Image

ഉത്രയുടെ ആഭരണങ്ങളില്‍ 10 പവന്‍ ബാങ്ക് ലോക്കറില്‍ നിന്ന് കണ്ടെടുത്തു; ആറു പവന്‍ പണയം വച്ചു

Published on 03 June, 2020
 ഉത്രയുടെ ആഭരണങ്ങളില്‍ 10 പവന്‍ ബാങ്ക് ലോക്കറില്‍ നിന്ന് കണ്ടെടുത്തു; ആറു പവന്‍ പണയം വച്ചു

അടൂര്‍: ഭര്‍ത്താവ് പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ ഉത്രയുടെ കൂടുതല്‍ സ്വര്‍ണം അന്വേഷണ സംഘം കണ്ടെടുത്തു. അടൂര്‍ ഫെഡറല്‍ ബാങ്കിലെ ശാഖയില്‍ എത്തിയാണ് 10 പവന്‍ ആഭരണം കൂടി കണ്ടെടുത്തത്. ആറ് പവന്‍ സ്വര്‍ണം കാര്‍ഷിക വായ്പയ്ക്ക് ഈട് വച്ച് പണമെടുത്തതായും ബാങ്ക് രേഖകളില്‍ പറയുന്നു. 

രാവിലെ കേസിലെ ഒന്നാം പ്രതി സൂരജിനെയും കൂട്ടിയാണ് ക്രൈംബ്രാഞ്ച് സംഘം അടൂരില്‍ എത്തിയത്. എന്നാല്‍ സൂരജിനെ ബാങ്കില്‍ പ്രവേശിപ്പിക്കാതെ പോലീസ് വാഹനത്തില്‍ തന്നെ ഇരുത്തുകയായിരുന്നു. സൂരജുമായി വീണ്ടും ബാങ്കിലെത്തി തെളിവെടുപ്പ് നടത്തുമെന്നാണ് സൂചന. കഴിഞ്ഞ ദിവസം വീട്ടില്‍ കുഴിച്ചിട്ടിരുന്ന മുപ്പത്തിയേഴര പവന്‍ സ്വര്‍ണം സൂരജിന്റെ അച്ഛന്‍ സുരേന്ദ്രന്‍ അന്വേഷണ സംഘത്തിന് എടുത്തുനല്‍കിയിരുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക