Image

ഓഫീസുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍

Published on 04 June, 2020
ഓഫീസുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍

ന്യൂഡല്‍ഹി: കോവിഡ് വ്യാപനം തടയുന്നതിന് ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങളില്‍ ഇളവ് വരുത്തുന്നതിന്റെ ഭാഗമായി ഓഫീസുകളുടെ പ്രവര്‍ത്തനം സംബന്ധിച്ച മാര്‍ഗനിര്‍ദ്ദേശങ്ങള്‍ കേന്ദ്ര ആരോഗ്യ - കുടുംബക്ഷേമ മന്ത്രാലയം പുറത്തിറക്കി. കണ്ടെയ്ന്‍മെന്റ് സോണുകളിലുള്ള ഓഫീസുകള്‍ തുടര്‍ന്നും അടഞ്ഞു കിടക്കും. അവശ്യ - മെഡിക്കല്‍ സര്‍വീസുകള്‍ക്ക് മാത്രമാവും കണ്ടെയ്ന്‍മെന്റ് സോണുകളില്‍ അനുമതി. മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ഇവയാണ്.

പൊതുവായ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ 

വ്യക്തികള്‍ തമ്മില്‍ ആറടി അകലം പാലിക്കണം നിര്‍ബന്ധമായും മാസ്‌ക് ധരിക്കണം കൈകഴുകുന്നതിനുള്ള സോപ്പും സാനിറ്റൈസറും ലഭ്യമാ
ക്കണം തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മൂക്കും വായും തൂവാലകൊണ്ടോ കൈകൊണ്ടോ ടിഷ്യൂകൊണ്ടോ മൂടണം എന്തെങ്കിലും അസുഖമുണ്ടെങ്കില്‍ ഉടന്‍ മേലധികാരിയെ വിവരം അറിയിക്കണം പൊതുസ്ഥലത്ത് തുപ്പുന്നത് കര്‍ശനമായി തടയണം ആരോഗ്യ സേതു ആപ്പ് നിര്‍ബന്ധമാക്കണം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക