Image

നവയുഗം അല്‍ഹസ്സ നോര്‍ക്ക ഹെല്‍പ്പ് ഡെസ്‌ക്കിനു ഭക്ഷ്യധാന്യ കിറ്റുകള്‍ കൈമാറി.

Published on 06 June, 2020
 നവയുഗം അല്‍ഹസ്സ നോര്‍ക്ക ഹെല്‍പ്പ് ഡെസ്‌ക്കിനു  ഭക്ഷ്യധാന്യ കിറ്റുകള്‍ കൈമാറി.
അല്‍ഹസ്സ : കോവിഡ് രോഗബാധ കാരണം ദുരിതത്തിലായ പ്രവാസികളെ സഹായിക്കുന്ന അല്‍ഹസ്സ നോര്‍ക്ക ഹെല്പ് ഡെസ്‌കിന്,  നവയുഗം സാംസ്‌കാരിക വേദി മേഖല കമ്മിറ്റി ഭക്ഷ്യധാന്യ കിറ്റുകള്‍ കൈമാറി. കോവിഡ്  പ്രതിസന്ധി കാലഘട്ടത്തില്‍ പ്രയാസപ്പെടുന്നവരെ സഹായിക്കാനുള്ള ശ്രമങ്ങള്‍ വിജയകരമായി നടത്തുന്ന അല്‍ഹസ്സ  നോര്‍ക്ക ഹെല്പ് ഡസ്‌കിന്റെ തുടര്‍വിഭവ സമാഹരണത്തിനു ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നതിന്റെ ഭാഗമായിട്ടാണ് ഫുഡ് കിറ്റുകള്‍ കൈമാറിയത്. 

നോര്‍ക്ക ഹെല്‍പ് ഡെസ്‌കിനു വേണ്ടി ജനറല്‍ കണ്‍വീനര്‍ നാസര്‍ മദനി, പര്‍ച്ചേസ് ഗ്രൂപ്പ് കോഡിനേറ്റര്‍ പ്രസാദ് കരുനാഗപ്പള്ളി എന്നിവര്‍ ചേര്‍ന്ന് നവയുഗം അല്‍ഹസ്സ മേഖലാ കമ്മറ്റി പ്രസിഡന്റ്    ഉണ്ണി മാധവില്‍ നിന്ന് കിറ്റുകള്‍ ഏറ്റുവാങ്ങി. 

ചടങ്ങില്‍ റഹീം തൊളിക്കോട്, സുശീല്‍ കുമാര്‍, സുല്‍ഫിക്കര്‍ വെഞ്ഞാറമൂട്, നിസാം കടക്കല്‍ എന്നിവരും സന്നിഹിതരായിരുന്നു.  

അല്‍ഹസ്സയിലെ വിവിധ പ്രവാസിസംഘടനകളും സാമൂഹിക പ്രവര്‍ത്തകരും, വനിതാ പ്രവര്‍ത്തകരും  യോജിച്ചു നിന്നുകൊണ്ടാണ്  നോര്‍ക്ക ഹെല്‍പ്ഡെസ്‌കിനു കീഴില്‍ കോവിഡ് കാല ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ കഴിഞ്ഞ രണ്ടു മാസമായി നടത്തുന്നത്. 

ഫുഡ് കിറ്റുകള്‍, മരുന്നുകള്‍, ചികിത്സാ സഹായങ്ങള്‍, കോറന്റൈന്‍ ക്യാംപുകളില്‍  കോവിഡ് പോസിറ്റിവായി കഴിയുന്നവര്‍ക്കുള്ള സഹായങ്ങള്‍,  മറ്റിതര സഹായങ്ങള്‍ എല്ലാം അല്‍ഹസ നോര്‍ക്ക ഹെല്‍പ് ഡെസ്‌കിനു കീഴില്‍ ഭംഗിയായി നടന്നു വരുന്നു. 

മലയാളികളായ ഒരു പ്രവാസിയും പ്രയാസപ്പെടരുത് എന്നും സഹജീവികളുടെ സഹായത്തിനായി ഞങ്ങള്‍ എപ്പോഴും ഒപ്പമുണ്ട് എന്നെല്ലാമുള്ള ആശ്വാസ സന്ദേശമാണ്  നോര്‍ക്ക വാളന്റിയേഴ്‌സ് മലയാളി സമൂഹത്തിനു വിവിധ സഹായങ്ങളിലൂടെ നല്‍കിക്കൊണ്ടിരിക്കുന്നത്. ആദ്യം മുതലേ നവയുഗം വോളന്റീര്‍മാര്‍ നോര്‍ക്കയുടെ പ്രവര്‍ത്തനങ്ങളില്‍ സജീവമാണ്. 

 നവയുഗം അല്‍ഹസ്സ നോര്‍ക്ക ഹെല്‍പ്പ് ഡെസ്‌ക്കിനു  ഭക്ഷ്യധാന്യ കിറ്റുകള്‍ കൈമാറി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക