Image

ഡാലസ് കേരള എക്യുമിനിക്കൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പ് ജൂൺ 7 പ്രാർത്ഥനാ ദിനമായി ആചരിക്കുന്നു

പി.പി.ചെറിയാൻ Published on 06 June, 2020
ഡാലസ് കേരള എക്യുമിനിക്കൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പ് ജൂൺ 7 പ്രാർത്ഥനാ ദിനമായി ആചരിക്കുന്നു
ഡാലസ് ∙ ഡാലസിലെ ഇരുപത്തിമൂന്നിൽപരം ക്രിസ്ത്യൻ ചർച്ചുകളുടെ കൂട്ടായ്മയായ കേരള എക്യുമിനിക്കൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പിന്റെ ആഭിമുഖ്യത്തിൽ ജൂൺ 7 ഞായറാഴ്ച മുതൽ പ്രത്യേക പ്രാർത്ഥനകൾ സംഘടിപ്പിക്കുന്നു.
എല്ലാ  മാസത്തിന്റേയും ആദ്യ ഞായറാഴ്ച വൈകിട്ട് 7 മുതൽ 8 വരെയാണ് കോൺഫറൻസ് കോളിലൂടെ പ്രാർത്ഥനകൾ നടത്തുകയെന്ന് സെക്രട്ടറി അലക്സ് അലക്സാണ്ടർ അറിയിച്ചു.
കെഇസിഎഫ് ക്ലർജി സെക്രട്ടറി ഫാ. ബിനു തോമസിനെയാണ് പ്രാർത്ഥനകൾ സംഘടിപ്പിക്കുന്നതിന് ചുമതലപ്പെടുത്തിയിരിക്കുന്നത്.
ഡാലസ് ഫോർട്ട്‌വർത്തിലെ എല്ലാ വിശ്വാസികളും സഭാ വ്യത്യാസമില്ലാതെ പ്രാർഥനയിൽ പങ്കെടുക്കണമെന്ന് കമ്മിറ്റി ഭാരവാഹികൾ അഭ്യർഥിച്ചു.
രാജ്യം ഇന്നഭിമുഖീകരിക്കുന്ന പ്രത്യേക സാഹചര്യത്തെ അതിജീവിക്കുന്നതിന് പ്രാർത്ഥന അനിവാര്യമാണെന്നും എല്ലാവർക്കും ഒന്നിച്ചുവരുന്നതിന് സാധ്യമല്ലാത്തതിനാലാണ് ഇങ്ങനെ ഒരു തീരുമാനം എടുത്തതെന്നും ഫാ. ബിനു തോമസും, സെക്രട്ടറി അലക്സ് അലക്സാണ്ടറും പറഞ്ഞു. കോൾ നമ്പർ : 1–571–317–3122 ആക്സസ് കോഡ് : 746 061 261 https://globalgo to meeting.com/imslall/7460611261
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക