Image

പള്ളി സന്ദര്‍ശനം: പ്രസിഡന്റ് ട്രമ്പിനു കത്തോലിക്കാ-എപ്പിസ്‌കോപ്പല്‍ ബിഷപ്പുമാരുടെ വിമര്‍ശനം

Published on 02 June, 2020
പള്ളി സന്ദര്‍ശനം: പ്രസിഡന്റ് ട്രമ്പിനു കത്തോലിക്കാ-എപ്പിസ്‌കോപ്പല്‍ ബിഷപ്പുമാരുടെ വിമര്‍ശനം
വാഷിങ്ങ്ടണ്‍, ഡി.സി: തിങ്കളാഴ്ച എപ്പിസ്‌കോപ്പല്‍ ബിഷപ്പിന്റെ വിമര്‍ശനം കേട്ട പ്രസിഡന്റ് ഡൊണള്‍ഡ് ട്രമ്പിനെതിരെ ചൊവ്വാഴ്ച കത്തോലിക്കാ ആര്‍ച്ച്ബിഷപ്പിന്റെ വക വിമര്‍ശനം.

തിങ്കളാഴ്ച വൈറ്റ് ഹൗസിനു സമീപത്തെ സെന്റ് ജോണ്‍സ് എപ്പിസ്‌കോപ്പല്‍ പള്ളിക്കു മുന്നിലെത്തി ബൈബിള്‍ ഉയര്‍ത്തിപ്പിടിച്ച് ട്രമ്പ് നടത്തിയ പ്രസംഗമാണു എപ്പിസ്‌കോപ്പല്‍ ബിഷപ് റവ. മരിയാന്‍ ബഡെയെ ചൊടിപ്പിച്ചത്

ചൊവ്വാഴ്ച സെന്റ് ജോണ്‍ പോള്‍ രണ്ടാമന്‍ നാഷണല്‍ ഷ്രൈനില്‍ പ്രസിഡന്റും കത്തോലിക്കാ വിശ്വാസിയായ ഭാര്യ മെലനിയ ട്രമ്പും നടത്തിയ സന്ദര്‍ശനമാണു വാഷിംഗ്ടണ്‍ ആര്‍ച്ച് ബിഷപ്പ് വില്ട്ടന്‍ ഗ്രിഗറിയുടെ എതിര്‍പ്പിനിടയാക്കിയയത്.

സെന്റ് ജോണ്‍സ് ചര്‍ച്ച് 'പ്രസിഡന്റുമാരുടെ പള്ളി' എന്നാണു അറിയപ്പെടുന്നത്. പ്രസിഡന്റ് മാഡിസന്റെ കാലം മുതല്‍ എല്ലാ പ്രസിഡന്റുമാരും അവിടെ സര്‍വീസില്‍ പങ്കെടുത്തിട്ടുണ്ട്.

വൈറ്റ് ഹൗസിനു സമീപം സമാധാനപരമായി പ്രകടനം നടത്തിയ പ്രതിഷേധക്കാരെ അര്‍ദ്ധ സൈനികരെ ഉപയോഗിച്ച് കണ്ണീവാതകവും മറ്റും പ്രയോഗിച്ച് ആട്ടിപ്പായിച്ച ശേഷമാണു പ്രസിഡന്റ് പള്ളിയിലേക്കു വന്നത്. രാവിലെ പള്ളിയുടെ ബേസ്‌മെന്റില്‍ ആരോ തീ കൊളുത്തിയിരുന്നു. പെട്ടെന്നു കണ്ടെത്തിയതിനാല്‍ അപകടമുണ്ടായില്ല.

'ലോകത്തെ ഏറ്റവും മഹത്തായ രാഷ്ട്രമാണിത്. ഇത് സുരക്ഷിതമായി കാക്കും' എന്ന് പ്രഖ്യാപിച്ചാണ് ട്രമ്പ് ചര്‍ച്ചിന്റെ മുന്നില്‍ ബൈബിളുമായി പ്രത്യക്ഷപ്പെട്ടത്. ക്രമസമാധാനം നടപ്പിലാക്കുന്ന നിങ്ങളുടെ പ്രസിഡന്റാണ് ഞാന്‍. സമാധാനപരമായി പ്രക്ഷോഭം നടത്തുന്ന എല്ലാവരുടെയും പങ്കാളിയുമാണ്- ട്രമ്പ് പറഞ്ഞു.

എന്നാല്‍ ചര്‍ച്ചില്‍ പ്രസിഡന്റ് ടത്തിയ സന്ദര്‍ശനത്തില്‍ താന്‍ ഏറെ പ്രകോപിതയാണെന്ന് ബിഷപ് റവ. മരിയാന്‍ ബഡെ പറഞ്ഞു. ബൈബിളില്‍ പറഞ്ഞിരിക്കുക്കുന്നതിനു നേര്‍ വിപരീതമായ കാര്യങ്ങളാണു ട്രമ്പ്പറയുന്നത്. പ്രചാരണ ഫോട്ടോ എടുക്കാന്‍ പള്ളി ഉപയോഗപ്പെടുത്തുകയായിരുന്നു. പ്രതിഷേധക്കാരെ ബലപ്രയോഗത്തിലൂടെ നീക്കി കൈയില്‍ ബൈബിളുമായി പള്ളിയിലെത്തിയ ട്രമ്പ് പ്രാര്‍ഥിച്ചില്ലെന്നും അവര്‍ പറഞ്ഞു. രാജ്യത്ത് നിലനില്‍ക്കുന്ന വ്യവസ്ഥാപിത വംശീയത ഇല്ലാതാക്കണമെന്ന ജനങ്ങളുടെ ആവശ്യത്തെ ട്രമ്പ് അംഗീകരിച്ചില്ലെന്നും ബിഷപ് ട്വിറ്ററിലൂടെ കുറ്റപ്പെടുത്തി.

ഡയോസിസിലെ ആദ്യ വനിതാ ബിഷപ്പാണ് അവര്‍.

നമ്മെ എതിര്‍ക്കുന്നവരുടെ അവകാശങ്ങള്‍ക്കു വേണ്ടി കൂടി നിലകൊള്ളുന്ന കത്തോലിക്ക വിശ്വാസത്തിന്റെ ഭാഗമായ സ്ഥാപനം ദുരുപയോഗപ്പെടുത്തിയത് അപലനീയമാനെന്നു ആര്‍ച്ച് ബിഷപ്പ് വില്ട്ടണ്‍ ഗ്രിഗറി  പറഞ്ഞു. ഇത്തരം ഒരു സന്ദര്‍ശനം വി. ജോണ്‍ പോള്‍ രണ്ടാമന്‍ അംഗീകരിക്കുമായിരുന്നില്ല. എല്ലാവരുടെയും അവകാശങ്ങളും മനുഷ്യാവകശങ്ങളും സമര്‍ക്ഷിക്കുന്നതില്‍ വിശ്വസിച്ച വ്യക്തി ആയിരുന്നു അദേഹം. ഫോട്ടോ അവസരത്തിനു വേണ്ടി ജനങ്ങളുടെ മേല്‍ ടിയര്‍ ഗ്യസ് പ്രയോഗിക്കുന്നതും പേടിപ്പിക്കുന്നതുമൊന്നും അദ്ദേഹം അംഗീകരിക്കുമായിരുന്നില്ല.

മിനിയാപോലിസില്‍ ജോര്‍ജ് ഫ്‌ലോയിഡിന്റെ മരണം പോലുള്ള സംഭവങ്ങള്‍ ക്രിസ്തുവിന്റെ ശരീരത്തിന്റെ ഭഗമായ നാം ഓരോരുത്തരെയും വേദനിപ്പിക്കുന്നു. കാരണം നാം എല്ലാം ദൈവത്തിന്റെ പ്രതിഛയയില്‍ സ്രുഷ്ടിക്കപ്പെട്ടവരാണ്.

കറുത്ത വര്‍ഗത്തില്‍ നിന്നുള്ള വാഷിംഗ്ടണിലെ ആദ്യ ആര്‍ച്ച് ബിഷപ്പാണു അദ്ദേഹം.

വി. ജോണ്‍ പോള്‍ രണ്ടാമന്റെ പൂര്‍ണകായ പ്രതിമക്കു സമീപം പ്രസിഡന്റും ഫസ്റ്റ് ലേഡിയുംപുഷ്പചക്രവും സമര്‍പ്പിച്ചു.

പള്ളി സന്ദര്‍ശനം വഴി, ഇവാഞ്ചലിസ്റ്റുകളെയും കത്തോലിക്കരെയും കയ്യിലെടുക്കാമെന്നതാണ് ട്രമ്പിന്റെ ഉദ്ദേശമെന്നു കരുതുന്നു.

ഇതേ സമയം മിനിയപൊളിസിലെ പൊലീസുകാര്‍ എട്ട് വര്‍ഷത്തിനിടെ കഴുത്തില്‍ കാല്‍മുട്ട് കുരുക്കി 428 പേരെ ശ്വാസം മുട്ടിച്ചതായി റിപ്പോര്‍ട്ട്. ഇതില്‍ 58 പേര്‍ക്ക് ബോധക്ഷയമുണ്ടായതായും സി.എന്‍.എന്‍ റിപ്പോര്‍ട്ടില്‍ പറയുന്നു. പൊലീസിന്റെ ഈ ക്രൂരതക്ക് ഏറ്റവും കൂടുതല്‍ ഇരയായത് കറുത്തവര്‍ഗക്കാരാണ്.
Join WhatsApp News
Nicholas F. Benton 2020-06-02 23:05:43
Fake Christians Cling to Trump January 9, 2020 8:30 AM by Nicholas F. Benton The profoundly disgusting spectacle of so-called evangelical leaders fawning over an angelic-looking (eyes closed, hands folded at his belt) Trump at Mar-a-Lago last week was so repulsive to any thinking and/or genuine person of faith as to provoke an involuntary and spontaneous full omni directional gastrointestinal tract cleanse, requiring a swift replacement of a whole new outfit, from top to bottom. Those hypocritical charlatans on that stage are the antithesis of genuine religious faith, as reluctant as most public officials, including authentic religious ones, may be to report that. So, of course, also are their stupefied followers. They are Elmer Gantrys, snake oil salesmen, and con artists whose affinity to Trump is that he shares these traits with them 100 percent. They are all thieves with no legitimate claim to holiness or anything associated with a genuine appeal to the divine. These are just the kinds of Philistines that Jesus of Nazareth railed against according to the Biblical record. To them, with their churches’ tax exempt status, religion is about conning people into coughing up big bucks, and for the likes of veteran fraud Jim Bakker, warning his suckers that they won’t get into heaven if they don’t support Trump.
SAVE AMERICA 2020-06-03 05:37:49
Openly proud White Supremacist Steve King has just been defeated tonight by his Republican opponent in Iowa’s House GOP primary. In case you misread that, quite possible the most racist Republican in Congress has lost his seat tonight in Iowa. Repeat the process in every election to save America.
നന്നാവാത്ത മലയാളി! 2020-06-03 05:59:48
കഴിഞ്ഞ കുറെ ദിവസങ്ങൾ ആയി അമേരിക്കയിൽ സംഭവിച്ചത് വളരെ നിർണ്ണായക വഴിത്തിരുവുകൾ ആയിരുന്നു. റിപ്പപ്ലിക്കൻ പാർട്ടിയിലെ എല്ലാവരും നികിർഷ്ടരോ വർഗീയ വാദികളോ അല്ല. മുൻ പ്രസിഡണ്ട് ബുഷിനെപ്പോലെ മനുഷത്തം നശിക്കാത്തവർ ഏറെ ഉണ്ട്. അവർ ട്രംപിനെ ഉപേക്ഷിച്ചു. കരോളിനയിൽ നിന്നും റിപ്പപ്ലിക്കൻ കൺവെൻഷൻ മാറ്റും എന്ന് ട്രമ്പ് കൂവുന്നതിൻ്റെ കാരണങ്ങളിൽ ഒന്നാണ് ഇത്. അയോവയിൽ വര്ണവിവേചകൻ സ്റ്റീവൻ കിംഗ് തോറ്റു. നല്ല മനസ്സുള്ള റിപ്പപ്ലിക്കൻസ് ഉപേക്ഷിച്ച ട്രംപിനെ ഇപ്പോഴും കുറെ മലയാളികൾ തോളിൽ താങ്ങുന്നു. ഇവർക്ക് ഒരിക്കലും വിവരം ഉദിക്കില്ല. ഇവരെ നിങ്ങളുടെ ഇടപെടലുകളിൽ നിന്നും പൂർണ്ണമായും വർജിക്കുക. നമ്മളും കറമ്പരിൽ നിന്ന് വ്യത്യസ്തം അല്ല, പോലീസും വെള്ളക്കാരുടെ മേൽക്കോയ്‌മക്കാരും മലയാളികളെയും കറമ്പരെ പീഡിപ്പിക്കും എന്ന സത്യം മനസ്സിൽ ആക്കിയവർ അവരുടെ കൂടെ കൂടി സമാധാനമായി പ്രധിഷേധം നടത്തി. നിങ്ങളും അപ്രകാരം ചെയ്യേണ്ടിയതിനു പകരം നിങ്ങൾ അ മനുഷനെ പരിഹസിച്ചു. ഒരിക്കലും നന്നാകാത്ത മലയാളി! നിങ്ങൾക്ക് ലജ്ജ ഇല്ലേ! നിങ്ങളുടെ വീട്ടിൽ സ്ത്രികൾ ഇല്ലേ!? റോയി- താങ്കൾ കാട്ടിയ മഹനീയമായ പ്രവർത്തിക്കു നന്ദി; അഭിനന്ദങ്ങൾ!- andrew
വാള്‍ എടുക്കുന്നവന്‍ ..... 2020-06-03 11:53:56
'വാൾ എടുക്കുന്നവൻ വാളാൽ'... എന്നതിന് ; വാൾ = ഹിംസ, അക്രമം- എന്നിവ വിതക്കുന്നവൻ അതാൽ തന്നെ മരിക്കും എന്നതുപോലെ ബൈബിൾ എടുക്കുന്നവൻ അത് അനുസരിച്ചു ജീവിക്കണം. ഹിംസയും, കാപട്യവും, ചതിയും, വ്യഭിചാരവും, കൊള്ളയും, അടിമത്തവും, ഭ്രാന്തും; ഒക്കെ ബൈബിളിൽ ഉണ്ട് എങ്കിലും നല്ല പ്രവർത്തികൾ ചെയ്തു ജീവിക്കണം, അയൽക്കാരനെ സ്നേഹിക്കണം, എന്നിങ്ങനെ അനേകം മഹത് വചനങ്ങളും ബൈബിളിൽ ഉണ്ട്. 'അനേകർ എൻ്റെ നാമത്തിൽ വരും....അതേ ! വചനംകൊണ്ട് ഉപജീവനം നടത്തുന്ന അനേക വേദപുസ്തക ചുമട്ടു തൊഴിലാളികൾ ഉള്ള ഇകാലത്തു; ഗർദഭം കുങ്കുമം ചുമക്കും പോലെ ബൈബിൾ പൊക്കി കാണിക്കുന്നത് പൊതുജന ശ്രദ്ധ തിരിക്കാൻ വേണ്ടി മാത്രം അല്ലേ?- [ഇന്നത്തെ ചിന്താ വിഷയം -ചാണക്യൻ]
യേശു 2020-06-03 11:59:38
എന്റെ ആലയം പ്രാർത്ഥനാലയം അത് നിങ്ങൾ കള്ളന്മാരുടെ ഗുഹയാക്കി മാറ്റി
Tom Abraham 2020-06-03 12:28:55
Was there any church priest, to stop the President. Silent prayer and praise of the Lord is what the President did, Bible full of symbols was in his hand a symbolic Request for Peace, Unity, and respect for religious freedom.
Oommen 2020-06-03 14:17:56
Sad to see the downfall of episcopal church here. Even if the church is burned down, the bishops don't care. They are more concerned about their fat paycheck and the benefits. The President went there because he cares the church more than the bishops. Thank you Mr President.
Oommen 2020-06-03 14:21:09
Sad to see the downfall of episcopal church here. Even if the church is burned down, the bishops don't care. They are more concerned about their fat paycheck and the benefits. The President went there because he cares the church more than the bishops. Thank you Mr President.
Anthappan 2020-06-03 13:52:30
Even devil knew the bible well and cited from it to Jesus when he was tested. But, it is surprising to see many Christians made Trump their teacher even though he doesn't know anything about bible.
JACOB 2020-06-03 14:08:55
The biggest "crime" Trump committed is creating a good economy. Almost everyone prospered in that economy. Then Coronavirus came. Then came the George Floyd death and its consequences. I do not know of any affluent Malayalee who wanted to buy a house in a black neighborhood. Then they say reason is the school system and resale value. They want equality, then they spend thousands of dollars in getting their children into colleges (SAT prep, College application prep etc.) to beat the other ordinary candidates. Lately, A Malayalee Bishop proclaimed, "I Can't breathe." Code word for demonstrations. Many Malayalees bring their parents to America, get them on food stamps, Medicaid, Medicare, Social security etc. They know how to milk the system. Now Malayalee is ashamed of America because it is an unjust country. They are just Malayalees who never connected with the society in any meaningful way. They just have their own churches, temples, mosques, clubs etc. Their preachers come from Kerala and teach them how bad America is. Then every preacher is trying to get a green card.
നിരീശ്വരൻ 2020-06-03 14:44:08
ജീസസിനെ അറിയാം എന്ന് വിളിച്ചു പറയുകയും ക്രിസ്ത്യൻ പ്രസ്ഥാനങ്ങളുടെ തലപ്പത്തിരുന്നുകൊണ്ടു വിഡ്ഢി പ്രസ്താവനകൾ ഇറക്കുമ്പോൾ ഒന്നോർത്തുകൊള്ളുക തിയോളജിയിൽ വേണ്ടതിലധികം ഡിഗ്രിയെടുത്തിട്ട്,അത് ഉപേക്ഷിച്ചു വന്നവർ ധാരാളം അമേരിക്കയിൽ ഉണ്ടെന്ന്. നിങ്ങളുടെ ജീസസ് ശപിച്ച ദേവാലങ്ങളാണ് ഇന്ന് ലോകത്തെല്ലാം. "യേശു ദൈവാലയം വിട്ടു പോകുമ്പോൾ ശിഷ്യന്മാർ അവന്നു ദൈവാലയത്തിന്റെ പണി കാണിക്കേണ്ടതിന്നു അവന്റെ അടുക്കൽ വന്നു. അവൻ അവരോടു: “ഇതെല്ലാം കാണുന്നില്ലയോ? ഇടിഞ്ഞുപോകാതെ കല്ലിന്മേൽ കല്ലു ഇവിടെ ശേഷിക്കയില്ല എന്നു ഞാൻ സത്യമായിട്ടു നിങ്ങളോടു പറയുന്നു” (മത്തായി 24-1 ) . എപ്പിസ്കോപ്പൽ ചർച്ചും, കത്തോലിക്ക ചർച്ചും എല്ലാം നശിക്കും എന്നാൽ നന്മനിറഞ്ഞ ഹൃദയമാകുന്ന ദേവാലയങ്ങളെ നശിപ്പിക്കാൻ സാധ്യമല്ല. ആ ഹൃദയങ്ങൾ സ്ത്രീ ബിഷപ്പിലും പുരുഷ ബിഷപ്പിലും ആകാം. 'നിന്നെ പോലെ നിന്റെ അയൽക്കാരനെ സ്നേഹിക്കാൻ പറഞ്ഞപ്പോൾ നിങ്ങളുടെ ജീസസ്', കറമ്പനെ സ്നേഹിക്കരുതെന്ന് പറഞ്ഞിട്ടില്ല. അല്ലെങ്കിൽ, യേശുവിന്റെ നിറം വെളുപ്പായിരുന്നു എന്നും, അവനു ഒന്നിൽ കൂടുതൽ ഭാര്യമാരും അനേകം വെപ്പാട്ടികളും ഉണ്ടായിരുന്നു എന്ന് രേഖപ്പെടുത്തിയിട്ടില്ല. കണ്ണുണ്ടായാൽ പോരാ അകക്കണ്ണ് തുറന്നു കിട്ടണം . മനുഷ്യത്ത്വം തൊട്ടു തീണ്ടിയിട്ടിലാത്ത യേശുവിന്റെ ശിഷ്യന്മാരെകൊണ്ട് ലോകം അന്ധകാരത്തിലായിരിക്കുകയാണ് . ആ നല്ലമനുഷ്യനെ കഴിഞ്ഞദിവസം ആ എപ്പിസോകപ്പൽ ചർച്ചിന്റെ മുന്നിൽ ലോകം കാൺകെ ക്രൂശിച്ചു. ഓരോ ദിവസവും നിങ്ങൾ അതാണ് ചെയ്‌തുകൊണ്ടിരിക്കുന്നത് . കോട്ടും സൂട്ടും ടൈയും ഒക്കെ കെട്ടിയതുകൊണ്ട് ക്രിസ്തുവിനെ പിന്തുടരാനാവില്ല . അടിച്ചമർത്തപ്പെട്ടവരെയും അശരണരേയും കള്ളന്മാരെയും , വേശ്യകളെയും ഉൾകൊള്ളാൻ പഠിക്കണം. ഒഴുക്കിനെതിരെ നീന്താൻ പഠിക്കണം . അല്ലെങ്കിൽ ഇടുക്കു വാതിലുകളിലൂടെ സ്വർഗ്ഗത്തിൽ പ്രവേശിക്കുക . കൂടുതൽ എഴുതിയിട്ട് കാര്യമില്ല . അജ്ഞതയാകുന്ന ഇരുട്ട് മനസ്സിൽ കട്ടപിടിച്ചിരിക്കുമ്പോൾ പ്രകാശം അതിൽ തട്ടി വ്യതിചലിച്ചുപോകും .
Anthappan 2020-06-03 14:56:50
Brother; A nation and her people cannot survive with good economy only, if the nation is divided. And, that is what is happening in America. It doesn't matter how hard you or I argue and justify our points, we still will be on the place we started. Trump failed to unite the states and it's people and such leaders have never survived. There will be short lived victories but eventually such leaders will be rejected. Historical data shows that. So be part of justice and have a good life.
Jose 2020-06-03 16:57:59
Well said Jacob. Even some pastors are on the bandwagon. What a great country to admit the so-called observation brothers!
JACOB 2020-06-03 17:04:24
Obama/Biden campaign theme in 2008: We will bring this country together. We will bring racial harmony. Obama and Biden created more racial problems than any other administration in the past. They set back race race relations by 50 years. 2020 Biden promise: I will bring this country together. We have heard these things before. You have to be an idiot to believe Biden.
Opportunist 2020-06-03 17:21:47
Evan coronavirus is against Trump guys. So, it is the best time to jump out of his wagon and climb on Biden/ Obama wagon. I am doing it and if you want join me. He won’t survive November election.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക