Image

വന്ദേ ഭാരത് മിഷന്‍: സൗദിയില്‍ നിന്നുള്ള വിമാനങ്ങളുടെ പുതിയ പട്ടിക പ്രസിദ്ധീകരിച്ചു

Published on 03 June, 2020
വന്ദേ ഭാരത് മിഷന്‍: സൗദിയില്‍ നിന്നുള്ള വിമാനങ്ങളുടെ പുതിയ പട്ടിക പ്രസിദ്ധീകരിച്ചു
റിയാദ്: വന്ദേ ഭാരത് മിഷന്‍ പദ്ധതി പ്രകാരം സൗദിയില്‍ നിന്നുള്ള വിമാനങ്ങളുടെ പുതിയ പട്ടിക പ്രസിദ്ധീകരിച്ചു. ഇന്ത്യയിലേക്ക് 20 വിമാനങ്ങള്‍ സര്‍വിസ് നടത്തും. ഇതില്‍ 11ഉം കേരളത്തിലെ വിവിധ സെക്ടറുകളിലേക്ക്.

ജൂണ്‍ 10 മുതല്‍ 16 വരെയുള്ള പട്ടിക പ്രകാരം റിയാദ്, ദമാം എന്നിവിടങ്ങളില്‍ നിന്നു കേരളത്തിലെ 4 വിമാനത്താവളങ്ങളിലേക്കും സര്‍വീസുണ്ട്. ജിദ്ദയില്‍ നിന്നു കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക്  ഓരോ സര്‍വിസുകള്‍ വീതവും.

വന്ദേ ഭാരത് മിഷന്‍ പദ്ധതി പ്രകാരം ഇതുവരെ സൗദിയില്‍ നിന്നും 19 വിമാനങ്ങളിലായി ഏകദേശം 3000 ഇന്ത്യക്കാരെ നാട്ടിലെത്തിച്ചതായി ഇന്ത്യന്‍ എംബസി അറിയിച്ചു.

പുതിയ സര്‍വീസുകള്‍

ജൂണ്‍ 10
റിയാദ്- കോഴിക്കോട്-മുംബൈ
ദമാം-കണ്ണൂര്‍- മുംബൈ
ജിദ്ദ-കൊച്ചി- മുംബൈ
റിയാദ്- ഡല്‍ഹി

ജൂണ്‍ 11
റിയാദ്-കണ്ണൂര്‍-മുംബൈ
ദമാം- കൊച്ചി- മുംബൈ
ജിദ്ദ–കോഴിക്കോട്–ബംഗലുരു

ജൂണ്‍ 12
ജിദ്ദ- തിരുവനന്തപുരം- മുംബൈ
ദമാം- ബംഗലുരു
റിയാദ് - ഹൈദരാബാദ്

ജൂണ്‍ 13
റിയാദ്- തിരുവനന്തപുരം- മുംബൈ
ദമാം-കോഴിക്കോട്-ഹൈദരാബാദ്
ജിദ്ദ- ബംഗലുരു

ജൂണ്‍ 14
റിയാദ്- കൊച്ചി- മുംബൈ
ദമാം- ഡല്‍ഹി
ജിദ്ദ- ഹൈദരാബാദ്

ജൂണ്‍ 15
ദമാം-തിരുവനന്തപുരം–മുംബൈ
റിയാദ് -ബംഗലുരു
ജിദ്ദഡല്‍ഹി

ജൂണ്‍ 16
ദമാംഹൈദരാബാദ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക