Image

പകരം സ്ഥലമെന്ന വ്യവസ്ഥ സ്മാര്‍ട്സിറ്റി അംഗീകരിച്ചു

Published on 28 May, 2012
പകരം സ്ഥലമെന്ന വ്യവസ്ഥ സ്മാര്‍ട്സിറ്റി അംഗീകരിച്ചു
കൊച്ചി: സ്മാര്‍ട്സിറ്റി പ്രദേശത്തെ കെഎസ്ഇബി ടവര്‍ നിര്‍മാണവുമായി ബന്ധപ്പെട്ട തര്‍ക്കം തീരുന്നു. ടവര്‍ നിര്‍മിക്കുന്ന 1.7 ഏക്കര്‍ ഭൂമിക്കു പകരമായി വൈദ്യുതി ബോര്‍ഡിന്റെ കൈവശമുള്ള പ്രദേശം നല്‍കാമെന്ന വ്യവസ്ഥ സ്മാര്‍ട്സിറ്റി അംഗീകരിച്ചതായി ജില്ല കളക്ടര്‍ പറഞ്ഞു. ടവര്‍ നിര്‍മിക്കുന്ന സ്ഥലം സ്മാര്‍ട്സിറ്റിയുടേതാണെന്ന് കെഎസ്ഇബി സമ്മതിച്ചിരുന്നു. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ ടവര്‍ നിര്‍മാണം മറ്റൊരിടത്തേക്കു മാറ്റാന്‍ കഴിയാത്ത സ്ഥിതിയുണ്െടന്നും അവര്‍ അറിയിച്ചിരുന്നു. ടവര്‍ നിര്‍മിക്കുന്ന 1.7 ഏക്കര്‍ ഭൂമിക്കു പകരമായി ബോര്‍ഡിന്റെ കൈവശം കടമ്പ്രയാറിനു സമീപമുള്ള നാലേക്കര്‍ ഭൂമിയില്‍ നിന്നു പകരം സ്ഥലം അനുവദിക്കാമെന്നാണ് അവര്‍ അറിയിച്ചത്. എന്നാല്‍ സ്മാര്‍ട്സിറ്റി ഇതിനു പകരമായി ബോര്‍ഡിന്റെ കൈവശമുള്ള കാന്റീനും ക്വാര്‍ട്ടേഴ്സുമടങ്ങിയ സ്ഥലമാണ് ആവശ്യപ്പെട്ടത്. പകരം സ്ഥലമെന്ന വ്യവസ്ഥ അംഗീകരിച്ച സ്മാര്‍ട്സിറ്റി അധികൃതര്‍ ഉടന്‍ സ്ഥലം പരിശോധിച്ച് മറുപടി നല്‍കുമെന്നു ജില്ല കളക്ടറെ ധരിപ്പിച്ചു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക