Image

കോട്ടയത്ത് 8 പേര്‍ക്കു കൂടി കോവിഡ്; 2 പേര്‍ക്ക് രോഗമുക്തി

Published on 03 June, 2020
കോട്ടയത്ത് 8 പേര്‍ക്കു കൂടി കോവിഡ്; 2 പേര്‍ക്ക് രോഗമുക്തി
കോട്ടയം: ജില്ലയില്‍ 8 പേര്‍ക്കു കോവിഡ്. 2 പേര്‍ക്ക് രോഗമുക്തി. രോഗബാധിതര്‍ 4 പേര്‍ ഇതര സംസ്ഥാനക്കാര്‍. 4 പേര്‍ പ്രവാസികള്‍. സൗദി അറേബ്യയില്‍ നിന്നു മടങ്ങിയ കൊടുങ്ങൂര്‍ സ്വദേശി, അബുദാബിയില്‍ നിന്നു മടങ്ങിയ ചങ്ങനാശേരി വെരൂര്‍ സ്വദേശി (29) എന്നിവരാണ് രോഗമുക്തരായത്. കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്ന പത്തനംതിട്ട സ്വദേശിനിക്കും രോഗം ഭേദമായി.

അബുദാബിയില്‍ നിന്നെത്തിയ തേക്കേത്തുകവല സ്വദേശിനി (54), കുവൈത്തില്‍ നിന്ന് എത്തിയ ഏറ്റുമാനൂര്‍ സ്വദേശിനി(40), കുവൈത്തില്‍ നിന്ന് എത്തിയ ആര്‍പ്പൂക്കര പനമ്പാലം സ്വദേശിനി(51), ദോഹയില്‍നിന്നെത്തിയ പായിപ്പാട് പള്ളിക്കച്ചിറ സ്വദേശിനി(30). മുംബൈയില്‍നിന്ന് വന്ന ചങ്ങനാശേരി കുറമ്പനാടം സ്വദേശിനി(56), കുറമ്പനാടം സ്വദേശിനിയുടെ ഹോം നഴ്‌സായ മകന്‍ (37), ചെന്നൈയില്‍നിന്നും എത്തിയ ചങ്ങനാശേരി പെരുന്ന സ്വദേശി (33), മഹാരാഷ്ട്രയില്‍ നിന്നെത്തിയ കുറവിലങ്ങാട് ഇലയ്ക്കാട് സ്വദേശിനി (29) എന്നിവര്‍ക്കാണ് രോഗബാധ.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക