Image

മണിയുടെ വെളിപ്പെടുത്തല്‍ വി.എസിനെ കുടുക്കാനെന്ന് പി.സി.ജോര്‍ജ്

Published on 28 May, 2012
മണിയുടെ വെളിപ്പെടുത്തല്‍ വി.എസിനെ കുടുക്കാനെന്ന് പി.സി.ജോര്‍ജ്
തിരുവനന്തപുരം: രാഷ്ട്രീയ കൊലപാതകങ്ങളെക്കുറിച്ചുള്ള സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം.മണിയുടെ വെളിപ്പെടുത്തല്‍ പ്രതിപക്ഷ നേതാവ് വി.എസ്.അച്യുതാനന്ദനെ കുടുക്കാനാണെന്ന് സര്‍ക്കാര്‍ ചീഫ് വിപ്പ് പി.സി.ജോര്‍ജ്. സിപിഎം സംസ്ഥാന സെക്രട്ടറി പിണറായി വിജയനും കണ്ണൂര്‍ ലോബിയും ചേര്‍ന്നു നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ് മണിയുടെ വെളിപ്പെടുത്തലെന്നും പി.സി.ജോര്‍ജ് പറഞ്ഞു. ഞങ്ങള്‍ കൊല നടത്തിയെന്ന് പറയുമ്പോള്‍ ആ ഞങ്ങളില്‍ താന്‍ ഉള്‍പ്പെട്ടിട്ടുണ്‌ടോ എന്ന് വി.എസും ഞങ്ങള്‍ ആരൊക്കെയാണെന്ന് മണിയും വെളിപ്പെടുത്തണമെന്നും പി.സി.ജോര്‍ജ് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക