Image

ഫോര്‍ട്ട്‌ബെന്‍ഡ് കൗണ്ടി 20 മില്യന്‍ ഡോളര്‍ ദുരിതാശ്വാസമായി നല്‍കും

അജു വരിക്കോട് Published on 01 June, 2020
ഫോര്‍ട്ട്‌ബെന്‍ഡ് കൗണ്ടി 20 മില്യന്‍ ഡോളര്‍ ദുരിതാശ്വാസമായി നല്‍കും
ഹൂസ്റ്റണ്‍: ലോക്ക്്ഡൗണ്‍ സമയത്ത് ബുദ്ധിമുട്ടുന്നവര്‍ക്കായി ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി 20 മില്യണ്‍ ഡോളര്‍ റിലീഫ് പാക്കേജ്പ്രഖ്യാപിച്ചു
വാടക, മോര്‍ട്ഗേജ്, യൂട്ടിലിറ്റി ബില്ലുകള്‍ എന്നിവ അടക്കാന്‍ ബുദ്ധിമുട്ടുന്നവരെ സഹായിക്കുന്നതിനാണിത്.
മൂന്നു ഘട്ടമായി ആണ് സഹായം നല്‍കുക. ഓരോ ഘട്ടത്തിലും 6.5 ദശലക്ഷം ഡോളറാണ്  ല്‍കുക. ഒന്നാം ഘട്ടം അപേക്ഷകള്‍ ജൂണ്‍ 1 മുതല്‍ 12 വരെ സ്വീകരിക്കും
ഒന്നാം ഘട്ടം: ജൂണ്‍-ജൂലൈ
രണ്ടാം ഘട്ടം: ഓഗസ്റ്റ്-സെപ്റ്റംബര്‍
മൂന്നാം ഘട്ടം: ഒക്ടോബര്‍-നവംബര്‍

ടെക്‌സസില്‍ തിങ്കളാഴ്ച 13 മരണം റിപ്പോര്‍ട്ട് ചെയ്തതോടെ അകെ മരിച്ചവര്‍ 1699. ഞായറാഴ്ച വൈകുന്നേരം വരെയുള്ള കണക്കു പ്രകാരം, ടെക്‌സസിലെ കൊറോണ വൈറസ് കേസുകളുടെ എണ്ണം 2.85 ശതമാനം ഉയര്‍ന്നു. ഹ്യൂസ്റ്റണ്‍ സിറ്റിയില്‍ മാത്രംകേസുകളുടെ എണ്ണം .5 ശതമാനം വര്‍ദ്ധിച്ചു.

രോഗ വ്യാപനം തുടങ്ങിയതിനു ശേഷം ആദ്യമായി മോണ്ട്‌ഗോമറി കൗണ്ടി രോഗമുക്തി നേടുന്നവരുടെ എണ്ണം രോഗബാധിതരാവുന്നവരുടെ എണ്ണത്തേക്കാള്‍ കൂടുതല്‍ എന്ന് അറിയിച്ചു.

കേസുകള്‍; മരണം
ഹാരിസ് 12,664; 235
ഡാളസ് 10,462; 229
റ്റാറന്റ് 5,534; 165
ട്രാവിസ് 3,360; 93
ബക്‌സാര്‍ 2,839; 75
എല്‍ പാസൊ 2,794; 80
പോട്ടര്‍ 2,354; 30
ഫോര്‍ട്ട് ബെന്‍ഡ് 1,881; 44

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക