Image

മുതുമല വന്യജീവി സങ്കേതം വീണ്ടും തുറന്നു

Published on 28 May, 2012
മുതുമല വന്യജീവി സങ്കേതം വീണ്ടും തുറന്നു
ഗൂഡല്ലൂര്‍: മുതുമല വന്യജീവി സങ്കേതം വീണ്ടും തുറന്നു. കാട്ടാനകളുടെ കണക്കെടുപ്പ് കാരണം 22 മുതല്‍ സങ്കേതം അടച്ചിട്ടിരിക്കുകയായിരുന്നു. കാട്ടാനകളുടെ കണക്കെടുപ്പ് പൂര്‍ത്തിയായതോടെയാണ് വീണ്ടും സങ്കേതം തുറന്നതെന്ന് വനംവകുപ്പ് അധികൃതര്‍ അറിയിച്ചു. രാവിലെയും വൈകുന്നേരവും സാധാരണപോലെ ഇവിടെ ആനസവാരിയും വാഹനസവാരിയും നടക്കും. ആനസവാരിക്ക് 450 രൂപയാണ് ചാര്‍ജ്. ഊട്ടി വസന്തോത്സവത്തോട് അനുബന്ധിച്ച് നീലഗിരിയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലെല്ലാം നല്ല തിരക്കായിരുന്നു. കേരളത്തിലെ വിനോദസഞ്ചാരികളായിരുന്നു ഏറ്റവും കൂടുതല്‍ നീലഗിരി സന്ദര്‍ശിച്ചിരുന്നത്. എന്നാല്‍ സങ്കേതം അടച്ചിട്ടത് അറിയാതെ കഴിഞ്ഞ ദിവസങ്ങളില്‍ മുതുമലയിലെത്തിയിരുന്ന നൂറുക്കണക്കിന് സഞ്ചാരികള്‍ നിരാശരായിരുന്നു. വന്യജീവികള്‍ രാവിലെയും വൈകുന്നേരവും കാര്‍ക്കുടി, തൊപ്പാട് എന്നിവിടങ്ങളിലെ പാതയോരങ്ങളില്‍ മേയുന്നത് കാണാം സഞ്ചാരികള്‍ക്ക് ഹരംപകരുന്ന കാഴ്ചകളാണത്. വന്യജീവി സങ്കേതം തുറന്നത് അറഞ്ഞതോടെ മുതുമലയിലേക്ക് സഞ്ചാരികളുടെ പ്രവാഹമാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക