Image

മഹാരാഷ്ട്രയിലെ കോവിഡ് ബാധിതര്‍ എഴുപതിനായിരം കടന്നു

Published on 01 June, 2020
മഹാരാഷ്ട്രയിലെ കോവിഡ് ബാധിതര്‍ എഴുപതിനായിരം കടന്നു

മുംബൈ: മഹാരാഷ്ട്രയിലെ കോവിഡ് ബാധിതരുടെ എണ്ണം എഴുപതിനായിരം കടന്നു. തിങ്കളാഴ്ച സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത് 2,361 പുതിയ കേസുകളാണ്. ഇതോടെ സംസ്ഥാനത്തെ കോവിഡ് കേസുകളുടെ എണ്ണം 70,013 ആയി ഉയര്‍ന്നു. 76 പേരാണ് അസുഖബാധിതരായി മരിച്ചത്.ആകെ  മരണസംഖ്യ 2,362 ആണ്.

ഇന്ന് റിപ്പോര്‍ട്ട് ചെയ്ത കേസുകളില്‍ 40 എണ്ണം മുംബൈയിലാണ്. കോവിഡ് 19 ഏററവും തീവ്രമായി ബാധിച്ച സംസ്ഥാനമാണ് മഹാരാഷ്ട്ര. രാജ്യത്ത് കോവിഡ് 19 തീവ്രമായി ബാധിച്ച സംസ്ഥാനങ്ങളുടെ പട്ടികയില്‍ രണ്ടാം സ്ഥാനം തമിഴ്‌നാടിനാണ്. തമിഴ്‌നാട്ടില്‍ ഇന്ന് റിപ്പോര്‍ട്ട് ചെയ്തത് 1162 കോവിഡ് കേസുകള്‍. 11 പേര്‍ മരിച്ചു. ഇതോടെ സംസ്ഥാനത്ത് കോവിഡ് ബാധിച്ചവരുടെ എണ്ണം 23,495 ആയി ഉയര്‍ന്നു. 184 പേരാണ് മരിച്ചത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക