-06-07 10:59:39
ജീവനഷ്ടവും ധനനഷ്ടവും സ്വന്തം സമൂഹത്തിന് വരുമ്പോൾ, "ഞാനൊന്നുമറിഞ്ഞില്ലേ രാമ നാരായണ". കഴിവില്ലാത്തവരെ പൊക്കി കസേരയിലിരുത്തിയാൽ ഇതാണ് പ്രശ്നം. പ്രതിനിധീകരിക്കുന്ന സമൂഹത്തിനോട് ഉത്തരവാദിത്തമില്ലാത്ത കുറെ നേതാക്കന്മാർ. ബെലോയിൽ ആദ്യം എഴുതേണ്ടത്, കഴിവില്ലാത്തവരെ തിരിച്ചു വിളിക്കാനുള്ള മെമ്പേഴ്സിന്റെ അവകാശമാണ്
യേശു 2020-06-07 11:22:02
എനിക്ക് ജീവനുണ്ടായിരുന്നെങ്കിൽ എന്റെ കയ്യിൽ ആ ചാട്ടവാർ ഉണ്ടായിരുന്നെങ്കിൽ, എന്റെ ദേവാലയങ്ങളെ കള്ളന്മാരുടെ ഗുഹയാക്കി മാറ്റുന്ന ഭക്തന്മാരെ ഒന്നോടെ ഞാൻ അടിച്ചേർക്കുമായിരുന്നു
ഒരു കള്ളൻ 2020-06-07 11:54:02
യേശുനാഥാ അങ്ങ് വീണ്ടും വരുമ്പോൾ എന്നെയും ഓർക്കേണമേ .' ശാന്തം പാപ'ങ്ങളെകൊണ്ടു ഞങ്ങൾ മടുത്തു . അവന്മാർ വേദപുസ്തകം കയ്യിൽ ഉയർത്തി പിടിച്ച് ഞങ്ങളുടെ കഴുത്തിൽ മുട്ട് താഴ്ത്തി സ്വർഗത്തിലേക്ക് നോക്കി പ്രാർത്ഥിക്കാൻ തുടങ്ങീട്ട് എത്രയോ വർഷമായി. യാക്കോബിന്റെ മടിയിൽ ഇരുത്താം, എബ്രഹാമിന്റെ മടിയിൽ ഇരുത്താം എന്നൊക്കെ പറഞ്ഞു പറ്റിച്ചു വോട്ട് മേടിച്ച് ഓരോ പ്രസ്ഥാനത്തിന്റെ തലപ്പത്ത് കേറിയിരിന്നു നുണ പറയുന്നത് കേട്ടിട്ട് എനിക്ക് പോലും നാണം വരുന്നു
Boby Varghese 2020-06-07 12:28:17
Col.Powell endorses Al Sharpton for President.
പൊട്ടകിണറ്റിലെ തവള 2020-06-07 12:36:46
അതിലെന്തു സംശയം ബോബി... അക്രമികൾക്ക് പോലും സ്വന്തം രക്‌തം തിരിച്ചറിയാൻ കഴിയും. മലയാളി നേതാക്കന്മാർക്കൊഴികെ
JACOB 2020-06-07 12:57:25
Joe Biden supports anarchy hoping it will get him some votes.
Dr. know 2020-06-07 13:51:51
Boby, yous must listen Al Sharpston video and you will be learning something out of it. He has the same fire you have in your stomach. If you both channel that fire for a common purpose the humanity will be benefited out of it. Now your negative emotion is slowly killing you. When Jesus said 'love your enemy' it was for the people who harbored anger in their heart. Have you ever had break from this page and meditated? If not try yoga and it will help. You and I can fight on behalf of Trump and Biden and it is not going to take us anywhere. There are millions of people out their to decide the fate of our nation. It doesn't mean that we should not get involved. Of course we must. But, dwelling twenty four hour on it is going to be draining our energy. Learn to conserve energy and balance your inner equilibrium. Good luck
Jack Daniel 2020-06-07 16:07:57
Good advise Dr. know. Anybody can use it. I control my anger spiritually.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക