Image

സുരക്ഷാ ജീവനക്കാരന്‍റെ കുത്തേറ്റ് ചൈനയില്‍ 40 വിദ്യാര്‍ഥികള്‍ക്ക് പരിക്ക്

Published on 04 June, 2020
സുരക്ഷാ ജീവനക്കാരന്‍റെ കുത്തേറ്റ് ചൈനയില്‍ 40 വിദ്യാര്‍ഥികള്‍ക്ക് പരിക്ക്
ബീജിങ്: ചൈനയില്‍ െ്രെപമറി സ്കൂളില്‍ സുരക്ഷ ജീവനക്കാരന്‍െറ കത്തിക്കുത്തേറ്റ്  40 ഓളം വിദ്യാര്‍ഥികള്‍ക്കും നിരവധി ജീവനക്കാര്‍ക്കും പരിക്കേറ്റു. ഇതില്‍ പ്രധാനാധ്യാപകന്‍ ഉള്‍പ്പെടെ മൂന്നു പേരുടെ നില ഗുരുതരമാണ്. സ്വയം ഭരണ പ്രദേശമായ ഗോങ്‌സി സുവാങ്ങിലെ വുഷു നഗരത്തിലെ വാങ്ഫു ടൗണ്‍ സെന്‍ട്രല്‍ െ്രെപമറി സ്കൂളില്‍ വ്യാഴാഴ്ച രാവിലെ 8.30നാണ് സംഭവം.

പരിക്കേറ്റ കുട്ടികളെല്ലാം ആറു വയസ്സിന് താഴേയുള്ളവരാണെന്ന് ചൈനീസ് ഡെയ്‌ലി റിപ്പോര്‍ട്ട് ചെയ്തു. വിദ്യാര്‍ഥികളെ അക്രമകാരിയില്‍ നിന്ന് രക്ഷിക്കുന്നതിനിടെയാണ് അധ്യാപകര്‍ക്കും ജീവനക്കാര്‍ക്കും പരിക്കേറ്റത്.

50കാരനായ ലി ഷിവോമിന്‍ ആണ് പ്രതിയെന്ന് വാങ്ഫു നഗര ഭരണകൂടത്തെ ഉദ്ധരിച്ച് ഹോങ്കോങ് ആസ്ഥാനാമായ സൗത് ചൈന മോണിങ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തത്. പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ സെപ്റ്റംബറില്‍ സെന്‍ട്രല്‍ ചൈനയിലെ െ്രെപമറി സ്കൂളിലും സമാന അക്രമം നടന്നിരുന്നു. അന്ന് എട്ട് വിദ്യാര്‍ഥികള്‍ക്ക് ജീവന്‍ നഷ്ടപ്പെടുകയും രണ്ട് കുട്ടികള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക