Image

പ്രധാനമന്ത്രി കോണ്‍ഗ്രസിന്റെ ശിഖണ്ഡിയെന്ന് പ്രശാന്ത് ഭൂഷണ്‍

Published on 28 May, 2012
പ്രധാനമന്ത്രി കോണ്‍ഗ്രസിന്റെ ശിഖണ്ഡിയെന്ന് പ്രശാന്ത് ഭൂഷണ്‍
ന്യൂഡല്‍ഹി: പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിനെതിരേ രൂക്ഷ വിമര്‍ശനവുമായി അന്നാ ഹസാരെ സംഘാഗം പ്രശാന്ത് ഭൂഷണ്‍ രംഗത്തെത്തി. രാജ്യത്ത് വ്യാപിച്ചു കൊണ്ടിരിക്കുന്ന അഴിമതി പ്രധാനമന്ത്രി കണ്ടില്ലെന്ന് നടിക്കുകയായിരുന്നു. കോണ്‍ഗ്രസ് അദ്ദേഹത്തെ ശിഖണ്ഡിയായി ഉപയോഗിക്കുകയാണെന്നും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു. എന്നാല്‍ പ്രശാന്ത് ഭൂഷന്റെ പ്രസ്താവനക്കെതിരേ ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവ് രംഗത്തെത്തി. രാജ്യത്തിന്റെ പ്രധാനമന്ത്രിക്കെതിരേ ഇത്തരത്തില്‍ സംസാരിക്കുന്നത് തെറ്റാണെന്നും ലാലു പ്രസാദ് യാദവ് പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക