Image

കേന്ദ്ര പ്രതിരോധ സെക്രട്ടറി ഉള്‍പ്പടെ ആരോഗ്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ക്ക് കോവിഡ്

Published on 03 June, 2020
കേന്ദ്ര പ്രതിരോധ സെക്രട്ടറി ഉള്‍പ്പടെ  ആരോഗ്യമന്ത്രാലയത്തിലെ ഉദ്യോഗസ്ഥര്‍ക്ക് കോവിഡ്
ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്ന കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിലെ നിരവധി ഉദ്യോഗസ്ഥര്‍ക്ക് കോവിഡ്. ഇതേതുടര്‍ന്ന് മന്ത്രാലയവുമായി ബന്ധപ്പെട്ട ഔദ്യോഗിക യോഗങ്ങള്‍ വിഡിയോ കോണ്‍ഫറന്‍സിങ് വഴിയാക്കി.

ഉദ്യോഗസ്ഥര്‍ക്ക് വൈറസ് ബാധയേറ്റ വിവരം ആരോഗ്യ മന്ത്രാലയം തന്നെയാണ് പുറത്തുവിട്ടത്. ഇതോടെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ താളംതെറ്റിയേക്കുമെന്ന് ആശങ്കയുണ്ട്.

ഇതിനിടെ, കേന്ദ്ര പ്രതിരോധ സെക്രട്ടറി അജയ് കുമാറിനും വൈറസ് ബാധ സ്ഥിരീകരിച്ചു. സെക്രട്ടറിക്ക് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെ പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ് ഓഫീസില്‍ നിന്ന് വിട്ടുനിന്നു. എന്നാല്‍, രാജ് നാഥ് സിങ് ക്വാറന്‍റീനില്‍ പ്രവേശിച്ചിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. കേരള കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥനാണ് അജയ് കുമാര്‍.

രാജ്യത്ത് ഇതുവരെ കോവിഡ് ബാധിതരുടെ എണ്ണം 2,07,615 ആയി. 24 മണിക്കൂറിനിടെ പുതിയതായി 8,909 പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക