Image

സംസ്ഥാനത്തു 4 ദിവസം കൊണ്ട് വിറ്റത് 250 കോടിയിലേറെ രൂപയുടെ മദ്യം

Published on 04 June, 2020
സംസ്ഥാനത്തു 4 ദിവസം കൊണ്ട് വിറ്റത് 250 കോടിയിലേറെ രൂപയുടെ മദ്യം

തിരുവനന്തപുരം ∙ സംസ്ഥാനത്തു 4 ദിവസം കൊണ്ട് 250 കോടിയിലേറെ രൂപയുടെ മദ്യ വിറ്റ് അഴിച്ചു. ഇതില്‍ 220 കോടി രൂപ വിവിധ നികുതിയായി സര്‍ക്കാറിന്‍റെ ഖജനാവിലെത്തി. വെയര്‍ ഹൗസുകളില്‍ നിന്നുള്ള കണക്കു വ്യക്തമാക്കുന്നു. 


ബാറുകളിലും ബവ്റിജസ് കോര്‍പറേഷന്‍, കണ്‍സ്യൂമര്‍ഫെഡ് എന്നിവിടങ്ങളിലും എത്ര കോടിയുടെ മദ്യ വില്‍പന നടന്നെന്ന കൃത്യമായ കണക്ക് എക്സൈസ് അധികൃതര്‍ക്കു ലഭിച്ചിട്ടില്ല. എല്ലാ സ്ഥലത്തും മദ്യം വാങ്ങുന്നതു വെയര്‍ ഹൗസുകളില്‍ നിന്നാണ്. 300 സര്‍ക്കാര്‍ വില്‍പന കേന്ദ്രങ്ങളും ഇരട്ടിയോളം ബാറുകളുമുണ്ട്.


സാധാരണ ബവ്കോ വില്‍പന കേന്ദ്രങ്ങള്‍ വഴി ശരാശരി 40 കോടി രൂപയുടെ മദ്യമാണു ദിവസേന വാങ്ങുന്നത്. ബാറുകളിലും ബവ്കോ നിരക്കില്‍ തന്നെ വില്‍ക്കുന്നതിനാല്‍ അമിത വില്‍പന നടന്നതായി കരുതാനാവില്ല. ദിവസം ശരാശരി 4.5 ലക്ഷം പേര്‍ക്കാണു മൊബൈല്‍ ആപ് വഴി ടോക്കണ്‍ നല്‍കുന്നത്.


 എന്നാല്‍ ആപ് ഇല്ലാതിരുന്ന അവസരത്തില്‍ ശരാശരി 10.5 ലക്ഷം പേര്‍ ദിവസവും ബാറുകളിലും ബവ്കോ, കണ്‍സ്യൂമര്‍ഫെഡ് കേന്ദ്രങ്ങളിലും മദ്യത്തിനായി എത്തുമായിരുന്നു എന്നാണു സര്‍ക്കാറിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക