Image

മദ്യം നൽകി യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസിൽ ഭർത്താവ് കസ്റ്റഡിയിൽ

Published on 04 June, 2020
 മദ്യം നൽകി യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസിൽ ഭർത്താവ് കസ്റ്റഡിയിൽ
തിരുവനന്തപുരം∙ മദ്യം നൽകി യുവതിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കേസിൽ ഭർത്താവ് കസ്റ്റഡിയിൽ. വ്യാഴാഴ്ച വൈകിട്ട് കഠിനംകുളത്ത്  ഭർത്താവും സുഹ‍ൃത്തുക്കളും ചേർന്നാണ് യുവതിയെ ബലാത്സംഗം ചെയ്തത്. വഴിയരികിൽ കിടക്കുന്ന കണ്ട യുവതിയെ യുവാക്കളാണ് വീട്ടിലെത്തിച്ചത്..
അബോധാവസ്ഥയിലായ ഇവരെ പിന്നീട് ചിറയിൻകീഴ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ആറുപേരടങ്ങിയ സംഘമാണ് ബലാത്സംഗം ചെയ്തത്. ബലമായി മദ്യം നൽകിയ ശേഷം കടലോരത്തെ വീട്ടിൽ വച്ചാണ് പീഡിപ്പിച്ചത്. ദേഹത്ത് മുറിവുകളും പാടുകളുമുണ്ട്. മറ്റു പ്രതികൾക്കായി തിരച്ചിൽ നടക്കുകയാണ്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക