Image

എം.എം.മണിയുടെ വിവാദ പ്രസംഗം: അന്വേഷണത്തിന് പ്രത്യേക സംഘം

Published on 28 May, 2012
എം.എം.മണിയുടെ വിവാദ പ്രസംഗം: അന്വേഷണത്തിന് പ്രത്യേക സംഘം
തൊടുപുഴ: രാഷ്ട്രീയ കൊലപാതകങ്ങളെക്കുറിച്ച് സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം.മണി നടത്തിയ വിവാദ പ്രസംഗത്തെക്കുറിച്ച് അന്വേഷിക്കാനായി പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. എസ്പി പി.പ്രകാശിന്റെ നേതൃത്വത്തിലാണ് അന്വേഷണ സംഘം.

തൊടുപുഴ ഡിവൈഎസ്പി ആന്റണി തോമസ്, നാര്‍ക്കോട്ടിക് സെല്‍ ഡിവൈഎസ്പി എം.ജെ.മാത്യു കോട്ടയം ക്രൈം ബ്രാഞ്ച് ഡിവൈഎസ്പി സുനില്‍കുമാര്‍ എന്നിവരാണ് അന്വേഷണസംഘത്തിലെ മറ്റ് അംഗങ്ങള്‍. മധ്യമേഖലാ റേഞ്ച് ഐജി ബി. പത്മകുമാര്‍ അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കും. എം.എം.മണി വെളിപ്പെടുത്തിയതിനു പുറമെ ഇടുക്കിയിലെ രാഷ്ട്രീയ കൊലപാതകങ്ങളെക്കുറിച്ചും സംഘം അന്വേഷിക്കും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക