Image

ചീഞ്ഞ മലയാളികള്‍ (മൂലേച്ചേരില്‍)

Published on 28 May, 2012
ചീഞ്ഞ മലയാളികള്‍ (മൂലേച്ചേരില്‍)
പ്രീയരെ ഇതുവായിക്കുന്ന എല്ലാവരോടും ഒരു അപേക്ഷ: ഇത്‌ എന്റെ മാത്രം കാഴ്‌ചപ്പാടാണ്‌ .. ഇത്‌ വായിച്ച്‌ ആര്‍ക്കെങ്കിലും എന്തെങ്കിലും തരത്തിലുള്ള നീരസം അനുഭവപ്പെടുന്നുണ്ടെങ്കില്‍ എനിക്ക്‌ ഒരു ചുക്കുമ്മില്ല! നിങ്ങളുടെ കാഴ്‌ചപ്പാട്‌ ഇതിന്റെ ചുവട്ടില്‍ പറ്റുമെങ്കില്‍ രേഖപ്പെടുത്തുക. അപ്പോള്‍ ഞാന്‍ മറുപടിതരാം!

ഇന്ത്യയില്‍ മാത്രമല്ല ലോകമെമ്പാടുമുള്ള പുരോഗതികാംക്ഷിക്കുന്ന രാഷ്ട്രങ്ങള്‍ക്കും, ജനങ്ങള്‍ക്കും പിന്തുടരുവാനുള്ള ഒരു മാതൃകയെന്ന്‌ ലോകസംഘടനകളും ജനങ്ങളും പ്രകീര്‍ത്തിക്കുന്ന നമ്മുടെ കൊച്ചു കേരളത്തില്‍ നാടമാടുന്ന സംസ്‌കാരശൂന്യതയും, വൃത്തികേടുകളും, രാഷ്ട്രീയ അരാജകത്വങ്ങളും ഒക്കെ കാണുമ്പോഴും ചിന്തിക്കുമ്പോഴും കേരളക്കരെയേ സ്‌നേഹിക്കുകയും താലോലിക്കുകയും ചെയ്യുന്നേതൊരു മലയാളിക്കും അവരുടെ ആന്തരത്തില്‍, പിറന്നുവീണ നാടിനോടും, അവിടുത്തെ ജനങ്ങളോടും ഒരു അറപ്പോവിദ്വേഷമോ തോന്നുന്നുണ്ടങ്കില്‍ അതില്‍ അതിശയോക്തിപ്പെടുകയോ അത്ഭുതപ്പെടുകയോ ചെയ്യേണ്ട കാര്യമില്ല. കാരണം അതാണ്‌ നമ്മുടെ മലയാളികള്‍!

പാരമ്പര്യമായും കൂടപ്പിറപ്പായും നമ്മള്‍ക്കുകിട്ടിയ വളരെ സങ്കുചിതമായ ചിന്താഗതികളും, മ്ലേച്ഛമായ ആശയങ്ങളും അതിനു മൂല്യശോഷണംവരാതെ അതിന്റെ തീവ്രതയ്‌ക്ക്‌ ഭംഗം സംഭവിക്കാതെ ഓരോ ദിനവും മനസ്സിലിട്ടു പലതവണ ഉരുക്കഴിച്ചു കൂടുതല്‍ മലീമ്മസ്സമാക്കി ഇരട്ടിശക്തിയോടെ വീണ്ടും തുപ്പുന്നവര്‍. ആശാന്‌കളരിമ്മുതല്‍ എത്രയറ്റംവരെ പഠിക്കുന്നുവോ അക്കാലമ്മെല്ലാം കിട്ടുന്ന പാഠഭാഗങ്ങളും ബുക്കുകളുമ്മെല്ലാം മനപ്പാഠം പഠിച്ചും, പടിക്കാന്മടിയുള്ളവര്‍ മറ്റുള്ളവന്റെ കോപ്പിയടിച്ചും, പിന്നെചിലര്‍ കൈക്കൂലികൊടുത്തും ഒക്കെ നേടിയെടുക്കുന്ന പൊതുവിജ്ജാനമില്ലാത്ത, സംസ്‌കാരീകത തൊട്ടുതീണ്ടിയിട്ടില്ലാത്ത അര്‍ത്ഥശൂന്യമായ കുറെ ബിരുദങ്ങളുടെ സാക്ഷിപത്രങ്ങളും ഒക്കത്തിലേറ്റി അതിന്റെ അഹന്തയാല്‍ ഉന്നതരെന്നുവീമ്പുപറഞ്ഞ്‌ നടക്കുന്ന വങ്കന്മാരുടെ ഒരു സമൂഹം. സ്വന്തം മാതൃഭാഷയെയും പൈതൃകസംസ്‌കാരത്തെയും തള്ളിപ്പറഞ്ഞു പാശ്ചാത്ത്യലോകത്തിന്റെ കുറച്ചു ദുഷിച്ചുനാറുന്ന ആശയങ്ങളും, വേഷവിധാനങ്ങളും, അര്‍ദ്ധസാരസ്വതങ്ങളും പെരുമാറ്റസമ്പ്രദായങ്ങളാക്കിമാറ്റി ആ ചീയലിന്റെ ദുര്‍ഗന്ധം മറ്റുസമൂഹങ്ങളിലേക്കും പടര്‍ത്തി വിലസ്സുന്നവര്‍. പ്രകൃതിയുടെ സംതുലനതയെത്തന്നെ താറുമ്മാറാക്കും വിധത്തില്‍ അവനവന്റെ ഭവനത്തിന്റെ ഉള്ളറകളിലും പിന്നാമ്പുറങ്ങലളിലും അടിഞ്ഞുകൂടുന്ന മുടകളെ മൂടിവെച്ച്‌ നയനമനോഹരമായ രമ്യഹര്‍മ്മങ്ങളില്‍ ജീവിക്കുകുന്നവര്‍. പുകഞ്ഞുകറുത്ത ശരീരത്തില്‍ ആ ശരീരസൌന്ദര്യത്തിന്റെ ശോചനീയാവസ്ഥയ്‌ക്ക്‌ കൂടുതല്‍ മാറ്റുകൂട്ടുവാനായ്‌ ആഭരണക്കടകളില്‍ ലഭ്യമാവുന്ന ഏറ്റവും കട്ടിയും വീതിയും നീളവുംമുള്ള വൃത്തികെട്ട മഞ്ഞലോഹങ്ങള്‍ വാങ്ങിക്കൂട്ടി അത്‌ ശരീരമാസകലമ്മണിഞ്ഞു ആ ഉഗ്രമ്മൂര്‍ത്തിയെ ആരാധിച്ച്‌ ഞെളിഞ്ഞു നടക്കുന്നവര്‍. കുറുകിയ പോക്കത്തിനു ഉയരംകൂട്ടുവാനായ്‌ ഉന്തടിയുയര്‍ന്ന പാദരക്ഷകളണിഞ്ഞും തുന്നല്‍ക്കാരന്റെ തുന്നലേല്‍ക്കാത്ത നീളമുള്ള ഒരു തുണിക്കഷണമോ ആഫ്രിക്കന്‍ സംസ്‌കാരത്തിന്റെയും അറേബ്യന്‍ സംസ്‌കാരത്തിന്റെയും മൊത്തം വിത്തായ ` ചുരിദാര്‍` പോലുള്ള ചേതോഹരമ്മല്ലാത്ത വേഷവിധാനത്തിലോ ചെത്തിയടിച്ചു നടക്കുന്നവര്‍. പൊങ്ങച്ചം കാട്ടുവാന്‍ അടിവസ്‌ത്രംവരെ പൊക്കിക്കാണിക്കുന്നവര്‍. പിതൃസ്വത്തുക്കള്‍ ലാക്കാക്കി തന്തതള്ളമ്മാരുടെയടുത്തു വലിയസ്‌നേഹവും ബഹുമാനവും കാട്ടുന്നവര്‍. സ്വന്തംകാര്യസാധ്യത്തിനുവേണ്ടി മാതാപിതാക്കളുടെയോ സഹോദരീസഹോദരന്മാരുടെയോ സുഹൃത്തുക്കളുടെയോ കുതികാലില്‌ച്ചവിട്ടുവാനോ കഴുത്തറുപ്പാനോ മറിച്ച്‌ തള്ളിപ്പറയുവാനോ യാതൊരുവിധ വൈഷമ്യവും കാട്ടാത്തവര്‍. കൈയ്യറത്താല്‍ ഉപ്പുതെക്കാത്തവര്‍. ഓരോദിനവും അധപ്പതിച്ചുകൊണ്ടിരിക്കുന്ന രാഷ്ട്രീയക്കീടങ്ങള്‍ക്ക്‌ സ്‌തുതിപാടിനടക്കുന്നവര്‍. നാടിനുവേണ്ടീട്ടോ പ്രകൃതിക്ക്‌ വേണ്ടീട്ടോ യാതോരുവിധസംഭാവനകളും നല്‌കാത്തവര്‍. നേരും നെറിയും ജീവിതത്തിലും പ്രവര്‍ത്തിയിലും കാട്ടാത്തവര്‍.

ഇങ്ങനെ എത്രയെത്ര വിശേഷണങ്ങളാണ്‌ എന്റെയുള്ളില്‍ നമ്മുടെ സമൂഹത്തെക്കുറിച്ച്‌ പൊന്തിവരുന്നത്‌. കൂടുതലെഴുതി എന്റെനാവ്‌ വെടക്കാക്കുവാന്‍ ഞാനും ആഗ്രഹിക്കുന്നില്ല. ആരെയും നന്നാക്കാന്‍ ഞാന്‍ ആളുമല്ല!
ചീഞ്ഞ മലയാളികള്‍ (മൂലേച്ചേരില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക