Image

ആറു കേസുകളില്‍ പുനരന്വേഷണം; മണിയെ അറസ്റ്റ്‌ ചെയ്‌തേക്കും

Published on 28 May, 2012
ആറു കേസുകളില്‍ പുനരന്വേഷണം; മണിയെ അറസ്റ്റ്‌ ചെയ്‌തേക്കും
മൂന്നാര്‍: സിപിഎം വര്‍ഗശുത്രുക്കളെ പട്ടിക തയാറാക്കി കൊലപ്പെടുത്തിയെന്ന പരാമര്‍ശത്തിന്റെ പേരില്‍ മണിക്കെതിരേ ആറു കൊലപാതക കേസുകള്‍ അന്വേഷണം ആരംഭിച്ചു. ഇടുക്കി ജില്ലാ സെക്രട്ടറി എം. ബാലുവിനെ കൊലപ്പെടുത്തിയ കേസില്‍ പോലീസ്‌ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. എം.എം. മണിയെ അറസ്റ്റ്‌ ചെയ്യാനുള്ള സാധ്യത പോലീസ്‌ ആരാഞ്ഞുവരുന്നു.

മണിക്കു പുറമേ കണ്ടാലറിയാവുന്ന മറ്റു സിപിഎം നേതാക്കളെയും പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയെങ്കിലും ഇവരുടെ പേരുകള്‍ വെളിപ്പെടുത്തിയിട്ടില്ല. `ഞങ്ങള്‍ തയാറാക്കിയ പട്ടിക എന്ന മണിയുടെ പരാമര്‍ശം ഉള്‍പ്പെടുത്തിയാണ്‌ എഫ്‌ഐആര്‍. പ്രസംഗത്തില്‍ പരാമര്‍ശിച്ച മൂന്നു കൊലക്കേസുകളിലും മണിയെ പ്രതിയാക്കി ഒരു എഫ്‌ഐആര്‍ ആണു റജിസ്‌റ്റര്‍ ചെയ്‌തത്‌. പ്രേരണക്കുറ്റം, ഗൂഢാലോചന മറച്ചുവയ്‌ക്കല്‍ തുടങ്ങിയ വകുപ്പുകളും ചുമത്തിയിട്ടുണ്ട്‌. വധശിക്ഷയോ ജീവപര്യന്തമോ ലഭിക്കാവുന്ന കുറ്റങ്ങളാണിത്‌. ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരമാണു കേസ്‌.

ഒരു ബിജെപി പ്രവര്‍ത്തകനും അഞ്ചു കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരും കൊല്ലപ്പെട്ട കേസുകളാണ്‌ അന്വേഷിക്കുന്നത്‌. മൂന്നാര്‍ ഡിവൈഎസ്‌പി വി.എന്‍. സജിയാണു ജില്ലാ പോലീസ്‌ ചീഫ്‌ ജോര്‍ജ്‌ വര്‍ഗീസിന്റെ നിര്‍ദേശാനുസരണം അന്വേഷണം നടത്തുന്നത്‌..1993 ജൂണ്‍ 13-ന്‌ ശാന്തന്‍പാറയില്‍ ബിജെപി പ്രവര്‍ത്തകനായ ശാന്തന്‍പാറ മന്നാങ്കണ്‌ടം ചൊള്ളന്‍കുഴിയില്‍ സണ്ണി യെ സിപിഎം പ്രവര്‍ത്തകര്‍ വെട്ടി ക്കൊലപ്പെടുത്തിയ കേസില്‍ ഇന്നലെ സണ്ണിയുടെ സഹോദരന്‍ തങ്കച്ചനില്‍നിന്നു മൂന്നാര്‍ ഡിവൈഎസ്‌പി മൊഴിയെടുത്തു.

പ്രതികളായിരുന്ന ഐക്യു രാജു, രാജേന്ദ്രന്‍, സുരേന്ദ്രന്‍, സുജാതന്‍, പുരുഷോത്തമന്‍, മനോജ്‌ എന്നിവരെ 1999 ഫെബ്രുവരി ഒന്‍പതിനു തൊടുപുഴ സെഷന്‍സ്‌ കോടതി വെറുതേ വിട്ടിരുന്നു. എം. എം. മണിയുടെ ബന്ധു തങ്കപ്പനെ കൊലപ്പെടുത്തിയതിനു പ്രതി കാരമായാണു സ ണ്ണിയെ കൊലപ്പെടുത്തിയതെന്നു പറയുന്നു.1982 നവംബര്‍ 13-നു മേലേചെമ്മണ്ണാര്‍ അഞ്ചേരി ബേബിയെയും 1983 ജനുവരി 16-നു സേനാപതി മുള്ളന്‍ചിറ മത്തായിയെ യും1983 ജനുവരി ആറിനു മുട്ടുകാട്‌ നാണപ്പനെയും1991-ല്‍ അയ്യന്‍ നായിഡുവിനെയും1994 നവംബര്‍ 29-നു നായിഡുവിന്റെ ബന്ധു ആറ്റുകാട്‌ രാമകൃഷ്‌ണനെയും കൊലപ്പെടുത്തിയ കേസുകളാണു പുനരന്വേഷിക്കുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക