Image

ദേശീയഗാനം പാടാന്‍ വിസമ്മതിച്ചു; സെര്‍ബിയന്‍ താരത്തിനു വിലക്ക്

Published on 29 May, 2012
ദേശീയഗാനം പാടാന്‍ വിസമ്മതിച്ചു; സെര്‍ബിയന്‍ താരത്തിനു വിലക്ക്
ബെല്‍ഗ്രേഡ്: ദേശീയഗാനം ആലപിക്കാന്‍ വിസമ്മതിച്ച സെര്‍ബിയന്‍ ഫുട്ബോള്‍ താരം ആദം ജാജിക്കിനു വിലക്ക്. കഴിഞ്ഞ ദിവസം സ്പെയിനുമായി നടന്ന സൌഹൃദ മത്സരത്തിനിടെയാണ് സംഭവം. മത്സരത്തിനു മുമ്പ് ദേശീയഗാനം ആലപിക്കാന്‍ ജാജിക്കു വിസമ്മതിച്ചതു വിവാദമായതോടെയാണ് നടപടി. അതേസമയം, ഇത് സസ്പെന്‍ഷന്‍ മാത്രമാണെന്നും ജാജിക്കിനു ദേശീയടീമിലേയ്ക്കു മടങ്ങിവരാനുള്ള അവസരമുണ്ടെന്നും സെര്‍ബിയന്‍ ഫുട്ബോള്‍ ഫെഡറേഷന്‍ അറിയിച്ചു. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കില്ലെന്ന് ഉറപ്പുനല്‍കിയാല്‍ ജാജിക്കിനു ടീമില്‍ ഇടംനേടാമെന്നും അധികൃതര്‍ വ്യക്തമാക്കി. സെര്‍ബിയന്‍ മിഡ്ഫീല്‍ഡറായ ജാജിക്കിനെ 2010ല്‍ മാഞ്ചസ്റര്‍ യുണൈറ്റഡ് ടീമിലെത്തിക്കാന്‍ ശ്രമം നടത്തിയിരുന്നു. നിലവില്‍ ഫിയൊറെന്റിന ക്ളബ്ബിലാണ് ജാജിക്ക് കളിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക