Image

പ്രതിഷേധക്കാർ സെന്റ് ജോൺസ് ചർച്ചിന് തീയിട്ടു

പി.പി.ചെറിയാൻ Published on 02 June, 2020
 പ്രതിഷേധക്കാർ സെന്റ് ജോൺസ് ചർച്ചിന് തീയിട്ടു
വാഷിങ്ടൺ∙ കറുത്തവർഗക്കാരൻ ജോർജ് ഫ്ലോയ്ഡിനെ പൊലിസുകാരൻ കഴുത്തു ഞെരിച്ചു കൊന്നതിനെ തുടർന്ന് അമേരിക്കയിൽ ആളിപ്പടർന്ന വൻ പ്രതിഷേധ  പ്രകടനങ്ങൾ പലതും അക്രമാസക്തമാവുകയും അക്രമികൾ കടകൾ കൊള്ളയടിക്കുകയും ചെയ്ത സംഭവത്തിൽ  4000 ത്തിലധികം പേർ അറസ്റ്റിൽ. 
ഞായറാഴ്ച വൈകിട്ട് പ്രതിഷേധത്തിന്റെ ഭാഗമായി  വാഷിങ്ടൺ ഡിസിയിൽ വൈറ്റ് ഹൗസിനു എതിരെയുള്ള സെന്റ് ജോൺസ് എപ്പിസ്കോപ്പൽ ചർച്ചിന്റെ ബേസ്‌മെന്റിൽ തീ കണ്ടെത്തി. പെട്ടെന്നു അണയ്ക്കാൻ കഴിഞ്ഞത് വൻ അപകടം എപ്പിസ്കോപ്പൽ ചർച്ചിന്റെ ബേസ്‌മെന്റിൽ തീ കണ്ടെത്തി. പെട്ടെന്നു അണയ്ക്കാൻ കഴിഞ്ഞത് വൻ അപകടം ഒഴിവാക്കി . 
അമേരിക്കൻ പ്രസിഡന്റുമാർ സാധാരണ ആരാധനക്കെത്തുന്ന പുരാതനമായ ചർച്ചാണിത് .ചർച്ചിന് മുൻപിൽ ഉയർത്തിയിരുന്ന അമേരിക്കൻ പതാക തീ പിടിച്ചതിനു സമീപത്തു നിന്നും കണ്ടെത്തി .ചർച്ചിനകത്തു തീയിട്ടത് മനപൂർവമായിരുന്നുവെന്നു ഡിസി പോലീസ് പറയുന്നു .
ദൈവം ഞങ്ങളോടു കൂടെയുണ്ട് അതുകൊണ്ടാണ് വലിയ അപകടം ഒഴിവായതെന്ന് ബിഷപ്പ് മരിയാണ് ബുദ്‌ടെ പറഞ്ഞു. പ്രതിഷേധ പ്രകടനങ്ങൾ നടത്താൻ അവകാശമുണ്ടെങ്കിലും ഇത്തരം പ്രവർത്തനങ്ങൾ അംഗീകരിക്കാനാവില്ലെന്നും ബിഷപ്പ് പറഞ്ഞു.
പ്രസിഡന്റ് ട്രംപ് ജൂൺ 1ന്  സെന്റ് ജോൺസ് എപ്പിസ്കോപ്പൽ  ചർച്ചിൽ അപ്രതീക്ഷിത സന്ദർശനം നടത്തി. വൈറ്റ് ഹൗസിൽ  നിന്നും ഒരു ബ്ലോക്ക് അകലെയുള്ള ചർച്ചിലേക്കു ഒരു ബൈബിളും പിടിച്ചാണ് ട്രംപ് എത്തിയത്.നമ്മുടേത് ഒരു മഹത്തായ രാഷ്ട്രമാണ്. അതിന്റെ  അന്തസ്സ് കാത്തുസൂക്ഷിക്കാൻ നാം ബാധ്യസ്ഥരാണ് ട്രംപ് ഓർമപ്പെടുത്തി .
 പ്രതിഷേധക്കാർ സെന്റ് ജോൺസ് ചർച്ചിന് തീയിട്ടു
Join WhatsApp News
josecheripuram 2020-06-02 07:47:30
Violence doesn't Justify Violence.
Oommen 2020-06-03 14:53:35
We see the failure of the episcopal bishops who are suppose to be protecting the sanctuary they were entrusted to protect. People loose trust in them. Very sad. Their words show failure and disregard as bps. May God save the church.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക