Image

എയിംസില്‍ 480 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരികരിച്ചു, 3 മരണം

Published on 04 June, 2020
എയിംസില്‍ 480 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കോവിഡ് സ്ഥിരികരിച്ചു, 3 മരണം
ന്യൂഡല്‍ഹി: എയിംസ് ആശുപത്രിയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത് 480 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക്. ഇതില്‍ 19 ഡോക്ടര്‍മാരും 38 നഴ്‌സുമാരും രണ്ടു റസിഡന്‍റ് ഫാക്കല്‍റ്റി മെമ്പര്‍മാരും ഉള്‍പ്പെടുന്നു. രോഗം സ്ഥിരീകരിച്ച 74 പേര്‍ സെക്യൂരിറ്റി ജീവനക്കാരാണ്. 75 ആശുപത്രി അറ്റന്‍ഡര്‍മാരും 54 പേര്‍ ശുചീകരണ തൊഴിലാളികളും 14 പേര്‍ ലബോറട്ടറി ടെക്‌നീഷ്യന്‍മാരും ഓപ്പറേഷന്‍ തിയറ്റര്‍ സ്റ്റാഫുമാണ്.

മൂന്ന് എയിംസ് ജീവനക്കാരാണ് ഇതുവരെ കോവിഡ് മരിച്ചത്. ഇതിലൊരാള്‍ ശുചീകരണ തൊഴിലാളിയും ഒരാള്‍ കാന്‍റീന്‍ ജീവനക്കാരനുമാണ്. കാന്‍റീന്‍ ജീവനക്കാരന്‍ കോവിഡ് ബാധിച്ച് മരിച്ചതിന് പിന്നാലെ റസിഡന്‍റ് ഡോക്‌ടേഴ്‌സ് അസോസിയേഷന്‍ കോവിഡ് മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കാന്‍ ആശുപത്രി അധികൃതര്‍ക്ക് &ിയുെ;നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ ഇത് ഫലപ്രദമായി നടപ്പാക്കാത്തതിനെ തുടര്‍ന്ന് പ്രതിഷേധവുമായി റസിഡന്‍റ് ഡോക്‌ടേഴ്‌സ് അസോസിയേഷന്‍ രംഗത്തുവന്നിരുന്നു. എയിംസില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന പൊലീസുകാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റു പൊലീസുകാരെ നിരീക്ഷണത്തിലാക്കിയിരുന്നു.

അതേസമയം എയിംസിലെ നഴ്‌സുമാരുടെ സമരം മൂന്നുദിവസം പിന്നിട്ടു. മതിയായ സുരക്ഷ സൗകര്യമൊരുക്കണമെന്നാവശ്യപ്പെട്ടാണ് ആശുപത്രി നഴ്‌സസ് യൂനിയന്‍െറ നേതൃത്വത്തില്‍ സമരം. കോവിഡ് രോഗികളെ പരിശോധിക്കുമ്പോള്‍ ധരിക്കേണ്ട പി.പി.എ കിറ്റ് ഗുണനിലവാരം ഇല്ലാത്തതാണെന്ന് സമരം ചെയ്യുന്നവര്‍ പറഞ്ഞു. എയിംസിന്‍െറ ചരിത്രത്തില്‍ ആദ്യമായി മാര്‍ച്ചില്‍ ഒ.പി വിഭാഗം അടച്ചിട്ടിരുന്നു. രാജ്യത്ത് കൂടുതല്‍ കോവിഡ് രോഗബാധിതരുള്ള മൂന്നാമത്തെ സംസ്ഥാനം ഡല്‍ഹിയാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക