Image

ഒരു ഹായ് കിട്ടുമോയെന്ന് ആരാധകന്‍; ഞാന്‍ തന്നാല്‍ മതിയോയെന്ന് സുപ്രിയ

Published on 04 June, 2020
ഒരു ഹായ് കിട്ടുമോയെന്ന് ആരാധകന്‍; ഞാന്‍ തന്നാല്‍ മതിയോയെന്ന് സുപ്രിയ


ആടുജീവിതം സിനിമയുടെ ഷൂട്ടിങ് പൂര്‍ത്തിയാക്കി ജോര്‍ദാനില്‍നിന്നും മടങ്ങിയെത്തിയ പൃഥ്വിരാജ് ഇപ്പോള്‍ ഹോം ക്വാറന്റൈനിലാണ്. പൃഥ്വിയുടെ കോവിഡ്-19 പരിശോധനാ ഫലം നെഗറ്റീവാണെങ്കിലും ഹോം ക്വാറന്രൈനും പ്രധാനമാണെന്നു പറഞ്ഞ താരം ഭാര്യ സുപ്രിയയുടെയും മകളുടെയും അടുത്തേക്കല്ല പോയത്. തോപ്പുംപടിയില്‍ സ്വന്തം ഫ്‌ലാറ്റിനടുത്തു തന്നെ, മറ്റൊരിടത്താണ് പൃഥ്വി ഹോം ക്വാറന്റൈനില്‍ കഴിയുന്നത്. പൃഥ്വി വീട്ടില്‍ തിരികെ എത്തുന്നതും കാത്തിരിക്കുകയാണ് സുപ്രിയയും മകളും

പൃഥ്വി അടുത്തില്ലാത്ത ദിവസങ്ങളില്‍ ഇരുവരും ഒന്നിച്ചുളള പഴയകാല ഫോട്ടോകള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവയ്ക്കുന്നത് സുപ്രിയ പതിവാക്കിയിട്ടുണ്ട്. 2011 ല്‍ എടുത്തൊരു ചിത്രമാണ് സുപ്രിയ ഇന്നു ഷെയര്‍ ചെയ്തത്. ഹൈദരാബാദില്‍ നടന്ന ഉറുമി സിനിമയുടെ തെലുങ്ക് പതിപ്പിന്റെ മ്യൂസിക് ലോഞ്ച് പരിപാടിക്കിടയില്‍നിന്നുളളതാണ് ഫോട്ടോ. വിവാഹം കഴിഞ്ഞ് ഏതാനും മാസങ്ങള്‍ കഴിഞ്ഞപ്പോഴുളളതാണ് ഈ ഫോട്ടോയെന്ന് സുപ്രിയ എഴുതിയിട്ടുണ്ട്.

ഫോട്ടോയ്ക്ക് താഴെ നിരവധി പേരാണ് കമന്റ് ചെയ്തിരിക്കുന്നത്. അതിലൊരു കമന്റും അതിനു സുപ്രിയ നല്‍കിയ മറുപടിയും രസകരമാണ്. ഒരു ഹായ് കിട്ടാന്‍ വല്ല ചാന്‍സും ഉണ്ടോയെന്നായിരുന്നു ആരാധകന്‍ പൃഥ്വിയെയും സുപ്രിയെയും ടാഗ് ചെയ്തുകൊണ്ട് ചോദിച്ചത്. ഇതിനു ഞാന്‍ തന്നാല്‍ മതിയോ എന്നായിരുന്നു സുപ്രിയയുടെ മറുപടി.




Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക