Image

വംശീയത സ്വയം നാശത്തിനു കാരണമാകും; ഫ്‌ളോയിഡിന്റെ മരണത്തെ അപലപിച്ച് മാര്‍പാപ്പ

Published on 03 June, 2020
വംശീയത സ്വയം നാശത്തിനു കാരണമാകും; ഫ്‌ളോയിഡിന്റെ മരണത്തെ അപലപിച്ച് മാര്‍പാപ്പ
വത്തിക്കാന്‍സിറ്റി: അമേരിക്കയില്‍ കറുത്തവര്‍ഗക്കാരനായ ജോര്‍ജ് ഫ്‌ളോയിഡ് പൊലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട സംഭവത്തെ അപലപിച്ച് ഫ്രാന്‍സിസ് മാര്‍പാപ്പ. വംശീയത പാപമാണെന്നും അതിനെതിരെ ലോകം കണ്ണടക്കരുതെന്നും മാര്‍പാപ്പ പറഞ്ഞു. ബുധനാഴ്ച വത്തിക്കാനിലെ ദേവാലയത്തില്‍ പ്രതിവാര പ്രാര്‍ഥനക്കായി ഒരുമിച്ചുകൂടിയ വിശ്വാസി സമൂഹത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം.

അമേരിക്കയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ മുന്നോട്ടുവരണമെന്നും അദ്ദേഹം ആഹ്വാനം ചെയ്തു.  പവിത്രമായ മനുഷ്യജീവന്‍ സംരക്ഷിക്കപ്പെടുന്നതിന് ഏതു തരത്തിലുള്ള വംശീയതയില്‍നിന്നും മാറിനില്‍ക്കാന്‍ നാം തയാറാവണം. വംശീയത അസഹനീയമാകുന്നതോടൊപ്പം, സ്വയം നാശത്തിനും പരാജയത്തിനും വഴിവെക്കുന്ന അക്രമങ്ങള്‍ നഗരങ്ങളില്‍ അരങ്ങേറുകയാണ്. ഇത് തിരിച്ചറിയണം.

ജോര്‍ജ് ഫ്‌ലോയിഡിന്‍െറ മരണം ദാരുണമാണ്. അദ്ദേഹത്തിനും വംശീയതക്കിരയായ എല്ലാവര്‍ക്കുംവേണ്ടി ഞാന്‍ പ്രാര്‍ഥിക്കുന്നു മാര്‍പാപ്പ പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക