Image

വന്ദേഭാരത് ദൗത്യം മൂന്നാം ഘട്ടം: 38000 പേര്‍ മടങ്ങും, അമേരിക്കയില്‍നിന്ന് 54 വിമാനങ്ങള്‍

Published on 04 June, 2020
വന്ദേഭാരത് ദൗത്യം മൂന്നാം ഘട്ടം: 38000 പേര്‍ മടങ്ങും, അമേരിക്കയില്‍നിന്ന് 54 വിമാനങ്ങള്‍
ന്യൂഡല്‍ഹി : വന്ദേഭാരത് ദൗത്യത്തിന്റെ മൂന്നാം ഘട്ടത്തില്‍ 31 രാജ്യങ്ങളില്‍ നിന്നായി 38000 ഇന്ത്യക്കാരെ നാട്ടിലെത്തിക്കുമെന്ന് വിദേശകാര്യമന്ത്രാലയം അറിയിച്ചു.

337 വിമാനങ്ങളാണ് മൂന്നാം ഘട്ടത്തില്‍ ഉപയോഗിക്കുക. അമേരിക്കയില്‍നിന്ന് 54, കാനഡയില്‍നിന്ന് 24, ആറ് ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നായി 11 വിമാനങ്ങള്‍ എന്നിങ്ങനെയാണ് ക്രമീകരിച്ചിരിക്കുന്നത്.

മേയ് ഏഴിനാരംഭിച്ച വന്ദേഭാരത് ദൗത്യത്തിലൂടെ ഇതുവരെ 454 വിമാന സര്‍വീസുകളിലായി 1,07123 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചതായി വിദേശകാര്യമന്ത്രാലയം അറിയിച്ചു. ഇതില്‍ 17,485 പേര്‍ കുടിയേറ്റ തൊഴിലാളികളാണ്. 11,511 പേര്‍ വിദ്യാര്‍ഥികളും 8633 പേര്‍ പ്രൊഫഷണലുകളുമാണ്. കരമാര്‍ഗം 32,000 ഇന്ത്യക്കാര്‍ എത്തി. ഇന്ത്യയിലേക്ക് മടങ്ങാനായി ഇതുവരെ 3,48,565 പേര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക