Image

അര്‍ദ്ധസൈനിക കാന്റീനില്‍ നിന്ന് 1000 ഉല്‍പ്പന്നങ്ങള്‍ നീക്കം ചെയ്യാനുള്ള ഉത്തരവ് പിന്‍വലിച്ചു

Published on 01 June, 2020
അര്‍ദ്ധസൈനിക കാന്റീനില്‍ നിന്ന് 1000 ഉല്‍പ്പന്നങ്ങള്‍ നീക്കം ചെയ്യാനുള്ള ഉത്തരവ് പിന്‍വലിച്ചു
ന്യൂഡല്‍ഹി: ഇന്ത്യയിലുടനീളമുള്ള കേന്ദ്ര അര്‍ദ്ധസൈനിക വിഭാഗങ്ങളുടെ കാന്റീനുകളില്‍ നിന്ന് ഇറക്കുമതി ചെയ്ത ആയിരത്തിലധികം ഉല്‍പ്പന്നങ്ങള്‍ നീക്കം ചെയ്യാനുള്ള ഉത്തരവ് പിന്‍വലിച്ചു. മന്ത്രാലയത്തെ അറിയിക്കാതെയാണ് ഉത്തരവിറക്കിയതെന്നും ഈ ഉദ്യോഗസ്ഥനെതിരെ നടപടി സ്ഥീകരിക്കുമെന്നും മന്ത്രാലയത്തെത്തിലെ മുതിര്‍ന്ന ഉദ്യോസ്ഥനെ ഉദ്ധരിച്ച് എന്‍ഡിടിവി റിപ്പോര്‍ട്ട് ചെയ്തു. പുതുക്കിയ പട്ടിക ഉടന്‍ പുറത്തിറക്കുമെന്നും അദ്ദേഹം പറഞ്ഞു. 

കാന്റീനുകള്‍ നടത്തുന്ന മാതൃസ്ഥാപനമായ പോലീസ് കല്യാണ്‍ ഭണ്ഡാരാസ് എല്ലാ ഉത്പന്നങ്ങളെയും മൂന്ന് വിഭാഗങ്ങളായി തിരിച്ചിരുന്നു. കാറ്റഗറി 1 ല്‍ ഇന്ത്യയില്‍ പൂര്‍ണ്ണമായും നിര്‍മ്മിച്ച ഉല്‍പ്പന്നങ്ങളാണുള്ളത്. കാറ്റഗറി 2 ല്‍ അസംസ്‌കൃത വസ്തുക്കള്‍ ഇറക്കുമതി ചെയ്തതും എന്നാല്‍ ഇന്ത്യയില്‍ ഉല്‍പാദിപ്പിച്ചതോ കൂട്ടിച്ചേര്‍ത്തതോ ആയ ഉല്‍പ്പന്നങ്ങളാണുള്ളത്. കാറ്റഗറി 3 ല്‍ പൂര്‍ണ്ണമായും ഇറക്കുമതി ചെയ്ത ഉല്‍പ്പന്നങ്ങളും.

ന്യൂടെല്ല, കിന്റര്‍ ജോയ്, ടിക് ടാക്, ഹോര്‍ലിക്സ് ഓട്സ്, യുറീക്ക ഫോര്‍ബ്സ്, അഡിഡാസ് ബോഡി സ്പ്രേകള്‍, ചില ബ്രാന്‍ഡുകളുടെ മൈക്രോവേവ് ഓവനുകളും മറ്റ് നിരവധി വീട്ടുപകരണങ്ങളുടെയും വില്‍പ്പനയാണ് നിരോധിച്ചിരുന്നത്. ഡാബര്‍, ബജാജ്, ഉഷ എന്നിവയുള്‍പ്പെടെ നിരവധി ഇന്ത്യന്‍ ഉല്‍പ്പന്നങ്ങള്‍ പട്ടികയില്‍ കടന്നുകൂടിയിരുന്നു.  

ഇതോടെ ചില ഉല്‍പ്പന്നങ്ങള്‍ ഡീലിസ്റ്റ് ചെയ്യുന്നതുമായി ബന്ധപ്പെട്ട് 2020 മെയ് 29 ന് കേന്ദ്ര പോലീസ് കല്യാണ്‍ ഭണ്ഡര്‍ നല്‍കിയ പട്ടിക സിഇഒയുടെ തലത്തില്‍ തെറ്റായി പുറപ്പെടുവിച്ചതാണെന്ന് സിആര്‍പിഎഫ് ട്വീറ്റ് ചെയ്തു. പട്ടിക പിന്‍വലിക്കുന്നതായും വീഴ്ച വരുത്തിയവര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അവര്‍ കുറിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക