Image

കോട്ടയത്ത് വീട്ടമ്മയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിലായെന്നു സൂചന

Published on 03 June, 2020
കോട്ടയത്ത് വീട്ടമ്മയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിലായെന്നു സൂചന
കോട്ടയം ∙ താഴത്തങ്ങാടി പാറപ്പാടത്ത് വീട്ടമ്മയെ തലയ്ക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിലായെന്നു സൂചന. യുവാവിനെ രഹസ്യകേന്ദ്രത്തിൽ ചോദ്യം ചെയ്തു വരികയാണെന്നാണ് വിവരം. പണമിടപാടുമായി ബന്ധപ്പെട്ട തർക്കമാണ് െകാലപാതക്തതിൽ കലാശിച്ചതെന്നാണ് സൂചന. 
സംഘത്തിൽ കൂടുതൽ പേരുണ്ടോയെന്നറിയാൻ യുവാവിനെ വിശദമായി ചോദ്യം ചെയ്യുകയാണെന്നാണ് വിവരം. കൊല്ലപ്പെട്ട ഷീബ സാലിയും ഭർത്താവുമായി അടുപ്പമുള്ളയാളാണ് പിടിയിലായതെന്നാണ് ലഭ്യമാകുന്ന വിവരം.  
കൊലയ്ക്കു ശേഷം കടന്നുകളയുമ്പോൾ ചെങ്ങളത്തെ പെട്രോൾ പമ്പിൽ യുവാവെത്തുന്ന ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചതാണ് നിർണായകമായത്. ദൃശ്യം പരിശോധിച്ച് പെട്രോൾ പമ്പ് ജീവനക്കാരെ ചോദ്യം ചെയ്തതാണ് നിർണായകമായത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക