Image

കൊവിഡ് രോഗികള്‍ 65.14 ലക്ഷം ;മരണം 3.84 ലക്ഷം കടന്നു; ഇന്ത്യയില്‍ 9,000ല്‍ ഏറെ രോഗികള്‍ കൂടി 260 മരണങ്ങളും

Published on 03 June, 2020
കൊവിഡ് രോഗികള്‍ 65.14 ലക്ഷം ;മരണം 3.84 ലക്ഷം കടന്നു; ഇന്ത്യയില്‍ 9,000ല്‍ ഏറെ രോഗികള്‍ കൂടി 260 മരണങ്ങളും

ന്യുഡല്‍ഹി: ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം 6,514,372 ആയി. 384,643 പേര്‍ മരണമടഞ്ഞു. 3,101,068 പേര്‍സുഖം പ്രാപിച്ചപ്പോള്‍ 3,028,661 പേര്‍ ചികിത്സയിലുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 73,090 പേര്‍ രോഗികളായി. 2,784 പുതിയ മരണങ്ങളും റിപ്പോര്‍ട്ട് ചെയ്യുന്നു. അമേരിക്ക, മെക്‌സിക്കോ, ബ്രിട്ടണ്‍, ഇന്ത്യ എന്നിവിടങ്ങളിലാണ് മരണനിരക്ക് കൂടുതല്‍. കഴിഞ്ഞ മൂന്നു ദിവസമായി സ്‌പെയിനില്‍ ഒരു മരണം പോലും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. 

അമേരിക്കയില്‍ 1,890,365 പേര്‍ രോഗികളായി. പുതുതായി 9,160 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.108,567 പേര്‍ മരിച്ചു. ഇന്നു മാത്രം 508 പേര്‍. ബ്രസീലില്‍ 560,737 പേര്‍ രോഗികളായി. ഇന്നു മാത്രം4,069 പേര്‍. 31,417 പേര്‍ മരണമടഞ്ഞു. (139). റഷ്യയില്‍ 432,277 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇന്നു മാത്രം 8,536 പേര്‍. 5,215 പേര്‍ മരിച്ചു. (178). സ്‌പെയിനില്‍ 287,012 പേര്‍ രോഗികളായി. 27,127 പേര്‍ മരിച്ചു. 

ബ്രിട്ടണില്‍ 279,856 പേര്‍ േരാഗികളായി. പുതുതായി 1,871 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. 39,728 പേര്‍ മരിച്ചു. (359). ഇറ്റലിയില്‍ 233,836 പേര്‍ക്ക് രോഗബാധയുണ്ട്. പുതുതായി 321 പേര്‍ക്ക്. ഇതുവരെ 33,601 ആളുകള്‍ മരിച്ചു. (71). ഇന്ത്യയില്‍ രോഗികളുടെ എണ്ണം 216,715 ആയി. ബുധനാഴ്ച മാത്രം 9,524 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇതാദ്യമായാണ് 9000 കടക്കുന്നത്. കഴിഞ്ഞ മൂന്നു ദിവസം 8000നു മുകളലായിരുന്നു. 6,088 പേര്‍ മരിച്ചു. ഇന്നു മാത്രം 259 ആളുകള്‍. 

മെക്‌സിക്കോയില്‍ ആണ് അടുത്തതായി മരണനിരക്ക് കുതിച്ചുയരുന്നത്. 97,326 പേര്‍ രോഗികളായി. ഇന്നു മാത്രം 3,891 പേര്‍. ആകെ10,637 ആളുകള്‍ മരിച്ചു. ഇന്നു മാത്രം 470 പേര്‍.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക