Image

കൊവിഡ് 63 ലക്ഷം കടന്നു; മരണസംഖ്യ 3.75ലക്ഷവും; ഇന്ത്യയില്‍ 5600 മരണം

Published on 01 June, 2020
കൊവിഡ് 63 ലക്ഷം കടന്നു; മരണസംഖ്യ 3.75ലക്ഷവും; ഇന്ത്യയില്‍ 5600 മരണം


ന്യുഡല്‍ഹി: ലോകത്ത് കൊവിഡ് രോഗികളുടെ എണ്ണം 6,322,463 ആയി. ഇതുവരെ 375,705 പേര്‍ മരിച്ചു. 2,881,441 പേര്‍ രോഗമുക്തരായപ്പോള്‍ 3,065,317 പേര്‍ ചികിത്സയിലാണ്. 63,213 പേര്‍ക്ക് പുതുതായി രോഗം സ്ഥിരീകരിച്ചപ്പോള്‍ 2,010 പേര്‍ മരിച്ചു. ബ്രിട്ടണിലും യു.എസിലൂം ഇന്ത്യയിലുമാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഏറ്റവും കൂടുതല്‍ മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. 

അമേരിക്കയില്‍ 1,845,395 പേര്‍ക്ക് രോഗം ബാധിച്ചു. 8225 പേര്‍ക്ക് തിങ്കളാഴ്ച മാത്രം. 10,6,479 പേര്‍ മരണമടഞ്ഞൂ. 284 പേരാണ് പുതുതായി മരിച്ചത്. അടുത്ത കാലത്ത് രേഖപ്പെടുത്തുന്ന ഏറ്റവും കുറഞ്ഞ മരണനിരക്കാണിത്. ബ്രസീലില്‍ 514,992 രോഗികളും 29,341 (+27) മരണങ്ങളുമുണ്ടായി. റഷയില്‍ 414,878 രോഗികളും 4,855(+162) മരണങ്ങളുമുണ്ടായി. സ്‌പെയിനില്‍ ഇത് യഥാക്രമം 286,718 ഉം 27,127 ഉം ആണ്. ബ്രിട്ടണില്‍ 276,332 രോഗികളും 39,045 (+556) മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. തിങ്കളാഴ്ച ഏറ്റവും കൂടുതല്‍ പേര്‍ മരണമടഞ്ഞത് ബ്രിട്ടണിലാണ്. 

ഇറ്റലിയില്‍ 233,197 പേര്‍ രോഗികളായപ്പോള്‍ 33,475 (+60) പേര്‍ മരണമടഞ്ഞു. ഇന്ത്യയില്‍ 198,317 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു. ഇന്നു മാത്രം7,708 പേര്‍ക്ക്. ഇതുവരെ 5,608 പേര്‍ മരണമടഞ്ഞു. ഇന്നു മാത്രം 200 പേര്‍. റഷ്യയും അമേരിക്കയും കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ രോഗി ബാധിതരുടെ എണ്ണം ഇന്ന് കാണിച്ചിരിക്കുന്നത് ഇന്ത്യയിലാണ്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക