Image

മുഖ്യമന്ത്രിക്കെതിരേ ഫേസ്ബുക്ക് പോസ്റ്റ്: അഡ്വ. വീണ എസ്. നായര്‍ക്കെതിരായ നടപടിക്ക് സ്റ്റേ

Published on 04 June, 2020
മുഖ്യമന്ത്രിക്കെതിരേ ഫേസ്ബുക്ക് പോസ്റ്റ്: അഡ്വ. വീണ എസ്. നായര്‍ക്കെതിരായ നടപടിക്ക് സ്റ്റേ
കൊച്ചി: മുഖ്യമന്ത്രിയെയും ചാനലുകളെയും അപമാനിക്കുംവിധം ഫേസ് ബുക്ക് പ്രചാരണം നടത്തിയെന്ന കേസില്‍ തിരുവനന്തപുരം സ്വദേശിനി അഡ്വ. വീണ എസ്. നായര്‍ക്കെതിരായ നടപടി ഹൈകോടതി രണ്ടാഴ്ചത്തേക്ക് തടഞ്ഞു.

അഡ്വ. ജഹാംഗീര്‍ റസാക്ക് പാലേരി നല്‍കിയ പരാതിയില്‍ എറണാകുളം സെന്‍ട്രല്‍ പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസിലെ നടപടികളാണ് ജസ്റ്റിസ് വി. ഷെര്‍സി സ്‌റ്റേ ചെയ്തത്. കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് വീണ നല്‍കിയ ഹരജി ജൂണ്‍ 17ന് വീണ്ടും പരിഗണിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക