Image

പുതിയ ഹിപ്ഹോപ്പുമായി നടി പ്രഗതി, പ്രായം തോറ്റുപോകുന്ന മെയ്വഴക്കമെന്ന് ആരാധകര്‍

Published on 01 June, 2020
പുതിയ ഹിപ്ഹോപ്പുമായി നടി പ്രഗതി, പ്രായം തോറ്റുപോകുന്ന മെയ്വഴക്കമെന്ന് ആരാധകര്‍


ലോക്ക്ഡൗണിന്റെ തുടക്കത്തില്‍ നടി പ്രഗതിയുടെ ഒരു നൃത്തവീഡിയോ വൈറലായിരുന്നു. മകനോടൊപ്പം വിജയ്ചിത്രം മാസ്റ്ററിലെ വാത്തി കമിങ്ങിനു തകര്‍പ്പന്‍ നൃത്തച്ചുവടു വച്ച നാല്‍പ്പത്തിനാലുകാരിയായ നടിയുടെ പ്രകടനത്തിന് വന്‍ കൈയടിയാണ് സോഷ്യല്‍മീഡിയയില്‍ ലഭിച്ചത്. ഇപ്പോള്‍ മറ്റൊരു പരീക്ഷണവുമായെത്തിയിരിക്കുകയാണ് നടി. ഹിപ്ഹോപ് ആണ് ശ്രമം. അത്ര മോശം ശ്രമമല്ലാത്തതിനാലാണ് താന്‍ വീഡിയോ പങ്കുവെക്കുന്നതെന്നും പ്രഗതി പറയുന്നു. ഒട്ടും മോശമല്ലെന്നും ഇനിയും പരിശ്രമിക്കൂവെന്നും ആരാധകര്‍ പറയുന്നു. പ്രായത്തെ തോല്പിക്കുന്ന മെയ്വഴക്കത്തോടെയാണ് നടി നൃത്തം വെയ്ക്കുന്നത്.

തൊണ്ണൂറുകളിലെ തമിഴ്-തെലുങ്ക് ചിത്രങ്ങളിലെ സ്ഥിരസാന്നിധ്യമായിരുന്നു ഇവര്‍. 1994ല്‍ കെ ഭാഗ്യരാജ് സംവിധാനം ചെയ്ത വീട്ടില വിശേഷങ്ക എന്ന 
ചിത്രത്തിലൂടെയാണ് സിനിമാ അരങ്ങേറ്റം. കീര്‍ത്തനം, മഴമേഘപ്രാവുകള്‍ എന്നീ മലയാള ചിത്രങ്ങളിലും അഭിനയിച്ചിരുന്നു. ചെന്നൈയില്‍ താമസിക്കുന്ന ഇവര്‍ ഇപ്പോഴും സിനിമയില്‍ സജീവമാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക