Image

കുവൈത്തില്‍ 723 പേര്‍ക്ക് കോവിഡ്; എട്ടു മരണം

Published on 05 June, 2020
 കുവൈത്തില്‍ 723 പേര്‍ക്ക് കോവിഡ്; എട്ടു മരണം


കുവൈത്ത് സിറ്റി: രാജ്യത്ത് ജൂണ്‍ അഞ്ചിനു പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ 723 പേര്‍ക്ക് കോവിഡ് രോഗബാധ സ്ഥിരീകരിച്ചു. ചികത്സയിലായിരുന്ന എട്ടു പേര്‍ കൂടി മരിച്ചതോടെ രാജ്യത്ത് കോവിഡ് മരണം 244 ആയി.

ഫര്‍വാനിയ ഗവര്‍ണറേറ്റില്‍ 296,അഹ്മദി ഗവര്‍ണറേറ്റില്‍ 148,ജഹ്‌റ ഗവര്‍ണറേറ്റില്‍ 145,ഹവല്ലി ഗവര്‍ണറേറ്റില്‍ 89,കാപിറ്റല്‍ ഗവര്‍ണറേറ്റില്‍ 45 എന്നിങ്ങനെയാണ് പുതിയ കേസുകള്‍. 1054 പേര്‍ രോഗ മുക്തി നേടി. ഇതോടെ രോഗമുക്തി നേടിയവരുടെ എണ്ണം 18277 ആയി. 12123 പേരാണു ഇപ്പോള്‍ ചികില്‍സയില്‍ കഴിയുന്നത്. 197 പേര്‍ തീവ്ര പരിചരണ വിഭാഗത്തില്‍ കഴിയുന്നവരാണെന്നും ആരോഗ്യ മന്ത്രാലയം വക്താവ് അബ്ദുല്ല അല്‍ സനദ് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.

റിപ്പോര്‍ട്ട്: സലിം കോട്ടയില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക